ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരളത്തിലെത്തിയ മൃതദേഹം മാറിപ്പോയി; സഞ്ചയന ദിവസം യഥാര്‍ത്ഥ മൃതദേഹം എത്തി, ഗുരുതര അനാസ്ഥ

Google Oneindia Malayalam News

ആലപ്പുഴ: സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിച്ച മൃതദേഹങ്ങള്‍ തമ്മില്‍മാറിപ്പോയി. ആലപ്പുഴ വള്ളിക്കുന്നം സ്വദേശി ഷാജി രാജന്റെ മൃതദേഹമാണ് മാറിയതിനെ തുടര്‍ന്ന് വാരാണസിയില്‍ എത്തിയത്. ആദ്യം ആലപ്പുഴയില്‍ എത്തിച്ച മൃതദേഹം സംസ്‌കരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ രാജന്റെ മൃതദേഹം വാരാണസിയില്‍ നിന്നും നാട്ടിലെത്തിച്ച് ഇന്ന് സംസ്‌കരിച്ചു. ആദ്യത്തെ മൃതദേഹം സംസ്‌കരിച്ചതിന്റെ സഞ്ചയന ദിവസമാണ് യഥാര്‍ത്ഥ മൃതദേഹം നാട്ടില്‍ എത്തുന്നത്.

ഡ്രൈവിംഗിനിടെ സീറ്റിലിരുന്ന് ജോമോന്റെ ഡാന്‍സ്, നിയന്ത്രണമില്ലാതെ നീങ്ങുന്ന വണ്ടി; വീഡിയോ പുറത്ത്‌ഡ്രൈവിംഗിനിടെ സീറ്റിലിരുന്ന് ജോമോന്റെ ഡാന്‍സ്, നിയന്ത്രണമില്ലാതെ നീങ്ങുന്ന വണ്ടി; വീഡിയോ പുറത്ത്‌

വാരാണസിയില്‍ നിന്ന് 14 കിലോ മീറ്റര്‍ ആകലെയുള്ള ദീന്‍ ദയാല്‍ ഉപാധ്യായ നഗര്‍ സ്വദേശി ജാവീദിന്റെ മൃതദേഹമാണ് വള്ളിക്കുന്നത്ത് ദിവസങ്ങള്‍ക്ക് മുമ്പ് സംസ്‌കരിച്ചത്. വാരാണസിയില്‍ സംസ്‌കരിക്കുന്നതിന് മുമ്പ് ജാവീദിന്റെ ബന്ധുക്കള്‍ മൃതദേഹം പരിശോധിച്ചപ്പോഴാണ് മൃതദേഹം മാറിയതായി തിരിച്ചറിഞ്ഞത്.

saudi

ജാവിദിന്റെ മൃതദേഹം കൊണ്ടുവന്ന വിമാനത്തില്‍ മറ്റൊരു മൃതദേഹവും ഉണ്ടായിരുന്നെന്നു കണ്ടെത്തുകയായിരുന്നു. ഈ മൃതദേഹങ്ങള്‍ തമ്മില്‍ മാറിപ്പോകുകയായിരുന്നു. വാരാണസിയില്‍ നിന്ന് റോഡ് മാര്‍ഗമാണ് മൃതദേഹം നാട്ടിലെത്തിച്ചത്. ജാവിദിന്റെ ബന്ധുക്കളും മൃതദേഹത്തോടൊപ്പം കേരളത്തില്‍ എത്തിയിരുന്നു. അതേസമയം, ആലപ്പുഴയില്‍ സംസ്‌കരിച്ച മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ വാരാണസിയിലേക്കു കൊണ്ടുപോയി മതാചാരപ്രകാരം അടക്കം ചെയ്യാന്‍ ജാവിദിന്റെ കുടുംബം ശ്രമിക്കുന്നുണ്ട്.

 'ശശി തരൂർ അധ്യക്ഷനാകണം,തരൂരിന്റെ ആ വാദത്തോടാണ് യോജിപ്പ്'; കുറിപ്പുമായി ബ്രിട്ടാസ് 'ശശി തരൂർ അധ്യക്ഷനാകണം,തരൂരിന്റെ ആ വാദത്തോടാണ് യോജിപ്പ്'; കുറിപ്പുമായി ബ്രിട്ടാസ്

അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ജാവീദ് സൗദിയില്‍ വച്ച് മരണപ്പെടുന്നത്. മൃതദേഹങ്ങള്‍ മാറ്റി നല്‍കിയതിന് ജാവിദിന്റെ വീട്ടുകാര്‍ എംബസി വഴി പരാതി നല്‍കി. മൃതദേഹം നാട്ടിലെത്തിക്കാന്‍ കരാറെടുത്തവരില്‍ നിന്നുണ്ടായ അശ്രദ്ധയാണ് മാറിപ്പോകാന്‍ കാരണമായത്. കുടുംബം നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഷാജിയുടെ കുടുംബവും നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നാണ് സൂചന. ഇരുവരുടെയും കുടുംബങ്ങള്‍ സാമ്പത്തികമായി പിന്നിലാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് ജൂലായ് 18ന് ആണ് ഷാജി മരണപ്പെടുന്നത്.

രണ്ടരമാസത്തോളം പഴക്കമുണ്ട് ഷാജിയുടെ മൃതദേഹത്തിന്. അതുകൊണ്ട് തുറക്കരുതെന്നും വേഗം സംസ്‌കരിക്കണമെന്നും വിമാനത്താവളത്തില്‍ മൃതദേഹം എത്തിച്ചവര്‍ പറഞ്ഞിരുന്നു. 30ന് രാവിലെയാണ് ഷാജിയുടെ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങിയത്. വീട്ടിലെത്തിച്ച് ഒരു മണിക്കൂറിനുള്ളില്‍ തന്നെ സംസ്‌കരിക്കുകയും ചെയ്തു. എന്നാല്‍ അടുത്ത ദിവസം രാവിലെയാണ് മൃതദേഹം മാറിപ്പോയ കാര്യം അറിയുന്നത്.

വന്ദേഭാരത് ഇടിച്ച കന്നുകാലികളുടെ ഉടമകള്‍ കുടുങ്ങും; കേസെടുത്ത് ആര്‍.പി.എഫ്വന്ദേഭാരത് ഇടിച്ച കന്നുകാലികളുടെ ഉടമകള്‍ കുടുങ്ങും; കേസെടുത്ത് ആര്‍.പി.എഫ്

English summary
Alappuzha: While being brought from Saudi Arabia to Kerala, the dead bodies got mixed up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X