• search
 • Live TV
ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കെഎസ് ഷാന്‍ വധം; ആര്‍എസ്എസ് പ്രവര്‍ത്തകര്‍ റിമാന്റില്‍, പോലീസ് കസ്റ്റഡിയില്‍ വാങ്ങും

Google Oneindia Malayalam News

ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാന്‍ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകരെ ആലപ്പുഴ കോടതി റിമാന്റ് ചെയ്തു. രാജേന്ദ്ര പ്രസാദ്, രതീഷ് എന്നിവരെയാണ് 14 ദിവസത്തേക്ക് ആലപ്പുഴ ജെഎഫ്‌സിഎം കോടതി റിമാന്റ് ചെയ്തത്. ആലപ്പുഴ ആര്‍എസ്എസ് ജില്ലാ കാര്യാലയത്തില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത് എന്ന് പോലീസ് പറയുന്നു. രതീഷും രാജേന്ദ്ര പ്രസാദും കൊലപാതകികള്‍ക്ക് എല്ലാ സഹായവും ചെയ്തു കൊടുത്തവരാണ് എന്നാണ് വിവരം. കേസില്‍ പത്ത് പ്രതികളുണ്ട് എന്നാണ് പോലീസ് കരുതുന്നത്. ബാക്കിയുള്ളവരെ വൈകാതെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു. പ്രതികളെ വരും ദിവസങ്ങളില്‍ കസ്റ്റഡിയില്‍ വിട്ടുതരാന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. കൂടുതല്‍ തെളിവെടുപ്പ് നടത്തുന്നതിനാണിത്.

അമ്മയില്‍ പോര് മൂര്‍ച്ഛിക്കുന്നു; നടന്‍ സിദ്ദിഖിന് കെണി!! മോഹന്‍ലാലിന് പരാതി; പരിഹരിച്ചില്ലെങ്കില്‍ കേസ്അമ്മയില്‍ പോര് മൂര്‍ച്ഛിക്കുന്നു; നടന്‍ സിദ്ദിഖിന് കെണി!! മോഹന്‍ലാലിന് പരാതി; പരിഹരിച്ചില്ലെങ്കില്‍ കേസ്

ആലപ്പുഴയില്‍ കോളിളക്കം സൃഷ്ടിച്ച ഇരട്ട കൊലക്കേസിലെ ആദ്യ അറസ്റ്റാണിത്. ഗൂഢാലോചനയില്‍ ഉന്നത നേതാക്കള്‍ക്ക് പങ്കുണ്ടോ എന്നും അന്വേഷിച്ചുവരികയാണ്. അക്രമികള്‍ ഉപയോഗിച്ചെന്ന് കരുതുന്ന കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് കാര്‍ കണ്ടെടുത്തത്. സംശയം തോന്നിയ നാട്ടുകാരാണ് പോലീസിനെ അറിയിച്ചത്. മാരാരിക്കുളം പോലീസെത്തി ഷാന്‍ വധക്കേസിലെ പ്രതികള്‍ ഉപയോഗിച്ച കാറാണ് എന്ന് ഉറപ്പിച്ചു. ഫോറന്‍സിക് ഉദ്യോഗസ്ഥരെത്തി തെളിവ് ശേഖരിച്ചു.

വാടകക്കെടുത്ത കാറിലാണ് അ്ര്രകമികള്‍ കൊല നടത്താനെത്തിയത്. കടയടച്ച് സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്ന ഷാനെ കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. ഷാന്‍ വധത്തില്‍ പങ്കുള്ള എല്ലാവരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് എഡിജിപി വിജയ് സാക്കറെ പറഞ്ഞു. വിവിധ സംഘങ്ങളായി പോലീസ് പ്രതികളെ തിരയുകയാണ്. പ്രതികള്‍ പോകാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ പോലീസ് പരിശോധിക്കുകയാണ്. ചിലര്‍ ജില്ല വിട്ടുവെന്നാണ് കരുതുന്നത്. സമീപ ജില്ലകളിലും പോലീസ് പരിശോധന നടക്കുന്നുണ്ട്.

ആട്ടവും പാട്ടും സ്‌കിന്നി ജീന്‍സും... അര്‍മാദം; ബാങ്ക് വിളിച്ചപ്പോള്‍ നിര്‍ത്തി, ഇതാണ് പുതിയ സൗദിആട്ടവും പാട്ടും സ്‌കിന്നി ജീന്‍സും... അര്‍മാദം; ബാങ്ക് വിളിച്ചപ്പോള്‍ നിര്‍ത്തി, ഇതാണ് പുതിയ സൗദി

സമാധാന പുനഃസ്ഥാപനത്തിന് ജില്ലാ കളക്ടര്‍ വിളിച്ച സര്‍വകക്ഷി യോഗം ചൊവ്വാഴ് വൈകീട്ട് നാല് മണിക്ക് നടക്കും. ഇന്ന് തീരുമാനിച്ച സര്‍വകക്ഷി യോഗം ബിജെപി സഹകരിക്കാത്തതിനെ തുടര്‍ന്ന് മാറ്റുകയായിരുന്നു. ചൊവ്വാഴ്ച പങ്കെടുക്കാമെന്ന് ബിജെപി അറിയിച്ചിട്ടുണ്ട്. രഞ്ജിത്ത് വധക്കേസില്‍ ചില നിര്‍ണായക സൂചനകള്‍ ലഭിച്ചുവെന്ന് എഡിജിപി പറഞ്ഞു. 12 പേര്‍ കൃത്യത്തില്‍ പങ്കെടുത്തു എന്നാണ് കരുതുന്നത്. ഗൂഢാലോചന സംബന്ധിച്ച് അന്വേഷിക്കും.

ആദ്യ കൊലപാതകം സംബന്ധിച്ച് കൃത്യമായ വഴിയില്‍ അന്വേഷണം നടക്കുകയായിരുന്നു. രണ്ട് മണിക്കൂറിനകം തന്നെ പ്രതികളെ കുറിച്ച് വിവരം ലഭിച്ചു. രണ്ടാമത്തെ കൊലപാതകം പ്രതീക്ഷിച്ചില്ല. രഞ്ജിത്തിനെ ലക്ഷ്യമിടുമെന്ന് കരുതിയില്ലെന്നും എഡിജിപി പറഞ്ഞു. രഞ്ജിത്തിന്റെ കൊലപാതത്തിന് തീവ്രവാദ സ്വഭാവമുണ്ടോ എന്ന് കേന്ദ്രം ആരാഞ്ഞിട്ടുണ്ട്. എന്‍ഐഎ പോലീസില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുമെന്നാണ് വിവരം.

cmsvideo
  കേരളത്തിൽ കനത്ത ജാഗ്രത: രാത്രിയും പകലും വാഹന പരിശോധന കർശനം | Oneindia Malayalam
  English summary
  Alappuzha SDPI-BJP Case; Two RSS Workers Remanded, Police Will Seek Under Custody
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X