ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കായംകുളത്ത് അതീവ ജാഗ്രത: നിരീക്ഷണത്തിലിരുന്ന അച്ഛനും മകനും നഗരത്തിൽ, രോഗികളുടെ റൂട്ട്മാപ്പ് ഉടൻ!!

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: കൊറോണ വൈറസ് ബാധിതർ പൊതു സ്ഥലങ്ങളിൽ എത്തിയതിനെ തുടർന്ന് കായംകുളത്ത് അതീവ ജാഗ്രത. മുംബൈയിൽ നിന്ന് തിരിച്ചെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ രോഗം സ്ഥിരീകരിച്ച 63കാരനും മകനുമാണ് കായംകുളത്ത് നഗരത്തിൽ എത്തിയത്. ചെന്നിത്തല സ്വദേശികളായ ഇവർ പിതാവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഡോക്ടറെ കാണുന്നതിനായി കായംകുളം താലൂക്ക് ആശുപത്രിയിലെത്തിയിരുന്നു. രോഗം സ്ഥിരീകരിച്ച മകനായിരുന്നു ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്നത്.

കണ്ണൂരിൽ നാലു വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍ ഉൾപ്പെടുത്തികണ്ണൂരിൽ നാലു വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍ ഉൾപ്പെടുത്തി

സ്വകാര്യ ആംബുലൻസിൽ വീട്ടിൽ നിന്നും കായംകുളം താലൂക്ക് ആശുപത്രിയിലെത്തിയതെങ്കിലും വീട്ടിലേക്ക് മടങ്ങിയത് ഓട്ടോറിക്ഷയിലാണ്. പോകുന്നതിനിടെ കടകളിലും കയറിയിരുന്നു. ഇവർ വീട്ടിലേക്ക് പോകുന്നതിനായി വിളിച്ച ഓട്ടോയുടെ ഡ്രൈവറും ഇദ്ദേഹത്തെ ചികിത്സിച്ച ഡോക്ടറും ഇതോടെ ക്വാറന്റൈനിൽ പ്രവേശിച്ചിട്ടുണ്ട്. ഇതിന് പുറമേ കായംകുളത്തെ ഇറച്ചി മാർക്കറ്റും സമീപത്തുള്ള കടകളും ഇതോടെ അടച്ചിടാൻ നഗരസഭ നിർദേശിച്ചിട്ടുണ്ട്.

Recommended Video

cmsvideo
ലോകം കോവിഡിന്റെ അപകടകരമായ ഘട്ടത്തില്‍ | Oneindia Malayalam
 corona654-1585

രോഗം സ്ഥിരീകരിച്ച അച്ഛന്റെയും മകന്റെയും റൂട്ട് മാപ്പ് പുറത്തുവരുന്നതോടെ മാത്രമേ ഇവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകൂ. ആദ്യം നടത്തിയ സ്രവപരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നുവെങ്കിലും 14 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കിയതിന് ശേഷം നടത്തിയ പരിശോധനയിലാണ് ഇരുവർക്കും രോഗം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ചയാണ് ഇവരുടെ പരിശോധനാ ഫലം പുറത്തുവരുന്നത്.

മുംബൈയിൽ നിന്നും ജൂൺ ഏഴിന് ട്രെയിനിൽ കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞു വരികയായിരുന്നു ഇരുവരും. ആലപ്പുഴ ഇന്ന് ജില്ലയിൽ 21പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ പതിനാലു പേർ വിദേശത്തുനിന്നും ഏഴുപേ ർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. , മുംബൈയിൽ നിന്നും ട്രെയിനിൽ ജൂൺ 12ന് കൊച്ചിയിൽ എത്തിയ അമ്മയ്ക്കും മകൾക്കും ജില്ലയിൽ വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തിരിച്ചെത്തിയതിനെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന അരൂർ സ്വദേശികളായ 62വയസുള്ള അമ്മയും മകളുമാണ് ഇതോടെ ചികിത്സയിൽ കഴിയുന്നത്.

English summary
Alert in Kayamkulam after Coronavirus patiets visits public places
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X