ആലപ്പുഴയിൽ 19കാരി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ
ആലപ്പുഴ: ആലപ്പുഴ വള്ളിക്കുന്നത്ത് യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 19 വയസുള്ള വിഷ്ണുവിന്റെ ഭാര്യ സുചിത്രയാണ് മരിച്ചത്. 19 വയസായിരുന്നു. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഇവരുടെ വിവാഹം. വീടിനുള്ളിലെ കുടപ്പുമുറിയിലാണ് സുചിത്രയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

രാവിലെ 11.30-യോടെയാണ് സുചിത്രയെ മരിച്ച നിലയിൽ മുറിയ്ക്കുള്ളിൽ കണ്ടെത്തിയത്. ഭർതൃമാതാവാണ് സുചിത്രയെ മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയതെന്നാണ് അവർ നാട്ടുകാരോട് പറഞ്ഞത്. തുടർന്ന് തൊട്ടടുത്തുള്ളവരെയെല്ലാം വിളിച്ച് വരുത്തിയ ശേഷം തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സൈനികനാണ് സുചിത്രയുടെ ഭർത്താവ് വിഷ്ണു. വിവാഹത്തിനായി നാട്ടിലെത്തിയ വിഷ്ണു കഴിഞ്ഞ ദിവസമാണ് തിരിച്ച് ഡ്യൂട്ടിയിൽ പ്രവേശിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ സമാന ആത്മഹത്യ സംഭവമാണിത്.
ഗ്ലാമറസ് ലുക്കിൽ വീണ്ടും തമന്ന ഭാട്ടിയ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications