മദ്യപിക്കാന്‍ പണം നല്‍കാത്തതിന് അമ്മയെ കഴുത്ത് ഞെരിച്ച് കൊന്നു; പുറംലോകം അറിഞ്ഞത് ഇങ്ങനെ
മകനും പിതാവും രമയെ ക്രൂരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഭയം കാരണം അയല്‍വീടുകളിലാണ് കഴിഞ്ഞിരുന്നത്

ആലപ്പുഴ: മദ്യലഹരിയില്‍ മകന്‍ അമ്മയെ കഴുത്ത് ഞെരിച്ച് കൊന്നു. ആലപ്പുഴ ഭരണിക്കാവിലാണ് സംഭവം. പുത്തന്‍പുരയില്‍ രമ ആണ് കൊല്ലപ്പെട്ടത്. ഇവര്‍ക്ക് 53 വയസായിരുന്നു. മകന്‍ മിഥുനെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യപിക്കാന്‍ പണം ചോദിച്ച് മകന്‍ അമ്മയെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് വിവരം. മകനും പിതാവും അമ്മയെ മര്‍ദ്ദിക്കാറുണ്ടെന്നാണ് അയല്‍വാസികള്‍ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ രമ ഭയം കാരണം അയല്‍വീടുകളിലാണ് കഴിഞ്ഞിരുന്നതത്രെ.
മിഥുനും പിതാവും വീട്ടില്‍ വച്ച് മദ്യപിച്ചിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇതിനിടെ കൂടുതല്‍ മദ്യം വാങ്ങാന്‍ പണം ചോദിച്ച് രമയെ സമീപിച്ചു. വിസമ്മതിച്ചതോടെ അമ്മയെ മിഥുന്‍ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. മറ്റൊരു മകനായ നിധിന്‍ ഉച്ചയ്ക്ക് വീട്ടിലെത്തിയപ്പോഴാണ് അമ്മ നിലത്ത് കിടക്കുന്നത് കണ്ടത്. ബഹളം കേട്ടതോടെ അയല്‍വാസികളുമെത്തി. ശേഷം പോലീസിനെ വിവരം അറിയിച്ചു.
വീട്ടില്‍ നിന്ന് തന്നെയാണ് മിഥുനെ പോലീസ് പിടികൂടിയത്. പിതാവ് മോഹനനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാടക വീട്ടില്‍ നിധിനൊപ്പമായിരുന്നു രമ താമസിച്ചിരുന്നത്. ദിവസങ്ങള്‍ക്ക് മുമ്പാണ് വീട്ടില്‍ തിരിച്ചെത്തിയത്. മിഥുന്‍ മദ്യത്തിനും ലഹരിക്കും അടിമയാണ് എന്ന് നാട്ടുകാര്‍ പറയുന്നു. എപ്പോഴും അമ്മയെ മര്‍ദ്ദിക്കുകയും ചെയ്യുമായിരുന്നുവത്രെ.
കഴുത്തില്‍ കയര്‍ മുറുക്കിയാണ് കൊലപാതകം നടത്തിയിരിക്കുന്നത്. രമയെ കറ്റാനം സെന്റ് തോമസ് മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. ഏതാനും സമയം മുമ്പ് മരണപ്പെട്ടുവെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.
കാര്‍ പാഞ്ഞുകയറി വിദ്യാര്‍ഥിനി മരിച്ചു
തിരുവനന്തപുരം: കല്ലമ്പലം കെടിസിടി കോളജിലെ വിദ്യാര്‍ഥിനി കാറിടിച്ച് മരിച്ചു. പിജി വിദ്യാര്‍ഥിനി ശ്രേഷ്ഠ എം വിജയ് ആണ് മരിച്ചത്. വൈകീട്ട് നാല് മണിക്കാണ് സംഭവം. ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്നു വിദ്യാര്‍ഥികള്‍. നിയന്ത്രണം വിട്ട കാര്‍ ഇവര്‍ക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. മറ്റൊരു വാഹനത്തെ മറികടക്കാന്‍ നോക്കുകയായിരുന്നു കാര്‍. പത്ത് പേര്‍ക്ക് പരിക്കുണ്ട്. ഒരാളുടെ നില ഗുരുതരമാണ്.












Click it and Unblock the Notifications