ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴ ഷാന്‍ വധം; ചേര്‍ത്തല സ്വദേശി അറസ്റ്റില്‍; ഇതുവരെ പിടിയിലായത് മൂന്ന് പേര്‍

Google Oneindia Malayalam News

ആലപ്പുഴ: ആലപ്പുഴയിലെ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ചേര്‍ത്തല സ്വദേശി അഖിലാണ് ഇന്ന് അറസ്റ്റിലായത്. പ്രതികളെ ആംബുലന്‍സില്‍ എത്തി രക്ഷപ്പെടുത്തിയത് അഖിലാണെന്നാണ് സംശയിക്കുന്നത്. അഖിലടക്കം മൂന്ന് പേരാണ് ഇത് വരെ ഷാന്‍ കൊലക്കേസില്‍ പിടിയിലായത്.

പഞ്ചാബില്‍ കിട്ടിയതിന് ഗോവയില്‍ തിരിച്ചടി, ബിജെപിയുടെ മുന്‍ എംഎല്‍എ കോണ്‍ഗ്രസില്‍, അടുത്തത് തൃണമൂല്‍പഞ്ചാബില്‍ കിട്ടിയതിന് ഗോവയില്‍ തിരിച്ചടി, ബിജെപിയുടെ മുന്‍ എംഎല്‍എ കോണ്‍ഗ്രസില്‍, അടുത്തത് തൃണമൂല്‍

ഇരട്ടക്കൊലപാതകങ്ങള്‍ കഴിഞ്ഞ് നാല് നാളായിട്ടും കൊലയാളി സംഘത്തെ പൂര്‍ണമായും പിടികൂടാന്‍ പൊലീസിന് ആയിട്ടില്ല. ജില്ലയ്ക്ക് പുറത്തേക്കും തെരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ബിജെപി നേതാവിനെ വധിച്ചകേസില്‍ പിടിയിലായ അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകരെ ഇന്ന് റിമാന്‍ഡ് ചെയ്തു. ഷാന്‍ വധത്തില്‍ അറസ്റ്റിലായ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ കൂടുതല്‍ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുകയാണ്.

pa

എസ്ഡിപിഐ പ്രവര്‍ത്തകരായ അലി അഹമ്മദ്, ആസിഫ് സുധീര്‍, നിഷാദ് ഷംസുദ്ദീന്‍, അര്‍ഷാദ് നവാസ്, സുധീര്‍ എന്നീ അഞ്ചുപേരാണ് രണ്‍ജീത് ശ്രീനിവാസ് വധക്കേസില്‍ ഇതുവരെ പിടിയിലായത്. ഇവിരെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. രാജേന്ദ്രപ്രസാദ്, രതീഷ് എന്നിവരാണ് കെ എസ് ഷാന്‍ വധത്തില്‍ ഇതുവരെ അറസ്റ്റിലായത്. ഈ ഏഴുപ്രതികളും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരല്ലെന്നാണ് പൊലീസ് പറയുന്നത്. രണ്ടു കേസുകളിലുമായി കൊലയാളി സംഘത്തില്‍ പതിനെട്ടുപേരുണ്ട്. ഒരാളെപോലും ഇതുവരെ പിടികൂടാനായിട്ടില്ലെന്നും പ്രതികള്‍ക്കായി ജില്ലയ്ക്ക് പുറത്തും അന്വേഷണമുണ്ടെന്നും എഡിജിപി പറഞ്ഞു.

പിടി തോമസിനെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തി; യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിപിടി തോമസിനെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തി; യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി

ഇന്നലെ അറസ്റ്റിലായ അഞ്ചു എസ്ഡിപിഐ പ്രവര്‍ത്തകരെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. അടുത്തദിവസം തന്നെ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കുമെന്നാണ് വിവരം. ഷാന്‍ വധത്തില്‍ പിടിയിലായ ആര്‍എസ്എസുകാരെ നാളെ തെളിവെടുപ്പിന് എത്തിച്ചേക്കും.
കൊലയാളി സംഘങ്ങളെതേടി നാനൂറോളം വീടുകളില്‍ അന്വേഷണ സംഘങ്ങള്‍ ഇതിനകം പരിശോധന നടത്തിയിട്ടുണ്ട്.

 പ്രതിസന്ധി കാലത്തെ ധൂര്‍ത്ത്; ചീഫ് വിപ്പിന്റെ സ്റ്റാഫില്‍ 18 പേര്‍ കൂടി, ഒരു ലക്ഷം വരെ ശമ്പളം പ്രതിസന്ധി കാലത്തെ ധൂര്‍ത്ത്; ചീഫ് വിപ്പിന്റെ സ്റ്റാഫില്‍ 18 പേര്‍ കൂടി, ഒരു ലക്ഷം വരെ ശമ്പളം

English summary
alappuzha shan murder one accused hasbean arrested today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X