ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്‌ പരാജയം: ആലപ്പുഴയില്‍ ലീഗ്‌ ജില്ലാ സെക്രട്ടറിയെ പുറത്താക്കി

Google Oneindia Malayalam News

ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിലെ വലിയ പരാജയത്തിന്‌ പിന്നാലെ ആലപ്പുഴയില്‍ മുസ്ലീം ലീഗില്‍ ഭിന്നത. പാര്‍ട്ടി അച്ചടക്കലംഘനം ആരേപിച്ച്‌ ലീഗ്‌ ജില്ലാ സെക്രട്ടറി ബി എ ഗഫൂറിനെ സംസ്ഥാന കമ്മറ്റി പുറത്താക്കി.തിരഞ്ഞെടുപ്പില്‍ ലാഗ്‌ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടതിന്‌ പിന്നാലെ ഒരു മാധ്യമത്തിന്‌ അഭിമുഖം നല്‍കിയെന്ന പേരിലാണ്‌ സീഗ്‌ സെക്രട്ടറിക്കെതിരെ നടപടിയെടുത്തത്‌. സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തന്‍ രഹസ്യമായി പ്രവര്‍ത്തിച്ചെന്ന ആരോപണവും ഗഫൂറിനെതിരെ ഉയര്‍ന്നിരുന്നു.

അതേസമയം സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുന്നത്‌ അടക്കമുള്ള വിഷയങ്ങളിലെ നേതൃത്വത്തിന്റെ വിഴ്‌ച്ചകള്‍ തുറന്ന്‌ പറഞ്ഞതിന്റെ പേരിലാണ്‌ തനിക്കെതിരെ നടപടി സ്വീകരിച്ചതെന്നും താന്‍ ലീഗിന്റെ സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നും ഗഫൂര്‍ പറഞ്ഞു.

league

തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാണ്‌ ആലപ്പുഴ നഗരസഭയില്‍ ലീഗിന്‌ നേരിടേണ്ട്‌ി വന്നത്‌. സിറ്റിങ്‌ കൗണ്‍സിലറടക്കം ആറ്‌ പേര്‍ മത്സരിച്ചെങ്കിലും ആരും വിജയിച്ചില്ലയ കഴിഞ്ഞ യുഡിഎഫ്‌ ഭരണ സമിതിയില്‍ വൈസ്‌ ചെയര്‍മാന്‍, സ്ഥിരം സമിതതി ചെയര്‍മാന്‍ പദവികളില്‍ ലീഗി ഉണ്ട്‌ായിരുന്നു. എന്നാല്‍ ഇത്തവണ ഒരു സീറ്റില്‍ പോലും ലീഗിന്‌ വിജയിക്കാനായില്ല.

Recommended Video

cmsvideo
P K Kunhalikutty Won't Resign From MP Post

English summary
Alappuzha Muslim league take action against Alappuzha league district secretary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X