Get Updates
Get notified of breaking news, exclusive insights, and must-see stories!

സഫാരി കാറിനുള്ളിൽ സ്വിമ്മിം​ഗ് പൂൾ; സഞ്ജു ടെക്കിക്കെതിരെ നടപടി, സംഭവം ഇങ്ങനെ..

ആലപ്പുഴ: കാറിനുള്ളിൽ സ്വിമ്മിം​ഗ് പൂളൊരുക്കി യാത്ര ചെയ്ത യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടിയുമായി ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർ ടി ഒ. കാർ‍ ഉടമയുടെയും ഡ്രൈവറുടെയും ലൈസൻസ് റദ്ദാക്കി. വെള്ളം നിറച്ച കാറിൽ അപകടകരമായ രീതിയിൽ യാത്ര ചെയ്തതിനാണ് നടപടി. സഞ്ജുവിന്റെ വാഹനം എൻഫോഴ്സ്മെന്റ് ആർ ടി ഒ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

സഫാരി കാറിനുള്ളിൽ സ്വിമ്മിം​ഗ് പൂൾ ഒരുക്കി യാത്ര ചെയ്യുന്നതിന്റെ വീഡിയോ സഞ്ജു യൂട്യൂബിൽ പങ്കുവെച്ചിരുന്നു. വാഹനത്തിൽ സഞ്ചരിച്ചുകാെണ്ട് കുളിയ്ക്കുകയും വെള്ളം റോഡിലേക്ക് ഒഴുക്കിവിടുകയും ചെയ്തിരുന്നു. ഇത്തരം യാത്രകൾ അത്യന്തം അപകടകരം ആണെന്ന് എൻഫോഴ്സ്മെന്റ് ആർ ടി ഒ രമണൻ പറഞ്ഞു.

techy sanju

ആവേശം സിനിമയിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച രം​ഗണ്ണൻ എന്ന കഥാപാത്രത്തിന്റെ സഹായിയായ അംബാൻ ലോറിയ്ക്ക് പിന്നിൽ ഒരുക്കിയ സ്വിമ്മിം​ഗ് പൂൾ മാതൃകയിൽ ആയിരുന്നു സഞ്ജു കാറിനുള്ളിൽ സ്വിമ്മിം​ഗ് പൂൾ ഒരുക്കിയത്. കഴിഞ്ഞ ദിവസമാണ് വാഹനം മോട്ടോർ വാഹന വകുപ്പ് കാർ പിടിച്ചെടുത്തത്. അപകരമായ വിധത്തിലാണ് പൊതു നിരത്തിലൂടെ വാഹനം ഓടിച്ചിരുന്നത് എന്നാണ് വിവരം.

കാറിന്റെ പിൻഭാ​ഗത്ത് പാസഞ്ചേഴ്സ് ഇരിക്കുന്ന സീറ്റ് അഴിച്ച് മാറ്റിയാണ് സ്വിമ്മിം​ഗ് പൂൾ ഒരുക്കിയത്. ടാർപോളിൻ വലിച്ചുകെട്ടി അതിൽ കുഴലിലൂടെ വെള്ളം നിറച്ചാണ് കാറിനുള്ളിൽ സ്വിമ്മിം​ഗ് പൂൾ ഒരുക്കിയത്. ദേശീയ പാതയിലൂടെ ഉൾപ്പെടെയാണ് സഞ്ജുവും കൂട്ടുകാരും വാഹനം ഓടിച്ചത്. നിരവധി പേർ കാറിനുള്ളിലെ പൂളിൽ കുളിക്കുന്നതും വാഹനം റോഡിലൂടെ സഞ്ചരിക്കുന്നതായും വീഡിയോയിൽ കാണാം.

അതിനിടെ വാഹനത്തിലെ പൂളിനുള്ളിലെ മർദ്ദം കാെണ്ട് എയർ ബാ​ഗ് പുറത്തേക്ക് വരികയും ഒടുവിൽ ബാക്ക് ഡോർ തുറന്ന് ഇവർ വെള്ളം പുറത്തേക്ക് ഒഴുക്കി വിടുന്നതും കാണാം. യൂട്യൂബിൽ മത്സരം കൂടി വരുന്നതോടെ വ്യത്യസ്തമായ വീഡിയോ ചെയ്ത് റീച്ചുണ്ടാക്കാനാണ് ഈ വീഡിയോ എടുത്തത് എന്നാണ് സഞ്ജു ടെക്കി പറയുന്നത്.

സഞ്ജുവിന്റെ വീഡിയോയ്ക്ക് ധാരാളം വ്യൂസ് ലഭിക്കാറുണ്ട്. ടെക്നോളജി, ലൈഫ് സ്റ്റൈൽ തുടങ്ങിയ വീഡിയോകളാണ് സ‍ഞ്ജു പങ്കുവെയ്ക്കാറുള്ളത്. യൂട്യൂബിലും ഫേസ് ബുക്കിലും ഇൻസ്റ്റയിലുമൊക്കെ ധാരാളം ഫോളോവേഴ്സും ഇയാൾക്കുണ്ട്. വീഡിയോസിനൊക്കെ ലക്ഷക്കണക്കിന് വ്യൂസ് ലഭിക്കാറുണ്ട്. എന്നാൽ ഈ വീഡിയോയ്ക്കെതിരെ പലരും വിമർശനം ഉന്നയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+