20 വയസിന് മുമ്പ് കഴിഞ്ഞില്ലെങ്കില്‍, ജാതകം കാരണം പ്ലസ് ടു കഴിഞ്ഞപാടേ വിവാഹം; സുചിത്ര നേരിട്ടതും ക്രൂര പീഡനം
ആലപ്പുഴ: മനസാക്ഷിയെ ഞെട്ടിച്ചുകൊണ്ടായിരുന്നു കൊല്ലത്തെ വിസ്മയയുടെ മരണം കേരളക്കര കേട്ടത്. ഭര്‍തൃപീഡനത്തിനിരയായ വിസ്മയയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന തരത്തില്‍ ഒരു വ്യക്തതയും ഇതുവരെയും വന്നിട്ടില്ല.
വിസ്മയ്ക്ക് പിന്നാലെ സമാനമായ ഒരു സംഭവമാണ് ആലപ്പുഴയിലും നടന്നത്. വള്ളിക്കുന്നത്ത് നവവധുവായ 19കാരി സുചിത്രയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സുചിത്ര ഭര്‍തൃ വീട്ടില്‍ നിന്ന് ക്രൂര പീഡനം നേരിട്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.
സ്ത്രീധനത്തിനെതിരെ പ്രതിഷേധമുയർത്തി എസ്എഫ്ഐ- ചിത്രങ്ങൾ

സ്ത്രീധനം
സുചിത്രയും സ്ത്രീധനത്തിന്റെ പേരില്‍ പീഡനം അനുഭവിച്ചെന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്. സുചിത്രയുടെ ഭര്‍ത്താവ് സൈനികനായിരുന്നു. ഇയാള്‍ ജോലി സ്ഥലത്തേക്ക് മടങ്ങിയതോടെ ഭര്‍ത്താവിന്റെ അമ്മ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് മാതാപിതാക്കള്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

വിവാഹത്തിന് ശേഷം
വിവാഹത്തിന് ശേഷം പത്ത് ലക്ഷം രൂപ കൂടി ആവശ്യപ്പെട്ട് മകളെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നെന്ന് മാതാപിതാക്കല്‍ ആരോപിക്കുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സുചിത്ര വീട്ടില്‍ തൂങ്ങിമരിച്ചത്. വിവാഹം കഴിഞ്ഞിട്ട് വെറും മൂന്ന് മാസം തികയുന്ന ദിവസമായിരുന്നു മരണം. സ്ത്രീധനവുമായി ബന്ധപ്പെട്ടായിരുന്നു സുചിത്രയും പീഡനം നേരിട്ടത്.

51 പവനും സ്കൂട്ടറും
വിവാഹത്തിന് മുമ്പ് 51 പവനും സ്കൂട്ടറുമായിരുന്നു വാഗ്ദാനം. എന്നാല്‍ സ്കൂട്ടര്‍ പോരാ. കാര്‍ വേണമെന്നായിരുന്നു ആവശ്യം. സുചിത്രയുടെ വീട്ടുകാര്‍ ഈ ആവശ്യത്തിന് വഴങ്ങി. എന്നാല്‍ വിവാഹം കഴിഞ്ഞതോടെ ആവശ്യങ്ങള്‍ വീണ്ടും ഉയര്‍ന്നു.

പത്ത് ലക്ഷം
വിവാഹത്തിന് ശേഷം പത്ത് ലക്ഷം രൂപ കൂടി ഭര്‍ത്താവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടെന്ന് സുചിത്രയുടെ മാതാപിതാക്കള്‍ പറയുന്നു. സുചിത്രയുടെ സ്വര്‍ണത്തില്‍ കുറച്ച് ഭര്‍ത്താവിന്റെ വീട്ടുകാര്‍ പണയം വച്ചു. ബാക്കി സ്വര്‍ണം ലോക്കറില്‍ വയ്ക്കാന്‍ ആവശ്യപ്പെട്ടതോടെ പ്രശ്നം വഷളാവുകയായിരുന്നു.

കൂടുതല്‍ പ്രതിസന്ധിയിലായി
സൈനികനായ ഭര്‍ത്താവ് ജോലി സ്ഥലത്തേക്ക് പോയതോടെ സുചിത്ര കൂടുതല്‍ പ്രതിസന്ധിയിലായെന്ന് അമ്മ പറയുന്നു. കൊല്ലത്ത് വിസ്മയയുടെ മരണ വാര്‍ത്ത കേട്ടപ്പോള്‍ മകളെ വിളിച്ചിരുന്നു. എന്നാല്‍ അങ്ങനയൊന്നും ചെയ്യില്ലെന്ന് മകള്‍ ഉറപ്പ് നല്‍കിയതായി അമ്മ പറയുന്നു.

ജാതക പ്രശ്നം
20 വയസിന് മുമ്പ് വിവാഹം നടന്നില്ലെങ്കില്‍ വിവാഹം വൈകുമെന്ന ജാതകദോഷം സുചിത്രയ്ക്ക് ഉണ്ടായിരുന്നെന്ന് മാതാപിതാക്കൾ പറയുന്നു. ഈ ഒറ്റക്കാരണത്താലാണ് പ്ലസ് ടു കഴിഞ്ഞപാട് തന്നെ വിവാഹം കഴിപ്പിച്ചതെന്ന് കുടുംബം പറയുന്നു. അതേസമയം, സുചിത്രയുടെ മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബെഡ് റൂമില്‍ ഹോട്ട് ലുക്കുമായി പൂനം ബജ്വ; അടിപൊളി ഫോട്ടോഷൂട്ട് കാണാം
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications