ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുമ്മല്‍ കേന്ദ്രത്തില്‍ യുവതിക്കുനേരെ അക്രമം: പൊലിസ് കേസെടുത്തില്ലെന്ന് ആക്ഷേപം, സംഭവം ആലപ്പുഴ!

  • By Desk
Google Oneindia Malayalam News

ഹരിപ്പാട്: ആയുര്‍വ്വേദ തിരുമ്മല്‍ കേന്ദ്രത്തിലെത്തിയ ജീവനക്കാരിയെ കടന്നുപിടിച്ച സ്ഥാപന ഉടമയെന്നു സംശയിക്കുന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പെണ്‍കുട്ടി പരാതി നല്‍കാന്‍ തയ്യാറായില്ലെന്ന കാരണത്താല്‍ പിടിയിലായ യുവാവിനെ പോലീസ് കേസെടുക്കാതെ വിട്ടയച്ചു. ആയാപറമ്പ് ഗവ ഹയര്‍ സെക്കന്ററി സ്‌ക്കൂളിനു സമീപം വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെ ആയിരുന്നു സംഭവം ഇവിടെ ആയുര്‍വ്വേദ തെറാപ്പി സെന്ററിലെ ജീവനക്കാരിയായ 22 കാരിയാണ് അതിക്രമത്തിന് ഇരയായത്. സ്ഥാപനത്തിന് അകത്തേക്ക് കയറിയ യുവതിയെ മുഖം മറയ്ക്കുന്ന തൊപ്പി ധരിച്ച യുവാവ് കടന്നു പിടിക്കുകയായിരുന്നു .

<strong>പ്രളയ ദുരിത ബാധിതര്‍ക്കു വിതരണം ചെയ്യാതെ കെട്ടിക്കിടന്ന വസ്ത്രങ്ങള്‍ കൊണ്ടു പോകാന്‍ വന്‍ തിരക്ക്</strong>പ്രളയ ദുരിത ബാധിതര്‍ക്കു വിതരണം ചെയ്യാതെ കെട്ടിക്കിടന്ന വസ്ത്രങ്ങള്‍ കൊണ്ടു പോകാന്‍ വന്‍ തിരക്ക്

ഭയന്നു പോയ പെണ്‍കുട്ടി കുതറി രക്ഷപ്പെട്ട് കരഞ്ഞുകൊണ്ട് പുറത്തേക്കോടിയതു കണ്ട നാട്ടുകാര്‍ സ്ഥാപനത്തിനുള്ളില്‍ ഉണ്ടായിരുന്ന നടത്തിപ്പുകാരനായ യുവാവിനെ തടഞ്ഞുവെച്ച ശേഷം വീയപുരം പോലീസില്‍ അറിയിച്ചു. എസ് ഐ യുടെ നേതൃത്വത്തിലെത്തിയ പോലീസ് അക്രമിയെ കസ്റ്റഡിയിലെടുക്കുകയും പെണ്‍കുട്ടിയോട് സംഭവത്തെപ്പറ്റി ചോദിച്ചറിയുകയും ചെയ്തു.

rape-latest-6

എന്നാല്‍ സംഭവസ്ഥലത്തുവെച്ച് മൊഴി രേഖപ്പെടുത്താന്‍ തയ്യാറാകാതെ പെണ്‍കുട്ടിയോട് സ്‌റ്റേഷനില്‍ വരാന്‍ നിര്‍ദ്ദേശിച്ച ശേഷം പിടിയിലായ യുവാവുമായി പോലീസ് മടങ്ങിപ്പോയി.അതിനിടെയുണ്ടായ ഇടപെടലിനെ തുടര്‍ന്ന് പെണ്‍കുട്ടി മൊഴി കൊടുക്കാന്‍ വിമുഖത കാട്ടി. ഇതിന്റെ പേരില്‍ കേസെടുക്കാന്‍ തയ്യാറാകാതെ കസ്റ്റഡിയിലെടുത്ത അക്രമിയെ പോലീസ് വിട്ടയക്കുകയാണ് ചെയ്തത്. ആയുര്‍വ്വേദ തെറാപ്പി സെന്റര്‍ മതിയായ അനുമതിയില്ലാതെ പ്രവര്‍ത്തിച്ചിട്ട് ആ നിലയിലുള്ള അന്വേഷണമുണ്ടായില്ലെന്നും പ്രമുഖ നായ പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ ഇടപെടലിനെ തുടര്‍ന്നാണ് കേസെടുക്കാതിരുന്നതെന്ന പരാതിയുണ്ട്‌

English summary
allegation against police on no action in womans complaint
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X