Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂത്ത് കോണ്‍ഗ്രസുകാര്‍ പെട്ടു!സമരത്തിനിടെ തകര്‍ത്ത 5 ബാരിക്കേഡുകളും നന്നാക്കണമെന്ന് എസ്പി; ഇല്ലെങ്കിൽ!

സമരം കഴിഞ്ഞ് ഡിസിസി ഓഫീസിലെത്തിയ നേതാക്കാളും പ്രവർത്തകരും കണ്ടത് തക‍ർത്ത അഞ്ച് ബാരിക്കേഡകളുമായി ഓഫീസിന് മുന്നിൽ നിൽക്കുന്ന പൊലീസുകാരെയാണ്

police new31

ആലപ്പുഴ: ആലപ്പുഴയിൽ കലക്ടറേറ്റ് മാർച്ചിനിടെ പൊലീസ് ബാരിക്കേഡുകൾ തല്ലിത്തകർത്ത യൂത്ത് കോൺഗ്രസുകാർ കുടുങ്ങും. ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ ആണ് പ്രവർത്തകർക്ക് എട്ടിന്റെ പണി.

സമരം കഴിഞ്ഞ് ഡിസിസി ഓഫീസിലെത്തിയ നേതാക്കാളും പ്രവർത്തകരും കണ്ടത് തക‍ർത്ത അഞ്ച് ബാരിക്കേഡകളുമായി ഓഫീസിന് മുന്നിൽ നിൽക്കുന്ന പൊലീസുകാരെയാണ്. ഇത് നന്നാക്കി തന്നില്ലെങ്കിൽ പൊതുമുതൽ നശിപ്പിച്ചതിന് കേസെടുക്കാനാണ് തീരുമാനമെന്ന് പൊലീസുകാർ നേതാക്കളെ അറിയിച്ചു. ഇതോടെ സംഭവം ആകെ കയ്യിൽ നിന്ന് പോയി..

പണിപാളി..

പണിപാളി..

പോലീസ് നിലപാട് കടുപ്പിച്ചതോടെ പണിക്കാരെ വെച്ച് ബാരിക്കേഡുകൾ നന്നാക്കിത്തരാം എന്ന് നേതാക്കളും യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഉറപ്പ് നൽകിയതായാണ് റിപ്പോർട്ട്. ഇന്ധന വിലവർധനക്കെതിരെയായിരുന്നു യൂത്ത് കോൺഗ്രസിൻറെ സമരം നടത്തുന്നത്. ജലപീരങ്കി ഉൾപ്പെടെ ഉണ്ടായിരുന്നു. സാധാരണ ബാരിക്കേഡുകൾ ചാടിക്കടക്കുന്നതൊക്കെ സമരത്തിൽ ഉണ്ടാവാറുണ്ട്. പക്ഷെ ആലപ്പുഴയിലെ യൂത്ത് കോൺഗ്രസുകാർ നടത്തിയ സമരത്തിൽ ബാരിക്കേഡുകൾ തന്നെ തകർത്തുവെന്നാണ് പരാതി

അഞ്ച് ബാരിക്കേഡുകൾ തകർന്നു..

അഞ്ച് ബാരിക്കേഡുകൾ തകർന്നു..

ആക്രമണത്തിൽ പൊലീസിൻറെ അഞ്ച് ബാരിക്കേഡുകളാണ് തകർന്നുവെന്നാണ് റിപ്പോർട്ട്. ഒപ്പം ഒരു വടവും നശിച്ചു. പ്രതിഷേധ സമരത്തിനൊടുവിൽ പൊലീസ് എല്ലാവരേയും അറസ്റ്റ്ചെയ്തു സൗത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഗതാഗതം തടസ്സപ്പെടുത്തിയതിനും കേസ് എടുത്ത് ജാമ്യത്തിൽ വിട്ടയച്ച് സ്റ്റേഷന് പുറത്തിറങ്ങിയപ്പോഴാണ് ഇൻസ്പെക്ടർക്ക് ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണി‍ൻറെ വിളിക്കുന്നത്. അറസ്റ്റിലായവരെ വെറുതെ വിടരുതെന്നും പൊതുമുതല് നശിപ്പിച്ചതിന് അകത്തിടണം. അതല്ലെങ്കിൽഅഞ്ച് ബാരിക്കേഡുകൾ നന്നാക്കാൻ 65,000 രൂപ ഈടാക്കണം. വ ടം നശിപ്പിച്ചതിന് 5000 വേറെ രൂപയും എന്നാണ് പറഞ്ഞതെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.

ബാരിക്കേഡുകളെല്ലാം പൊലീസുകാര് ഡിസിസി ഓഫീസിന് മുന്നിൽ..

ബാരിക്കേഡുകളെല്ലാം പൊലീസുകാര് ഡിസിസി ഓഫീസിന് മുന്നിൽ..

തുട‍‍ർന്നാണ് തകർന്ന ബാരിക്കേഡുകളെല്ലാം പൊലീസുകാര് ഡിസിസി ഓഫീസിന് മുന്നിൽ കൊണ്ടുപോയി ഇട്ടത്. കാര്യം പ്രശ്നമായപ്പോൾ കെപിസിസി നേതാക്കൾ തന്നെ പ്രശ്നത്തിൽ ഇടപെട്ടുവെന്നും പൊതുമുതൽ നശിപ്പിച്ചതിന് കേസ് വേണ്ട, ബാരിക്കേഡ് തങ്ങൾ നന്നാക്കിത്തരാം എന്നുപറഞ്ഞെന്നുമാണ് പറയുന്നത്. രാത്രിയോടെ തന്നെ വടം പുതിയത് വാങ്ങിക്കൊടുത്തുന്നുമാണ് റിപ്പോർ‌ട്ട്.

ഇത്തിരി ചെലവാകും..

ഇത്തിരി ചെലവാകും..

ഇനി ബാരിക്കേഡുകൾ നന്നാക്കാൻ ബാക്കിയുണ്ട്. ഇതിനായി പണിക്കാർ ഇന്ന് ഡിസിസി ഓഫീസിലെത്തും. ബാരിക്കേഡിന് എസ് പി പറഞ്ഞത് പോലെ 65, 000 രൂപയൊന്നും വേണ്ടെന്നാണ് ഡിസിസി പറയുന്നത്. വെറും പതിനായിരം രൂപക്ക് ബാരിക്കേഡുകൾ നന്നാക്കാമെന്നാണ് ജോലിക്കാർ പറയുന്നത് പറയുന്നു, എന്തായാലും ബാരിക്കേഡുകൾ നന്നാക്കി പൊലീസിനെ തിരികെ ഏൽപ്പിച്ച് കേസിൽ നിന്ന് രക്ഷപ്പെടാനാണ് ശ്രമം..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+