ആലപ്പുഴ നഗരസഭയില്‍ തകര്‍ന്നടിഞ്ഞ് യുഡിഎഫ്; എല്‍ഡിഎഫിന്റെ വന്‍ അട്ടിമറി, അധികാരത്തിലേക്ക്
ആലപ്പുഴ: ആലപ്പുഴ നഗരസഭയില്‍ തകര്‍ന്നടിഞ്ഞ് യു ഡി എഫ്. നഗരസഭ ഭരണം നിലനിര്‍ത്തണമെന്ന ലക്ഷ്യവുമായി ഇറങ്ങിയ യു ഡി എഫിന്റെ കോട്ട എല്‍ഡിഎഫ് പിടിച്ചടക്കുന്ന സ്ഥിതിയാണ് നഗരസഭയിലുള്ളത്. നഗരസഭയിലെ ആകെ സീറ്റായ 52 എണ്ണത്തില്‍ 27 സീറ്റിലും ഇപ്പോള്‍ എല്‍ഡിഎഫ് മുന്നിട്ട് നില്‍ക്കുകയാണ്. 10 സീറ്റുകളില്‍ യുഡിഎഫ് മുന്നിട്ട് നില്‍ക്കുമ്പോള്‍ എന്‍ഡിഎ 4 ഇടങ്ങളിലും മറ്റുള്ളവര്‍ മൂന്ന് സീറ്റുകളിലും മുന്നിട്ട് നില്‍ക്കുന്നു.

ആലപ്പുഴ നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് കരുത്ത് കാട്ടിയെങ്കിലും കഴിഞ്ഞ തവണ നഗരസഭ പിടിക്കാനായിരുന്നില്ല. തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റത്തോടെ ആ ക്ഷീണവും ഇപ്പോള്‍ എല്‍ഡിഎഫ് തീര്‍ത്തിയിരിക്കുകയാണ്. അതേസമയം, വിമതരുടെയും സ്വതന്ത്രരുടെയും വരവ് പല വാര്‍ഡുകളിലെയും വോട്ടിനെ ബാധിച്ചിട്ടുണ്ടെന്ന് വേണം കരുതാന്‍.
ആലപ്പുഴ നഗരസഭയില്‍ 70. 74 ശതമാനം പോളിങ്ങാണ് ഇത്തവണ രേഖപ്പെടുത്തിയത്. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പില്‍ ഇത് 76 ശതമാനമായിരുന്നു. ആകെയുള്ള 1, 32, 643 വോട്ടര്‍മാരില്‍ 93, 837 പേരാണ് വോട്ടു രേഖപ്പെടുത്തിയത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കുറി പോളിങ് ശതമാനം കോവിഡും മറ്റും കണക്കിലെടുത്ത് കുറഞ്ഞതായാണ് കണക്കാക്കുന്നത്.
നഗരസഭയിലെ നെഹ്രുട്രോഫി വാര്‍ഡിലാണ് എറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. ഇവിടെ 84. 74 ശതമാനമാണ് പോളിങ് നടന്നത്. ഏറ്റവും കുറവ് സീവ്യൂ വാര്‍ഡിലാണ്. ഇവിടെ 55. 89 ശതമാനമായിരുന്നു പോളിങ്. നഗരത്തില്‍ ബീച്ച്, കൊറ്റംകുളങ്ങര, തിരുമല, നെഹ്രുട്രോഫി എന്നിങ്ങനെ നാലു വാര്‍ഡുകളില്‍ മാത്രമാണ് 80 ശതമാനത്തിനുമേല്‍ പോളിങ് രേഖപ്പെടുത്തിയത്.












Click it and Unblock the Notifications