ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഷാന്‍ വധക്കേസില്‍ 21 പ്രതികള്‍; രണ്‍ജീത് വധക്കേസില്‍ 35 പ്രതികള്‍... കുറ്റപത്രം സമര്‍പ്പിച്ചു

Google Oneindia Malayalam News

ആലപ്പുഴ: കേരളം നടുങ്ങിയ രണ്ട് കൊലപാതകങ്ങളായിരുന്നു ഷാന്‍, രണ്‍ജീത് വധങ്ങള്‍. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അഡ്വ. ഷാനെ വധിച്ച കേസിലും ബിജെപി ഒബിസി വിഭാഗം സംസ്ഥാന നേതാവായ അഡ്വ. രണ്‍ജീതിനെ വധിച്ച കേസിലും അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ആദ്യഘട്ട കുറ്റപത്രങ്ങളാണ് സമര്‍പ്പിച്ചത്. ഷാന്‍ വധക്കേസില്‍ 483 പേജുള്ള കുറ്റപത്രമാണുള്ളത്. 11 പേരെ പ്രതി ചേര്‍ത്താണ് കുറ്റപത്രം. കേസില്‍ ആകെ 21 പ്രതികളും 143 സാക്ഷികളുമാണുള്ളത്. രണ്‍ജീത് വധക്കേസില്‍ 1100 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്. 15 പേരെ പ്രതി ചേര്‍ത്താണ് ആദ്യ കുറ്റപത്രം. കേസില്‍ 35 പ്രതികളും 200ഓളം സാക്ഷികളുമുണ്ട്.

x

കഴിഞ്ഞ ഡിസംബര്‍ 18ന് രാത്രിയാണ് ഷാന്‍ കൊല്ലപ്പെട്ടത്. കടയടച്ച് വീട്ടിലേക്ക് വരുമ്പോഴായിരുന്നു ആക്രമണം. ഷാന്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ കാറിടിച്ച് വീഴ്ത്തുകയായിരുന്നു. ശേഷം കാറിലുണ്ടായിരുന്നവര്‍ ഇറങ്ങി തുരുതുരാ വെട്ടി. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. തൊട്ടടുത്ത ദിവസം രാവിലെ 7 മണിയോടെയാണ് ബിജെപി നേതാവ് രണ്‍ജീത് കൊല്ലപ്പെട്ടത്. ഷാനെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമാണ് രണ്‍ജീത് കൊലപാതകമെന്ന് പോലീസ് പറയുന്നു. ബൈക്കിലെത്തിയവരാണ് ഷാനെ കൊലപ്പെടുത്തിയത്. രാവിലെ വീട്ടിലെത്തിയവര്‍ കൊല നടത്തി അതിവേഗം മടങ്ങുകയായിരുന്നു. നിരവധി ബൈക്കുകളില്‍ ആളുകള്‍ രണ്‍ജീതിന്റെ വീട്ടിലേക്ക് വരുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ക്രൈംബ്രാഞ്ചിനെ 'പൊളിച്ച്' ദിലീപ്; അന്ന് കൊവിഡ്, ആ വാദം തെറ്റ്... ഫോണ്‍ നശിപ്പിക്കാമായിരുന്നില്ലേ...ക്രൈംബ്രാഞ്ചിനെ 'പൊളിച്ച്' ദിലീപ്; അന്ന് കൊവിഡ്, ആ വാദം തെറ്റ്... ഫോണ്‍ നശിപ്പിക്കാമായിരുന്നില്ലേ...

അന്വേഷണത്തിന് പ്രത്യേക സംഘങ്ങളെ സര്‍ക്കാര്‍ നിയോഗിക്കുകയും ത്വരിതഗതിയില്‍ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. അതിനിടെ, പോലീസിനെതിരെയും വ്യാപക പരാതികള്‍ ഉയര്‍ന്നു. മര്‍ദ്ദിച്ച് ജയ് ശ്രീറാം വിളിപ്പിച്ചു എന്നായിരുന്നു കസ്റ്റഡിയിലെടുക്കപ്പെട്ട ഒരു യുവാവിന്റെ ആരോപണം. ഇക്കാര്യം ഇയാള്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വിശദീകരിച്ചിരുന്നു. യുവാവിനെ തെറ്റായി കസ്റ്റഡിയിലെടുക്കുകയാണ് ചെയ്തത്. പിന്നീട് വിട്ടയച്ചു. കസ്റ്റഡിയില്‍ നേരിട്ട പീഡനങ്ങള്‍ യുവാവ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വിശദീകരിക്കുകയും ചെയ്തിരുന്നു. ജയ് ശ്രീറാം വിളിപ്പിച്ചെന്ന് തെളിയിച്ചാല്‍ രാജിവയ്ക്കുമെന്നായിരുന്നു ഇതിനോട് ഐജി വിജയ് സാഖറെയുടെ പ്രതികരണം.

Recommended Video

cmsvideo
രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam

ജഡ്ജിക്ക് സിപിഎം ബന്ധം; നീതി കിട്ടില്ലെന്ന് ഹര്‍ജി

കൊച്ചി; ട്വന്റി20 പ്രവര്‍ത്തകന്‍ ദീപുവിന്റെ കൊലപാതക കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി മറ്റൊരു കോടതിയിലേക്ക് മാറ്റി. ജഡ്ജിക്ക് സിപിഎം ബന്ധമുള്ളതിനാല്‍ നീതി കിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ദീപുവിന്റെ പിതാവ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. കേസിലെ പ്രതികള്‍ സിപിഎം പ്രവര്‍ത്തകരാണ്. ജഡ്ജിയുടെ സിപിഎം ബന്ധം തെളിയിക്കാന്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പകര്‍പ്പും ഹര്‍ജിക്കാരന്‍ ഹൈക്കോടതിക്ക് കൈമാറി.

English summary
Alappuzha SDPI Leader Shan, BJP Leader Ranjeeth Murder Case Charge sheet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X