ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തെക്കേക്കരയിലെ എല്ലാ പഞ്ചായത്തുകളും കണ്ടെയിന്‍മെന്റ് സോണ്‍, റൂട്ട് മാപ്പ് തയ്യാറാക്കാന്‍ നീക്കം!!

Google Oneindia Malayalam News

മാവേലിക്കര: ആലപ്പുഴയിലെ തെക്കേക്കരയില്‍ മത്സ്യവ്യാപാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. കടുത്ത ആശങ്കയിലാണ് ഈ പ്രദേശം. തെക്കേക്കര പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാവരോടും കടുത്ത ജാഗ്രതയില്‍ ഇരിക്കാനാണ് ആരോഗ്യ വകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദേശം. കോവിഡ് സ്ഥിരീകരിച്ച മത്സ്യവ്യാപാരി തെക്കേക്കര സ്വദേശിയാണ്. ഇയാളുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നതില്‍ കടുത്ത വെല്ലുവളിയാണ ഉള്ളത്. ഇയാള്‍ സഞ്ചരിച്ചിരുന്ന വഴികളും പല തരത്തിലാണ്.

1

കോവിഡ് സ്ഥിരീകരിച്ച മത്സ്യവ്യാപാരി കച്ചവടവുമായി ബന്ധപ്പെട്ട് പഞ്ചായത്തിന്റെ അതിര്‍ത്തികളില്‍ അടക്കം എത്തിയിരുന്നു. തെക്കേക്കര പഞ്ചായത്ത് മുഴുവനായും, ഭരണിക്കാവ് പഞ്ചായത്തിലെ അഞ്ചും മൂന്നും വാര്‍ഡുകളുമാണ് കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പഞ്ചായത്തിലെ ഭരണിക്കാവ് വടക്ക്, ഇലിപ്പക്കുളം കിഴക്ക്, തെക്കോമങ്കുഴി എന്നീ വാര്‍ഡുകളാണ് കണ്ടെയിന്‍മെന്റ് സോണിലാവുക. തെക്കേമങ്കുഴി നേരത്തെ തന്നെ കണ്ടെയിന്‍മെന്റ് സോണിലായിരുന്നു.

Recommended Video

cmsvideo
Ernakulam മാര്‍ക്കറ്റ് കോവിഡ് കാരണം അടച്ചു | Oneindia Malayalam

കോവിഡ് സ്ഥിരീകരിച്ച മത്സ്യവ്യാപാരി, കായംകുളത്തുള്ള പച്ചക്കറി വ്യാപാരി എന്നിവരുമായി അടുത്തിടപഴകിയവര്‍ ഭരണികാവ് പഞ്ചായത്തിലെ വിവിധ ഇടങ്ങളിലായി താമസിക്കുന്നുണ്ട്. അതുകൊണ്ട് എല്ലാവരോടും ജാഗ്രത പാലിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം ജൂണ്‍ 21ന്് മുമ്പുള്ള മത്സ്യവ്യാപാരിയുടെ സമ്പര്‍ക്ക ലിസ്റ്റ് സങ്കീര്‍ണമാണ്. ഇതിന് ശേഷം സമ്പര്‍ക്കത്തിലുള്ള ആളുകളുടെ എണ്ണം കുറവാണെന്നാണ് നിലവിലുള്ള നിരീക്ഷണം. പഞ്ചായത്തിന്റെ അതിര്‍ത്തികളില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം നൂറനാട് ജംഗ്ഷനിലെ എടിഎം കൗണ്ടര്‍ ആരോഗ്യപ്രവര്‍ത്തകര്‍ അണുവിമുക്തമാക്കിയിരുന്നു. മറ്റിടങ്ങളില്‍ അണുനശീകരണം നടത്തിയില്ലെന്നും പരാതിയുണ്ട്. അതേസമയം ചുനക്കര മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനവും നിര്‍ത്തി വെച്ചിട്ടുണ്ട്. നാലില്‍ അധികം പേര്‍ കൂട്ടം കൂടി നില്‍ക്കരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. അവശ്യ സാധനങ്ങളും ഭക്ഷ്യവസ്തുക്കളും രാവിലെ എട്ട് മുതല്‍ 11 വരെ പ്രവര്‍ത്തിക്കാം. അടിയന്തര വൈദ്യസഹായത്തിനുള്ള യാത്രകള്‍ നിബന്ധനകളോടെ മാത്രമാണ് അനുവദിക്കുന്നത്.

English summary
alappuzha: thekkekara now a containment zone after fish seller confirmed covid positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X