• search
 • Live TV
ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പ്രളയാനന്തരം കിഴക്കിന്റെ വെനീസില്‍ സ്‌കൂള്‍ കലോത്സവത്തി്‌ന്റെ ആരവമുയര്‍ന്നു കലാപ്രതിഭകള്‍ക്ക് ഹൃദ്യമായ സ്വീകരണമൊരുക്കി സംഘാടക സമിതി കൊതിയൂറും വിഭവങ്ങളുമായി കലവറ

 • By Desk

ആലപ്പുഴ: പ്രളയാനന്തരം കിഴക്കിന്റെ വെനീസില്‍ 59ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ കൊടിയേറി. 59ാമത് കലോത്സവം പ്രളയത്തെ തുടര്‍ന്ന് മൂന്ന് ദിവസമാക്കി ചുരുക്കിയാണ് നടത്തുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് 59 വിദ്യാര്‍ഥികള്‍ മണ്‍ചിരാത് തെളിയിച്ചായിരുന്നു ഉദ്ഘാടനം. 62 ഇനങ്ങളിലാണ് ഒന്നാം ദിനം മത്സരം. ഘോഷയാത്രയോ ഔപചാരിക ഉദ്ഘാടനമോ വേറെയുണ്ടായില്ല.

മമത വിചാരിച്ചാലും തടയാനാവില്ല.... രഥയാത്ര നടത്തിയിരിക്കും.... ഭീഷണിയുമായി അമിത് ഷാ!!

അതിജീവനമാണ് കല എന്ന സന്ദേശവുമായാണ് ഇക്കുറി കലോത്സവം നടക്കുന്നത്. കേരള നടനം, ഭരതനാട്യം, നാടകം, ഒപ്പന തുടങ്ങി ജനപ്രിയ ഇനങ്ങളെല്ലാം ഒന്നാം ദിനം 29 വേദികളിലായി നടക്കുന്നുണ്ട്. പ്രളയാനന്തരം ചിലവ് ചുരുക്കിയുള്ള കലോത്സവമാണ് ഇക്കുറി. ലിയോ തെര്‍ട്ടീന്ത് ഹയര്‍സെക്കണ്ടറി സ്‌കൂളാണ് ഒന്നാം വേദിയായി നിശ്ചയിച്ചിട്ടുള്ളത്. പ്രധാന നൃത്ത മത്സരങ്ങളെല്ലാം ഇവിടെയായിരിക്കും.

 ഹൃദ്യമായ സ്വീകരണം

ഹൃദ്യമായ സ്വീകരണം

കലോത്സവത്തിനായി എത്തിയ മത്സരാര്‍ത്ഥികള്‍ക്ക് സംഘാടക സമിതിയുടെ നേതൃത്വത്തില്‍ ഒരുക്കിയത് ഹൃദ്യമായ സ്വീകരണം. വടക്കന്‍ ജില്ലകളായ കണ്ണൂര്‍,കോഴിക്കോട്,മലപ്പുറം,തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ നിന്നും കലോത്സവത്തിന്റെ ആദ്യ ദിനത്തില്‍ നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനായി നൂറോളം വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന സംഘമാണ് ആദ്യമെത്തിയത്. റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ ഇവരെ പൂച്ചെണ്ടുകള്‍ നല്‍കിയും ഹാരം അണിയിച്ചുമാണ് സംഘാടക സമിതി പ്രതിനിധികള്‍ ആലപ്പുഴയുടെ മണ്ണിലേക്ക് വരവേറ്റത്.

 സഹായ കേന്ദ്രങ്ങള്‍

സഹായ കേന്ദ്രങ്ങള്‍

ബസിലും ട്രെയിനിലും എത്തുന്ന മത്സരാര്‍ത്ഥികളുടെ സംശയ ദൂരീകരണത്തിന് ആലപ്പുഴ ബസ് സ്റ്റാന്‍ഡിലും റെയില്‍വേ സ്‌റ്റേഷനിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. തദ്ദേശീയരായ അധ്യാപകരാണ് നിര്‍ദേശങ്ങള്‍ നല്‍കാനായി പ്രവര്‍ത്തിക്കുന്നത്. സെന്റ് ആന്റണിസ് കര്‍മല്‍ എല്‍. പി. സ്‌കൂളിലാണ് പ്രധാന സഹായകേന്ദ്രം. കൂടാതെ വേദികള്‍ സജ്ജീകരിച്ച എല്ലാ സ്‌കൂളുകളിലും സഹായകേന്ദ്രം തുറന്നിട്ടുണ്ട്. കലോത്സവം സമാപിക്കുന്ന ഒമ്പതിന് രാത്രി വരെ സഹായകേന്ദ്രങ്ങളുണ്ടാകും. അധ്യാപകരും അനധ്യാപകരുമാരും അടങ്ങിയ സംഘമാണ് സംശയ ദൂരീകരണത്തിന് ചുക്കാന്‍ പിടിക്കുക.

കൊതിയൂറും വിഭവങ്ങളുമായി കലവറ തുടങ്ങി

കൊതിയൂറും വിഭവങ്ങളുമായി കലവറ തുടങ്ങി

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനായി നാടും നഗരവും ഒരുങ്ങി. കലാമേളയ്ക്ക് കൊഴുപ്പേകാനുള്ള കലവറ പ്രവര്‍ത്തനമാരംഭിച്ചു. കൊതിയൂറും വിഭവങ്ങളാണ് മത്സരാര്‍ത്ഥികള്‍ക്കായി ഇവിടെ തയ്യാറാകുന്നത്. പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഭക്ഷണമൊരുക്കുന്നത്. ഇ.എം.എസ്. സ്‌റ്റേഡിയത്തിലാണ് ഭക്ഷണം തയ്യാറാക്കുക. പാചകത്തിന്റെ ആരംഭം പാലുകാച്ചി ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, ജില്ല കളക്ടര്‍ എസ്. സുഹാസ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മോഹന്‍കുമര്‍, ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമതി അധ്യക്ഷന്‍ കെ.ടി. മാത്യൂ, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ധന്യ ആര്‍. കുമാര്‍ എന്നിവര്‍ നിര്‍വ്വഹിച്ചു.

രജിസ്ട്രേഷന്‍ നടത്തിയവര്‍ക്ക് ഭക്ഷണം

രജിസ്ട്രേഷന്‍ നടത്തിയവര്‍ക്ക് ഭക്ഷണം

ഇന്നലെ ജില്ലയിലെത്തിയ മത്സരാര്‍ത്ഥികള്‍ക്കുള്ള ഭക്ഷണം ഇ.എം.എസ്. സ്‌റ്റേഡിയത്തില്‍ നിന്നും വിതരണം ചെയ്തു. റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ എല്ലാ മത്സരാര്‍ത്ഥികള്‍ക്കും ഇവിടെ നിന്നാണ് ഭക്ഷണം നല്‍കിയത് .രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്കുള്ള രാത്രി ഭക്ഷണവും ഇവിടെ ക്രമീകരിച്ചിരുന്നു. കേരള സ്‌കൂള്‍ ടീച്ചേര്‍സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് കലവറയുടെ പ്രവര്‍ത്തനങ്ങള്‍. ഭക്ഷണ സാധനങ്ങള്‍ തലച്ചുമടായി എത്തിക്കുന്നതിലും അധ്യാപകര്‍ പങ്കാളികളാകുന്നു. കലോത്സവ ദിവസങ്ങളില്‍ രാവിലെ ഏഴു മുതല്‍ ഒമ്പതു വരെ പ്രഭാത ഭക്ഷണം, 11 മുതല്‍ 2.30വരെ ഉച്ചഭക്ഷണം, വൈകിട്ട് നാല് മുതല്‍ അഞ്ച് വരെ ചായ, രാത്രി ഏഴ് മുതല്‍ ഒമ്പതു വരെ അത്താഴം എന്നിങ്ങനെയാണ് ഭക്ഷണ സമയം ക്രമീകരിച്ചിരിക്കുന്നത്.


ആലപ്പുഴ മണ്ഡലത്തിലെ യുദ്ധം
ജനസംഖ്യാനുപാതം
ജനസംഖ്യ
18,99,006
ജനസംഖ്യ
 • ഗ്രാമീണ മേഖല
  26.73%
  ഗ്രാമീണ മേഖല
 • ന​ഗരമേഖല
  73.27%
  ന​ഗരമേഖല
 • പട്ടികജാതി
  6.98%
  പട്ടികജാതി
 • പട്ടിവ‍ർ​​ഗ്​ഗം
  0.33%
  പട്ടിവ‍ർ​​ഗ്​ഗം

English summary
alappuzha welcomes state school youth festival artists

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more