ആലപ്പുഴക്കാരുടെ സ്വന്തം കളക്ടര്‍; കുട്ടികളുടെ സ്വന്തം കളക്ടര്‍ മാമന്‍; കൃഷ്ണ തേജ ജില്ല വിടുന്നു

ആലപ്പുഴ: വെറും ഏഴ് മാസം കൊണ്ട് ആലപ്പുഴയുടെ പ്രിയപ്പെട്ട കളക്ടര്‍ ബ്രോയും കളക്ടര്‍ മാമനുമായ വി ആര്‍ കൃഷ്ണതേജ ശനിയാഴ്ച ജില്ലയുടെ ചുമതല ഒഴിയും. കൊവിഡ് അനാഥരാക്കിയ 293ാംമത്തെ കുട്ടിക്കുള്ള സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്ന സ്‌കോളര്‍ഷിപ്പിലാണ് അദ്ദേഹം അവസാനമായി ഒപ്പിടുക. ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹം തൃശൂരില്‍ ചുമതലയേല്‍ക്കും. പ്രളയാകാലത്ത് സബ്കളക്ടറായിരുന്ന കൃഷ്ണ തേജ ആ സമയത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പിന്നീട് ആലപ്പുഴയുടെ കളക്ടറായി ചുമതലയേല്‍ക്കുമ്പോള്‍ ഒരുപാട് ജനകീയ പദ്ധതികളാണ് നടപ്പിലാക്കിയത്. കൃഷ്ണ തേജയുടെ ഇടപെടലിലൂടെ ഒരുപാട് നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കാണ് ഉന്നത വിദ്യാഭ്യാസം എന്ന ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. കളക്ടര്‍ ജില്ലയില്‍ എത്തിയതോടെയാണ് വി ഫോര്‍ ആലപ്പി എന്ന പേരില്‍ പദ്ധതി വിപുലമാക്കിയത്. ഈ പദ്ധതി വഴി പ്രധാനമായും ശ്രദ്ധിച്ചത് കൊവിഡ് മൂലം അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനാണ്.
പ്രൊഫണല്‍ വിദ്യാഭ്യാസത്തിന് യോഗ്യത ഉണ്ടായിട്ടും സാമ്പത്തികം അനുവദിക്കാത്തതിനെ തുടര്‍ന്ന് പഠനം മുടങ്ങിപ്പോയ ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങായി കളക്ടര്‍ നിലകൊണ്ടു. ഒരുപിടി നന്മ എന്ന പേരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളിലൂടെ നടപ്പാക്കിയ പദ്ധതിയാണ് കൃഷ്ണ തേജയുടെ ഏറ്റവും പുതിയ ഉദ്യമം.
താന്‍ ഇവിടെ വിട്ടി പോയാലും ഒരു പിടി നന്മ പദ്ധതി തുടരുമെന്നാണ് കൃഷ്ണ തേജ പറയുന്നത്. കൊവിഡ് കാലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി അദ്ദേഹം പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതോടെ അദ്ദേഹം കുട്ടികളുടെ സ്വന്തം കളക്ടര്‍ മാമനായി. കളക്ടറെ കാണാനും ആവശ്യങ്ങള്‍ പറയാനായും എത്തുന്ന കുട്ടികള്‍ ഇന്ന് വരെ കളക്ടറേറ്റിലെ ഒരു സ്ഥിരം കാഴ്ചയായിരുന്നു.
സോഷ്യല്‍ മീഡിയയിലും അദ്ദേഹത്തിന് ആരാധകര്‍ ഏറെയാണ്. കേരളത്തിലെ ഏറ്റവും മികച്ച കളക്ടര്‍ ആരാണെന്ന് ചോദിച്ചാല്‍ കുട്ടികള്‍ അടടക്കം പറയും അത് ആലപ്പുഴ കളക്ടറാണെന്ന്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ എല്ലാം തന്നെ ജനകീയമായിരുന്നു. തന്റെ പദവിയില്‍ ഇരുന്ന് നടത്തുന്ന ജനകീയ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തെ ഈ ബഹുമതിക്ക് അര്‍ഹനാക്കിയത്.
കളക്ടര്‍ ജില്ലയില്‍ ചുമതല ഏറ്റെടുത്ത ശേഷം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്ന് സ്‌കൂള്‍ അവധി പ്രഖ്യാപിച്ചു കൊണ്ടുള്ള ഉത്തരവാണ് കളക്ടര്‍ പ്രഖ്യാപിച്ചത്. വളരെ രസകരമായാണ് അദ്ദേഹം ഈ ഉത്തരവിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. പ്രിയ കുട്ടികളെ, ഞാന്‍ ആലപ്പുഴ ജില്ലയില്‍ കളക്ടറായി ചുമതല ഏറ്റെടുത്തത് നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ.
എന്റെ ആദ്യ ഉത്തരവ് തന്നെ നിങ്ങള്‍ക്ക് വേണ്ടിയാണ്. നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ്. നാളെ നിങ്ങള്‍ക്ക് ഞാന്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.എന്ന് കരുതി വെള്ളത്തില്‍ ചാടാനോ ചൂണ്ട ഇടാനോ പോകല്ലേ. നമ്മുടെ ജില്ലയില്‍ നല്ല മഴയാണ്.
എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കണം. അച്ചന്‍ അമ്മമാര്‍ ജോലിക്ക് പോയിട്ടുണ്ടാകും. അവരില്ലെന്ന് കരുതി പുറത്തേക്ക് ഒന്നും പോകരുത്. പകര്‍ച്ചവ്യാധി അടക്കം പകരുന്ന സമയമാണ്. പ്രത്യേകം ശ്രദ്ധിക്കണം- എന്നായിരുന്നു ആ കുറിപ്പ്.












Click it and Unblock the Notifications