Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയിൽ പ്രസവം നിർത്തൽ ശസ്ത്രക്രിയക്ക് പിന്നാലെ 31കാരി മരിച്ചു; ആശുപത്രിക്കെതിരെ ആരോപണം

ആലപ്പുഴ: ആലപ്പുഴയിൽ പ്രവസം നിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയായ യുവതി മരിച്ചു. പഴവീട് സ്വദേശി ശരത്തിന്റെ ഭാര്യ (31) ആണ് മരിച്ചത്. ആലപ്പുഴ വനിത - ശിശു ആശുപത്രയിലാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ലാപ്രോസ്കോപ്പി ശസ്ത്രക്രിയ ആയിരുന്നു നടന്നത്.

ശസ്ത്രക്രിയയ്ക്ക് പിന്നാലെ ​ഗുിരുതരാവസ്ഥയിൽ ആയ യുവതിയെ ഇന്നലെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് വൈകീടോടെ മരണം സംഭവിച്ചു. പോസ്റ്റ് മോർട്ടത്തിന് ശേഷമെ മരണ കാരണം വ്യക്തമാവുകയുള്ളൂ എന്ന് മെഡിക്കൽ കോലേജ് സൂപ്രണ്ട് അറിയിച്ചു സംഭവത്തിൽ ലീ​ഗൽ സർവീസ് അതോറിറ്റി സ്വമേധയ കേസെടുത്തു.

death

ഭർത്താവ് പഴവീട് ഭവനിൽ എസ് ശരത്ത് ഭവനിൽ എസ് ശരത് ചന്ദ്രൻ ( യു എസ് എ) രണ്ട് മക്കളാണ് ഇവർക്ക്. ആലപ്പുഴയിലെ കണിയാകുളം ജംക്ഷനിലെ സ്വകാര്യ മെഡിക്കൽ സ്റ്റോറിൽ ഫാർമസിസ്റ്റ് ആയ ആശയെ വെള്ളിയാഴ്ച രാവിലെ ആയിരുന്നു ശസ്ത്രക്രിയയ്ക്കായി കടപ്പുറം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഒപ്പറേഷന് ശേഷം ആശയ്ക്ക് അസ്വസ്ഥത ഉണ്ടായി. രോ​ഗിയുടെ അവസ്ഥ മോശമാണെന്ന് മെഡിക്കൽ സംഘം ബന്ധുക്കളെ അറിയിച്ചു. തുടർന്ന് ബന്ധുക്കൾ ബഹളം വെച്ചതിനെ തുടർന്ന് യുവതിയെ മെഡിക്കൽ ടീമിനൊപ്പം ആംബുലൻസിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നുവെന്നാണ് പറയുന്നത്

സംഭവത്തിൽ ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കൾ രം​ഗത്തെത്തി. ചികിത്സാ പിഴവാണ് മരണത്തിന് കാരണം ആയത് എന്നാണ് ആരോപണം. അതിനിടെ ശസ്ത്രക്രിയ്ക്കിടെ ഹൃദയാഘാതം ഉണ്ടായെന്നാണ് ആശുപത്രി അധികൃതർ പറയുന്നത് എന്നാണ് റിപ്പോർട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+