ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രോഗം വ്യാപിക്കുന്നു: കോവിഡ് ചികിത്സയില്‍ കഴിയുന്നവര്‍ വീണ്ടും പരിശോധനയ്ക്ക് പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശം

Google Oneindia Malayalam News

ആലപ്പുഴ: കോവിഡ് പരിശോധന നടത്തി രോഗം സ്ഥിരീകരിച്ചു സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ചു വീടുകളില്‍ ഐസൊലേഷനിലും ചികിത്സയിലും കഴിയുന്ന രോഗികള്‍ പുറത്തിറങ്ങി സ്ഥിരീകരണത്തിനായി വീണ്ടും സ്വകാര്യ ലാബുകളില്‍ പോയി പരിശോധന നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ആലപ്പുഴ ജില്ല ഭാരണകൂടം അറിയിച്ചു.

യമുന നദിക്കരയില്‍ അടിഞ്ഞുകൂടിയ വിഷാംശമുള്ള പത: ദില്ലിയിലെ കാളിന്തി കുഞ്ചില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കാണാം

covid

പോസിറ്റീവ് ആയ വ്യക്തികള്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെ പുറത്തിറങ്ങുന്നത് മറ്റുള്ളവരിലേക്ക് രോഗം പകരുന്നതിന് കാരണമാകും. രോഗം പടരാനിടയാക്കുന്ന ഈ നടപടി ശിക്ഷാര്‍ഹമാണെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഒരിക്കല്‍ രോഗം സ്ഥിരീകരിച്ചവര്‍ വീണ്ടും പരിശോധന നടത്തേണ്ട ആവശ്യമില്ല. അത്തരത്തില്‍ ലഭിക്കുന്ന പരിശോധന ഫലം അംഗീകരിക്കില്ലെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.

സുരേന്ദ്രന്റെ വിധി? ഒന്നിന് പിറകെ മറ്റൊന്നായി ഗുരുതര ആരോപണങ്ങള്‍... ഒടുവില്‍ ധര്‍മരാജനില്‍ എത്തുമ്പോള്‍സുരേന്ദ്രന്റെ വിധി? ഒന്നിന് പിറകെ മറ്റൊന്നായി ഗുരുതര ആരോപണങ്ങള്‍... ഒടുവില്‍ ധര്‍മരാജനില്‍ എത്തുമ്പോള്‍

അതേസമയം, റേഷന്‍ കടകള്‍, ഭക്ഷ്യ-പലചരക്ക്, പഴം-പച്ചക്കറി , പാല്-പാലുത്പന്നങ്ങള്‍, മാംസം-മത്സ്യം, മൃഗങ്ങള്‍-കോഴി-കാലിത്തീറ്റ കടകള്‍ക്കും ബേക്കറികള്‍ക്കും ഇലക്ട്രിക്കല്‍, പ്ലംബിംഗ് സാമഗ്രികള്‍ അടക്കം കെട്ടിടനിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ക്കും പാക്കിംഗ് സാമഗ്രികളടക്കം വ്യവസായത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കും രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് 7.30 വരെ പ്രവര്‍ത്തിക്കാമെന്ന് ജില്ല കളക്ടര്‍ എ. അലക്സാണ്ടര്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ദുരന്തനിവാരണ വകുപ്പ് ഇതു സംബന്ധിച്ച ഉത്തരവ് ജൂണ്‍ മൂന്നിന് ഇറക്കിയിരുന്നു. എന്നാല്‍ നിയന്ത്രിതമേഖലകളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണം തുടരും.

അർജുൻ റെഡ്ഡി താരത്തിന്റെ ഹോട്ട് ഫൊട്ടോഷൂട്ട് വൈറലാകുന്നു; ഗ്ലാമറസ് ലുക്കിൽ ജിയ ശർമ

ഞാന്‍ നിന്നെ വിശ്വസിക്കുന്നു, എന്നേയും; ആരാധകരെ ഞെട്ടിച്ച് ജിയ ഇറാനി, പുതിയ ഫോട്ടോയ്ക്ക് പിന്നില്‍ഞാന്‍ നിന്നെ വിശ്വസിക്കുന്നു, എന്നേയും; ആരാധകരെ ഞെട്ടിച്ച് ജിയ ഇറാനി, പുതിയ ഫോട്ടോയ്ക്ക് പിന്നില്‍

Recommended Video

cmsvideo
ആശ്വാസ വാർത്ത ...വാക്സിനെടുത്ത ശേഷം കോവിഡ് വന്നവരിൽ മരണമില്ല

English summary
Alappuzha:Those undergoing covid treatment are advised not to go out for Covid Test
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X