ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജില്ലയിൽ 2 മാസത്തിനിടെ 671 അപകടങ്ങൾ; പൊലിഞ്ഞത് 71 ജീവനുകൾ

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: ജില്ലയിലെ ചെറുതും വലുതുമായ നിരത്തുകളിൽ രണ്ടു മാസത്തിനിടെ പൊലിഞ്ഞത് 71ജീവനുകൾ. 671 അപകടങ്ങളാണ് രണ്ടു മാസത്തിനിടയിൽ നടന്നത്. ചരിത്രത്തിൽ ആദ്യമായാണ് ജില്ലയിൽ ഇത്രയധികം അപകടങ്ങളും മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. ജനുവരിയിൽ അപകടങ്ങളും മരണങ്ങളും വർധിച്ചതിനെത്തുടർന്നു പൊലീസും മോട്ടോർ വാഹന വകുപ്പും നടത്തിയ പരിശോധനകളും ബോധവൽക്കരണവും കാരണം ഫെബ്രുവരിയിൽ അപകടങ്ങളുടെയും മരണങ്ങളുടെയും നിരക്കിൽ നേരിയ കുറവുണ്ടായി.

 ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദി തന്നെ; ഭരണത്തുടർച്ചയുണ്ടാകുമെന്ന് സർവേഫലം, കേരളത്തിൽ യുഡിഎഫ് ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദി തന്നെ; ഭരണത്തുടർച്ചയുണ്ടാകുമെന്ന് സർവേഫലം, കേരളത്തിൽ യുഡിഎഫ്

എങ്കിലും ഒരു ദിവസം ഒരു മരണമെന്ന നിലയിൽ 28 മരണമാണ് കഴിഞ്ഞ മാസം ഉണ്ടായത്. ജനുവരിയെ അപേക്ഷിച്ച് ഫെബ്രുവരിയിൽ മരണസംഖ്യ 34 ശതമാനവും അപകടങ്ങൾ 20 ശതമാനവും കുറഞ്ഞു. ഫെബ്രുവരിയിൽ മോട്ടോർ വാഹന വക നടത്തിയ
പരിശോധനകളിൽ ഡ്രൈവിങ്ങിനിടയിൽ മൊബൈൽ ഫോണിൽ സംസാരിക്കുകയും അപകടകരമായവിധം വാഹനമോടിക്കുകയും ചെയ്ത 25 പേരുടെ ലൈസൻസ് റദ്ദാക്കാൻ ശുപാർശ നൽകി. സൂപ്പർ ബൈക്കുകൾ അപകടകരമായി ഓടിച്ച യുവാക്കളുടെയും ഡ്രൈവിങ്ങിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് 2 സ്വകാര്യ ബസ് ഡ്രൈവർമാരുടെയും ലൈസൻസ് റദ്ദാക്കാനും ശുപാർശ നൽകിയിട്ടുണ്ട്. വാഹന പരിശോധനയ്ക്കിടയിൽ നിർത്താതെ കടന്നുകളയുകയും രണ്ടിൽക്കൂടുതൽ പേരെ ബൈക്കിൽ കയറ്റുകയും നമ്പർ പ്ലേറ്റ് ഇല്ലാതെ വാഹനമോടിക്കുകയും ചെയ്യുന്നവർക്കെതിരെ കോടതിയിൽ നേരിട്ട് കേസ് ഫയൽ ചെയ്യുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

accident deaths

ട്രാഫിക് സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ച ഗതാഗതം നിയന്ത്രിക്കണം. ദേശീയപാതയുട വീതികൂട്ടി ഡിവൈഡറുകൾ സ്ഥാപിച്ച് ഇടറോഡുകൾ ദേശീയപാതയിലേക്കു നേരിട്ടു കയറാതിരിക്കാനുള്ള സൗകര്യമൊരുക്കണം തുടങ്ങിയ നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്

English summary
671 accidents in the district during the past two months with 71 deaths,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X