സംഭരിക്കാനുള്ളത് 4,000 മെട്രിക് ടൺ! കെട്ടിക്കിടക്കുന്ന നെല്ല് നാലു ദിവസത്തിനുള്ളിൽ സംഭരിക്കാൻ നടപടി
ആലപ്പുഴ: ജില്ലയിലെ വിവിധ പാടശേഖരങ്ങളിൽ കെട്ടിക്കിടക്കുന്ന നെല്ല് നാലു ദിവസത്തിനുള്ളിൽ സംഭരിക്കാൻ തീരുമാനം. ജില്ല കളക്ടർ എ അലക്‌സാണ്ടറുടെ അധ്യക്ഷതയിൽ നടന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഓൺലൈൻ യോഗത്തിലാണ് തീരുമാനം.
നിലവിൽ കെട്ടിക്കിടക്കുന്ന നെല്ല് സംഭരിക്കാൻ അടിയന്തര നടപടിയെടുക്കാൻ കൃഷി അസിസ്റ്റന്റ് ഡയറക്ടർമാരെ ചുമതലപ്പെടുത്തി. മില്ലുകളെക്കൊണ്ട് നെല്ല് എടുപ്പിക്കാനും തർക്കമുള്ള സ്ഥലങ്ങളിൽ പാടശേഖരസമിതികളുമായി സംസാരിച്ച് സംഭരണം സുഗമമാക്കാനും വേഗത്തിലാക്കാനും അതതു അസിസ്റ്റന്റ് ഡയറക്ടർമാർ നടപടി സ്വീകരിക്കും. അതതുസ്ഥലത്തെ കൃഷി ഓഫീസർമാർ ഇതിനാവശ്യമായ സഹായം നൽകും.
ഇന്ത്യ-യുറോപ്യന്‍ യുണിയന്‍ യോഗത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചിത്രങ്ങള്‍

സംഭരിച്ചതും സംഭരിക്കാനുള്ളതും
ജില്ലയിൽ 1.30 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിച്ചുകഴിഞ്ഞതായും ഇനി 4000 മെട്രിക് ടൺ നെല്ലാണ് വിവിധ പാടശേഖരങ്ങളിലായി സംഭരിക്കാനുള്ളതെന്നും പാഡി മാർക്കറ്റിങ് ഓഫീസർ മായ ഗോപാലകൃഷ്ണൻ യോഗത്തെ അറിയിച്ചു. 900 മെട്രിക് ടൺ നെല്ല് കൊയ്യാനുണ്ട്. പല സ്ഥലങ്ങളിലും തർക്കം പരിഹരിച്ച് നെല്ലെടുക്കാനുള്ള നടപടി തുടങ്ങിയതായും പാഡി മാർക്കറ്റിങ് ഓഫീസർ പറഞ്ഞു.

തർക്കങ്ങൾ പരിഹരിക്കണം
ഗുണനിലവാരപ്രശ്‌നവുമായി ബന്ധപ്പെട്ട് തർക്കങ്ങളുള്ളതിനാലാണ് ചില സ്ഥലങ്ങളിൽ നെല്ലു സംഭരണത്തിൽ തടസം നേരിടുന്നതെന്ന് യോഗം വിലയിരുത്തി. തർക്കങ്ങൾ പരിഹരിച്ച് വേഗത്തിൽ നെല്ല് സംഭരണം പൂർത്തീകരിക്കാനും കൊയ്യാനുള്ള പാടശേഖരങ്ങളിലെ നെല്ലു സംഭരണത്തിന് മുൻകൂർ നടപടി സ്വീകരിക്കാനും കളക്ടർ പ്രിൻസിപ്പൽ കൃഷി ഓഫീസർക്കും അസിസ്റ്റന്റ് ഡയറക്ടർമാർക്കും പാഡി മാർക്കറ്റിംഗ് ഓഫീസർക്കും നിർദേശം നൽകി.

റൈസ് മിൽ
നെല്ല് സൂക്ഷിക്കാൻ ഇടമില്ലാത്തതിനാൽ പാടശേഖരങ്ങളിൽ സൂക്ഷിക്കണമെന്ന വലിയ വെല്ലുവിളിയാണ് കുട്ടനാടൻ കർഷകർ നേരിടുന്നതെന്ന് നിയുക്ത എംഎൽഎ തോമസ് കെ തോമസ് പറഞ്ഞു. നെല്ല് പാടശേഖരത്തിൽനിന്ന് കരയിലേക്ക് എത്തിക്കാൻ കൂലിച്ചെലവും ഏറെയാണ്. കൊയ്താലുടൻ നെല്ലെടുക്കുന്നതിന് അടിയന്തര നടപടി വേണമെന്നും ട്രാക്ടർ റോഡുകൾ വേണമെന്നും കുട്ടനാട്ടിൽ ഒരു റൈസ് മിൽ ആരംഭിക്കുകയാണ് പോംവഴിയെന്നും അദ്ദേഹം പറഞ്ഞു.

മുൻകൂർ നടപടി വേണം
നെല്ലു സംഭരണം വേഗത്തിലാക്കാൻ കൂടുതൽ കൃഷി ഉദേ്യാഗസ്ഥരെ നിയോഗിക്കണമെന്നും കൊയ്ത്ത് തീരാനുള്ള പാടശേഖരങ്ങളിലെ നെല്ല് സംഭരണം സുഗമമാക്കാൻ മുൻകൂർ നടപടി സ്വീകരിക്കണമെന്നും നിയുക്ത എംഎൽഎ എച്ച് സലാം പറഞ്ഞു. നെല്ലുസംഭരണത്തിൽ ജില്ല നേരിടുന്ന പ്രശ്‌നങ്ങൾ സംസ്ഥാനസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ റിപ്പോർട്ട് നൽകണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല കളക്ടർ എ അലക്‌സാണ്ടർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ അലിനി ആന്റണി, പാഡി മാർക്കറ്റിങ് ഓഫീസർ മായ ഗോപാലകൃഷ്ണൻ, കൃഷി അഡീഷണൽ ഡയറക്ടർമാർ, കൃഷി ഓഫീസർമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
നടി പായല്‍ രജ്പുതിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications