വാടക 25,000; പക്ഷേ, വൃത്തി വട്ടപ്പൂജ്യം.... വീത്തി ഹീനമായ സാഹചര്യത്തില്‍ ആലപ്പുഴ ടൗണ്‍ ഹാള്‍ പരിസരം!!
ആലപ്പുഴ: ഇരുപത്തി അയ്യായിരത്തിലധികം രൂപ വാടക വാങ്ങി കല്യാണമടക്കമുള്ള ചടങ്ങുകള്‍ക്ക് കൊടുക്കുന്ന ആലപ്പുഴ ടൗണ്‍ ഹാള്‍ പരിസരം വൃത്തി ഹീനമായ സാഹചര്യത്തില്‍. നഗരസഭാ അധികൃതരുടെ കടുത്ത അനാസ്ഥയാണ് ഇതിനു കാരണം. നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ മുന്നണി ധാരണ പ്രകാരം 3 മാസങ്ങള്‍ക്ക് മുമ്പാണ് സ്ഥാന ഒഴിഞ്ഞത്.
ഈ സ്ഥാനത്തേക്ക് പുതിയതായി വന്ന വൃക്തി കാണിക്കുന്ന അലസതയാണ് ഇതിനു കാരണമെന്നാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്ന പരാതി. അടുക്കള ഭാഗം മാലിന്യങ്ങള്‍ നിറഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന നിലയിലാണ്. ടൗണ്‍ ഹാള്‍ പരിസരത്ത് തെരുവുനായ്ക്കളുടെ ശല്ല്യവും അതിരൂക്ഷമാണ്. ആവശ്യ സമയങ്ങളിലും വൈദ്യുതി ബന്ധവും തകരാറിലാവുന്നത് ടൗണ്‍ ഹാള്‍ ചടങ്ങുകള്‍ക്കും സമ്മേളനങ്ങള്‍ക്കുും മറ്റും വാടകയ്ക്ക് എടുക്കുന്നവര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുമുണ്ട്.

ടൗണ്‍ഹാളിന്റെ ഇത്തരം ശോചനീയാവസ്ഥ.യില്‍ വാടകയ്ക്ക് എടുക്കാന്‍ പലരും ഇപ്പോള്‍ മടിക്കുന്ന സാഹചര്യമാണുള്ളത്. ഇത് നഗരസഭയെ സാമ്പത്തികയുടെ വരുമാനത്തില്‍ വലിയ രീതിയില്‍ ബാധിക്കുണ്ട്. ടൗണ്‍ ഹാളിന്റെ ശോചനീയാവസ്ഥ.ില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സമരപരിപാടികളുമായി നീങ്ങാനാണ് തീരുമാനം.












Click it and Unblock the Notifications