ആലപ്പുഴയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നു യുവാക്കൾ മരിച്ചു: അപകടം കലവൂര്‍ കെഎസ്ഡിപിക്ക് സമീപം!!
ആലപ്പുഴ: കലവൂര്‍ ദേശീയപാതയില്‍ ഇന്ന് പുലര്‍ച്ചെ ഉണ്ടായ ബൈക്ക് അപകടത്തില്‍ 3 യുവാക്കള്‍ മരിച്ചു. സ്വകാര്യ ബസ് ജീവനക്കാരായ മണ്ണഞ്ചേരി പഞ്ചായത്ത് 13ാം വാര്‍ഡ് പന്നിശേരി വെളി വിപിന്‍(21), അഖില്‍(25), എന്നിവരും ആലപ്പുഴ സ്വദേശി അക്ബര്‍ ബാദുഷ(23) എന്നിവരാണ് മരിച്ചത്. ബൈക്കുകള്‍ തമ്മില്‍ നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു. കലവൂര്‍ കെഎസ്ഡിപിക്ക് സമീപം പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം.

രണ്ട് ഭാഗങ്ങളില്‍ നിന്ന് വന്ന ബൈക്കുകള്‍ തമ്മില്‍ കൂട്ടയിടിക്കുകയായിരുന്നു. രണ്ട് പേര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. അക്ബര്‍ ബാദുഷയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കലവൂരില്‍ വീഡിയോ എഡിറ്ററായി ജോലി നോക്കുകയായിരുന്നു അക്ബര്‍ ബാദുഷ. സ്വകാര്യ ബസ് ജീവനക്കാരായ വിപിന്‍റെയും അഖിലിന്‍റെയും മരണത്തില്‍ ആലപ്പുഴ-മണ്ണഞ്ചേരി-കലവൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകള്‍ അനുശോചന സൂചകമായി പണിമുടക്കി.












Click it and Unblock the Notifications