ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴയില്‍ വ്യാപക റെയ്ഡ്; രഞ്ജിത് വധത്തില്‍ 11 പേര്‍ കസ്റ്റഡിയില്‍; ഷാന്‍ വധത്തില്‍ 7 പേരെ തിരിച്ചറിഞ്ഞു

Google Oneindia Malayalam News

ആലപ്പുഴ: എസ്ഡിപിഐ, ബിജെപി സംസ്ഥാന നേതാക്കളെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്കായി വ്യാപക തിരച്ചില്‍. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനെ കൊലപ്പെടുത്തിയ കേസില്‍ ഏഴ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു. ഇതില്‍ അഞ്ച് പേര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. പ്രതികളെല്ലാം ആലപ്പുഴ, മണ്ണഞ്ചേരി ഭാഗങ്ങളിലുള്ളവരാണ്. കൊലപാതകം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു.

രണ്ടര വര്‍ഷത്തിന് ശേഷം രാഹുല്‍ അമേഠിയില്‍; കൂറ്റന്‍ റാലി, അത്യുഗ്രന്‍ പ്രസംഗം, കൈയ്യടിരണ്ടര വര്‍ഷത്തിന് ശേഷം രാഹുല്‍ അമേഠിയില്‍; കൂറ്റന്‍ റാലി, അത്യുഗ്രന്‍ പ്രസംഗം, കൈയ്യടി

അതേസമയം, ബിജെപിയുടെ ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 11 പേര്‍ കസ്റ്റഡിയിലുണ്ട്. ഇവര്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണ്. എസ്ഡിപിഐയുടെ നേതൃത്വത്തിലുള്ള ആംബുലന്‍സ് പോലീസ് പരിശോധിച്ചു. ഈ ആംബുലന്‍സ് ഇന്ന് പുലര്‍ച്ചെ നഗരത്തില്‍ കണ്ടതായി പറയപ്പെടുന്നു. ഷാനിന്റെ മരണം അറിഞ്ഞ ശേഷം വന്നതാണ് എന്നാണ് ആംബുലന്‍സിലുള്ളവര്‍ പോലീസിനോട് പറഞ്ഞതത്രെ. എസ്ഡിപിഐ താമരക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ളതാണ് ആംബുലന്‍സ്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടി ഉപയോഗിക്കുന്ന ആംബുലന്‍സ് ആണിതെന്ന് പോലീസ് പറഞ്ഞു. അക്രമികള്‍ എത്തിയത് ഈ ആംബുലന്‍സില്‍ തന്നെയാണോ എന്ന് വ്യക്തമാകാന്‍ സിസിടിവി പരിശോധിച്ചുവരികയാണ്.

p

ജില്ലയില്‍ 12 മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങളുണ്ടായ സാഹചര്യത്തില്‍ പോലീസ് സുരക്ഷ ശക്തമാക്കി. രണ്ടു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൂടുതല്‍ സേനയെ വിന്യസിക്കാനും തീരുമാനിച്ചു. എസ്ഡിപിഐ നേതാവ് കെഎസ് ഷാന് നേരെ ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് ആക്രമണമുണ്ടായത്. വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുമ്പോഴായിരുന്നു ആക്രണം. ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. അഞ്ച് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇന്ന് രാവിലെയാണ് ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസനെതിരെ ആക്രമണമുണ്ടായത്. വീട്ടില്‍ കയറിയ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആലപ്പുഴ മെഡിക്കല്‍ കോളജിലാണ് മൃതദേഹം.

തീരാത്ത കല്യാണ ചര്‍ച്ച!! റിയാസും ഹംസയും പിന്നെ... 'പ്രായ'ത്തില്‍ കൈവച്ച് കേന്ദ്രവുംതീരാത്ത കല്യാണ ചര്‍ച്ച!! റിയാസും ഹംസയും പിന്നെ... 'പ്രായ'ത്തില്‍ കൈവച്ച് കേന്ദ്രവും

ഷാനിന്റെ കൊലപാതകത്തെ തുടര്‍ന്നാണ് രഞ്ജിത് കൊല്ലപ്പെട്ടത് എന്നാണ് പോലീസ് നിഗമനം. എന്നാല്‍ ഷാനിനെ കൊലപ്പെടുത്താനുള്ള കാരണം അന്വേഷിച്ചുവരികയാണ്. കൊലപാതകങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന്‍ അപലിപ്പിച്ചു. കര്‍ശന നടപടിയുണ്ടാകും. പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേരളത്തെ വര്‍ഗീയമായി തരംതിരിക്കുന്ന ശ്രമങ്ങളെ കോണ്‍ഗ്രസും യുഡിഎഫും ചെറുത്തുതോല്‍പ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. അക്രമികളെ അമര്‍ച്ച ചെയ്യാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നിരിക്കുന്നത് എന്ന വിലയിരുത്തലിലാണ് പോലീസ്. കെഎസ് ഷാന് നേരെ ആക്രമണമുണ്ടാകാനുള്ള കാരണം പോലീസ് അന്വേഷിച്ചുവരികയാണ്.

English summary
Alappuzha SDPI-BJP Leaders Murder: Many Political Workers Under Police Custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X