ചമ്പക്കുളം മൂലം വള്ളംകളി: ആലപ്പുഴയിലെ 2 പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഭാഗിക അവധി
ആലപ്പുഴ: ചമ്പക്കുളം മൂലം ജലോത്സവം പ്രമാണിച്ച് ജൂൺ 22ന് ആലപ്പുഴ ജില്ലയിലെ രണ്ട് പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. കുട്ടനാട് താലൂക്കിലെ നെടുമുടി, ചമ്പക്കുളം പഞ്ചായത്തുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആണ് അവധി. അതേ സമയം പെതുപരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം നടക്കും.
കേരളത്തിലെ ജലോത്സവങ്ങൾക്ക് തുടക്കം കുറിക്കുന്ന വള്ളംകളിയാണ് ചരിത്ര പ്രസിദ്ധമായ ചമ്പക്കുളം മൂലം വള്ളം കളി. അമ്പലപ്പുഴ ക്ഷേത്രത്തിലെ പ്രതിഷ്ഠ വാർഷികത്തോട് അനുബന്ധിച്ച് മിഥുന മാസത്തിലെ മൂലം നാളിനാണ് വള്ളംകളി നടക്കുന്നത്. 22 ന് നടക്കുന്ന വള്ളം കളിയിൽ രാജ പ്രമുഖൻ ട്രോഫിക്കായി ആറ് ചുണ്ടൻ വള്ളങ്ങളാണ് മത്സരിക്കുക.

മൂലം ജലോത്സവ മത്സരം വള്ളംകളിത്ത് മുന്നോടിയായി ചമ്പക്കുളം പമ്പയാറ്റിൽ സ്റ്റാർട്ടിങ് പോയിന്റ് മുതൽ ഫിനിഷിങ് പോയിന്റ് വരെ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ടുകളുടെ ഗതാഗതം നിരോധിച്ചു. 22 ന് പകൽ ഒരു മണി മുതൽ വള്ളം കളി അവസാനിക്കുന്നത് വരെയാണ് ട്രാക്കിലൂടെ ജലഗതാഗതം പൂർണമായും നിരോധിച്ചിരിക്കുന്നത്.












Click it and Unblock the Notifications