ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജലമേളയ്ക്കായി നാടൊരുങ്ങി: നെഹ്‌റുട്രോഫി വള്ളംകളിയ്ക്കു മണിക്കൂറുകള്‍ മാത്രം, കാത്തിരിപ്പ്!!

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: പ്രളയം മറന്നു കുട്ടനാട്ടുകാര്‍ വള്ളംകളിയുടെ ഒരുക്കത്തിലാണ്. പുന്നമട കായയില്‍ നെഹ്‌റു ട്രോഫി മാമാങ്കത്തിന്‌റെ തുഴ എറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ജലമേളയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വള്ളങ്ങള്‍ പങ്കെടുക്കുന്നു എന്നത് ഇത്തവണത്തെ പ്രത്യേകതയാണ്. നാളെ ഉച്ചയ്ക്കു 2ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം ഉദ്ഘാടനം ചെയ്യും.

കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, തെലുങ്കു ചലച്ചിത്രതാരം അല്ലു അര്‍ജുന്‍, കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം അംഗങ്ങള്‍ എന്നിവര്‍ മുഖ്യാതിഥികളായി എത്തുന്നുണ്ട്. അല്ലു അര്‍ജുനന്റെ ഭാര്യ സ്‌നേഹ റെഡ്ഡിയുമെത്തും. മന്ത്രി തോമസ് ഐസക് അധ്യക്ഷത വഹിക്കും. ചെറുവള്ളങ്ങളുടെ മത്സരങ്ങള്‍ 11നു തുടങ്ങും. ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്‌സും എല്ലാ വിഭാഗത്തിന്റെയും ഫൈനലുകളും ഉച്ച കഴിഞ്ഞു നടക്കും. 25 ചുണ്ടന്‍വള്ളങ്ങളും 56 ചെറുവള്ളങ്ങളുമാണ് ഇക്കുറി ജലോത്സവത്തില്‍ പങ്കെടുക്കുന്നത്.

nehru-trophy-boat-race-153

ആധുനിക സ്റ്റാര്‍ട്ടിങ്, ഫിനിഷിങ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ദൂരദര്‍ശനിലും ഗൂഗിളിലും എമിറേറ്റ്‌സ് വിമാനങ്ങളിലും ജലമേള തല്‍സമയം കാണാം. ഇത്തവണ മുതിര്‍ന്ന പൗരന്‍മാര്‍ക്കം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖകളിലൂടെയും ബുക്ക് മൈ ഷോ, ടിക്കറ്റ് ജീനി എന്നീ ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴിയും ടിക്കറ്റ് വാങ്ങാം

English summary
alappuzha ready for nehru trophy boat race
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X