17 വർഷത്തിനിപ്പുറം രാഹുൽ തിരിച്ചെത്തുമോ? അച്ഛന്റെ മരണത്തിന് പിന്നാലെ മുംബൈയിൽ നിന്ന് കത്ത്
ആലപ്പുഴ: പതിനേഴുവർഷം മുൻപ് ആലപ്പുഴയിൽനിന്നു കാണാതായ ഏഴുവയസ്സുകാരൻ രാഹുൽ ഒരു ദിവസം തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബം. 2005 മേയ് 18ന് വൈകീട്ട് നാലുമണിയോടെയാണ് വീടിനടുത്തെ മൈതാനത്ത് ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന രാഹുലിനെ കാണാതായത്. ആലപ്പുഴ ടൈനി ടോട്സ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു രാഹുൽ അന്ന്.
ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും സിബിഐയും കേസന്വേഷിച്ചു. പക്ഷേ രാഹുലിനെ കണ്ടെത്താനായില്ല. കേരള പൊലീസ് 19 മാസമാണ് ഈ കേസ് അന്വേഷിച്ചത്. രാഹുൽ നിരോധാന കേസിൽ അയൽവാസികളെയുൾപ്പെടെ നിരവധി പേരെ ചോദ്യം ചെയ്തിരുന്നു.
രാഹുലിനെ കൊന്ന് ചതുപ്പിൽ തളളിയതായി സമ്മതിച്ച മധ്യവയസ്കനായ അയൽവാസിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ചതുപ്പിൽ നിന്നും മൃതദേഹം കണ്ടെത്താനാകാതെ വന്നതോടെ കേസ് കുഴഞ്ഞുമറിഞ്ഞു. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ മൊഴി വ്യാജവും കെട്ടിച്ചമച്ചതും ആണെന്ന് പോലീസ് കണ്ടെത്തി.
തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു
രണ്ടുദിവസം മുൻപ് രാഹുലിന്റെ അച്ഛൻ എആർ. രാജു ആത്മഹത്യ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ജീവിച്ചിരിപ്പുണ്ടെന്ന് കുടുംബത്തിന് കത്തുവരുന്നത്. മുംബൈയിൽനിന്നാണ് കത്ത് അയച്ചിരിക്കുന്നതെന്ന് രാഹുലിന്റെ അമ്മ മിനി പറഞ്ഞു.
രാഹുലിനോടു സാമ്യവും സമാനപ്രായവുമുള്ള ആളെ കണ്ടെന്നുന്നുപറഞ്ഞ് വന്ന കത്തിനൊപ്പെ ഒരു ഫോട്ടോയുമുണ്ട്. ആദ്യം കത്ത്
ര്യമായെടുത്തില്ല. പിന്നീട് രാഹുലിന്റെ പഴയഫോട്ടോയുമായി ഒത്തുനോക്കിയപ്പോൾ സാമ്യമുണ്ടെന്ന് അയൽവാസികൾ പറഞ്ഞതോടെയാണ് കത്ത് പോലീസിനു കൈമാറിയത്. അന്വേഷണത്തിനായി കത്ത് ജില്ലാ പോലീസ് മേധാവിക്കാണ് കൈമാറിയത്.
വസുന്ധരാ ദേവി എന്ന സ്ത്രീയാണ് രാഹുലിന്റെ അമ്മയ്ക്ക് കത്തയച്ചിരിക്കുന്നത്. കുട്ടിയുടെ പേര് വിനയ് എന്നാണെന്നും കത്തിൽ പറയുന്നുണ്ട്.
മാസങ്ങൾക്ക് മുമ്പ് ശിവാജി പാർക്കിൽ വെച്ചാണ് വിനയ് എന്ന കുട്ടിയെ കണ്ടത്. ഏഴാം വയസിൽ പത്തനംതിട്ടയിലെ അനാഥാലയത്തിൽ എത്തി, പിതാവിനെ തേടിയാണ് മുംബെയിൽ എത്തിയതെന്നും കുട്ടി വസുന്ധരയോട് പറഞ്ഞതായി കത്തിൽ പറയുന്നു.
നമിത ഇത് എങ്ങോട്ടാ....പുതിയ ചിത്രം പങ്കുവെച്ച് താരം ചോദ്യവുമായി ആരാധകർ
രാഹുലിന്റ അച്ഛന്റെ മരണവാർത്ത കണ്ടപ്പോഴാണ് ആ കുട്ടിയെ കാണാൻ രാഹുലിന് സമാനമാണെന്ന് ഓർത്തതെന്നും വസുന്ധര കത്തിൽ പറഞ്ഞു. .രാഹുലിന്റെ അച്ഛൻ എ ആർ രാജു ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് രാഹുലിന്റെ തിരോധാനം വീണ്ടും ചർച്ചയായത്.
ഈ വാർത്തകൾ ശ്രദ്ധയിൽ പെട്ടിരുന്നുവെന്നും ഇതോടെയാണ് താൻ കണ്ടത് രാഹുലാണെന്ന് സംശയം തോന്നിയതെന്നും വസുന്ധര ദേവി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ രാഹുൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് രാഹുലിന്റെ അമ്മ.