കൂലിപ്പണിക്ക് പോകുമ്പോള്‍ ടിക്കറ്റ് പോക്കറ്റില്‍; അടിച്ചത് 75 ലക്ഷം, ഞെട്ടല്‍ മാറാതെ ചന്ദ്രന്‍
ആലപ്പുഴ: സംസ്ഥാന ഭാഗ്യക്കുറിയുടെ തിങ്കളാഴ്ചത്തെ നറുക്കെടുപ്പായ വിന്‍ വിന്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപ കൂലിപ്പണിക്കാരന്. ഭരണിക്കാവ് തെക്കേമങ്കുഴി മൂറാശേരി തെക്കതില്‍ ചന്ദ്രനാണ് ഒന്നാം സമ്മാനം ലഭിച്ചത്. രാവിലെ സ്ലാബ് മതിലിന്റെ പണിക്കുപോയപ്പോഴാണ് ചന്ദ്രന്‍ ടിക്കറ്റ് വാങ്ങിയത്.

രാവിലെ ജോലിക്ക് പോകവെയാണ് ഒച്ചിറയുള്ള ശ്രീറാം ലക്കി സെന്ററില്‍ നിന്ന് ഡബ്ല്യു ബി 245714 എന്ന ടിക്കറ്റ് ചന്ദ്രന്‍ സ്വന്തമാക്കുന്നത്. പണി കഴിഞ്ഞ് മടങ്ങുന്നതിനിടെ ചന്ദ്രന്‍ ഒരു ടിക്കറ്റ് കൂടി എടുത്തു. അവിടെ ചെന്നപ്പോഴാണ് വിന്‍ വിന്‍ ടിക്കറ്റ് അടിച്ചത് ആലപ്പുഴയിലാണെന്ന് മനസിലായത്. പിന്നാലെ ലോട്ടറി ഫലം എടുത്ത് പരിശോധിച്ചു.

ഇന്നത്തെ ലോട്ടറി ചന്ദ്രന് അടിച്ചു, ആദ്യം ചന്ദ്രന് ഇക്കാര്യം വിശ്വസിക്കാന്‍ സാധിച്ചില്ല. ഇത്രയും വലിയ തുക പോക്കറ്റിലിട്ടാണല്ലോ താന്‍ ഇന്ന് മുഴുവന്‍ പണിക്കിറങ്ങിയതെന്ന് ഓര്‍ത്തപ്പോള്‍ ചന്ദ്രന്‍ വീണ്ടും ഞെട്ടി. സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന ആളാണ് ചന്ദ്രന്‍. ഇതിന് മുമ്പ് ചെറിയ തുകകള്‍ അടിച്ചിരുന്നു.

ദാരിദ്ര്യത്തെ പറപറപ്പിക്കാം, ഈ ചെടി വീട്ടുമുറ്റത്ത് നട്ടാല്‍ സംഭവിക്കും മാറ്റങ്ങള്‍
ഒന്നാം സമ്മാനത്തിന്റെ കാര്യം വീട്ടുകാരുമായി പങ്കുവച്ച ശേഷം ടിക്കറ്റ് ഭരണികാവ് സര്‍വീസ് സഹകരണ ബാങ്കില്‍ എല്‍പ്പിച്ചു. മക്കളുടെ വിദ്യാഭ്യാസകാര്യത്തിന് വേണ്ടി പണം ചെലവഴിക്കാനാണ് ചന്ദ്രന്റെ തീരുമാനം.

ഒന്നാം സമ്മാനം – Rs. 75,00,000/-
1) WB 245714 (ALAPPUZHA)
സമാശ്വാസ സമ്മാനം - Rs. 8,000/-
WA 245714 WC 245714 WD 245714 WE 245714 WF 245714
WG 245714 WH 245714 WJ 245714 WK 245714 WL 245714
WM 245714
രണ്ടാം സമ്മാനം - Rs. 5,00,000/-
1) WC 588685 (ERNAKULAM)
മൂന്നാം സമ്മാനം Price - Rs. 1,00,000/-
1) WA 521458 (VADAKARA)
2) WB 739675 (CHERTHALA)
3) WC 731495 (KANNUR)
4) WD 117554 (IRINJALAKUDA)
5) WE 177564 (WAYANADU)
6) WF 503895 (PALAKKAD)
7) WG 134022 (GURUVAYOOR)
8) WH 591660 (ERNAKULAM)
9) WJ 994687 (GURUVAYOOR)
10) WK 753188 (IRINJALAKUDA)
11) WL 457958 (KANHANGAD)
12) WM 957154 (THRISSUR)












Click it and Unblock the Notifications