Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയിലെ പുതിയ കളക്ടർ അദീല അ ബ്ദുല്ല ഐഎഎസ്; എസ് സുഹാസ് എറണാകുളത്തേക്ക്...

ആലപ്പുഴ: സ്ഥലം മാറി പോകുന്ന ജില്ലാ കള ക്ടർ സുഹാസിന് പകരം ഡോ.അദീല അബ് ദുല്ല ഐ എ എസ് ജില്ലാകളക്ടറുടെ കസേര യിലേക്ക്. നേരത്തെ കണ്ണൂർ, തിരൂർ സബ് ക ളക്ടറായി സേവനം ചെയ്തിട്ടുണ്ട്. ഗൾഫിൽ ബിസിനസുകാരനായ കോഴിക്കോട് കുറ്റ്യാടി നെല്ലിക്കുണ്ട് അബ്ദുല്ലയുടെയും അധ്യാപിക ആയബിയ്യാത്തു വിന്റെയും മകളാണ് അദീല. പെരിന്തൽമണ്ണ എം ഇ എസ് മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് പഠനം പൂർത്തിയാക്കിയതിന് ശേഷമാണ് 2012ൽ അദീല സിവിൽ സർവ്വീസിൽ പ്രവേശിച്ചത്.

ഡോ: റബീഹത്താണ് ഭർത്താവ്. മക്കൾ ഏറ- ഹൈസൺ. വടക്കൻ ജില്ലകളിൽ സബ് കളക്ടറായി സേവനം ചെയ്ത അവസരങ്ങളിൽ സാമൂഹ്യപരമായ ഒട്ടേറെ കാര്യങൾ ചെയ്ത് ജന ശ്രദ്ധ പിടിച്ചു പറ്റുകയും ഒട്ടേറെ പ്രശംസ നേടുകയും ചെയ്തു. ആറ്‌ ജില്ലാ കളക്ടർമാരടക്കമുള്ള ഐഎഎസ് ഉദ്യോഗസ്ഥരെ മാറ്റിനിയമിക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്. അവധിയിൽ പോയ തിരുവനന്തപുരം കളക്ടർ കെ. വാസുകിക്കു പകരം പൊതുഭരണ സെക്രട്ടറി കെ. ഗോപാലകൃഷ്ണനെ നിയമിച്ചു. അസാപ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അദീല അബ്ദുള്ളയെ ആലപ്പുഴ കളക്ടറായി നിയമിച്ചു. ഹൗസിങ് കമ്മിഷണർ ബി. അബ്ദുൾ നാസറാണ് കൊല്ലത്തെ പുതിയ കളക്ടർ.

 Adela Abdulla IAS

എറണാകുളം കളക്ടർ മുഹമ്മദ് സഫീറുള്ളയെ ചരക്ക്-സേവന നികുതി വകുപ്പ് അഡീഷണൽ കമ്മിഷണറായി മാറ്റിനിയമിക്കും. കുന്നത്തുനാട് നിലംനികത്തുന്നതിനെതിരേ റിപ്പോർട്ട് നൽകിയ സഫീറുള്ളയെ വിഷയം ചൂടുപിടിക്കുന്നതിനിടെയാണ് സ്ഥലംമാറ്റിയിരിക്കുന്നത്. വിവരസാങ്കേതികവിദ്യാ വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ അധിക ചുമതലയും അദ്ദേഹം വഹിക്കും. ആലപ്പുഴ കളക്ടർ എസ്. സുഹാസാണ് പുതിയ എറണാകുളം

കളക്ടർ. കണ്ണൂർ കളക്ടർ മീർ മുഹമ്മദ് അലിയെ ശുചിത്വമിഷൻ ഡയറക്ടറായി നിയമിച്ചു. ഇൻഫർമേഷൻ ആൻഡ് പി.ആർ.ഡി. ഡയറക്ടർ ടി.വി. സുഭാഷാണ് കണ്ണൂർ കളക്ടർ. മലപ്പുറം കളക്ടർ അമിത് മീണയെ അനർട്ട് ഡയറക്ടറായി മാറ്റിനിയമിച്ചു. ലോട്ടറി വകുപ്പ് ഡയറക്ടറുടെ അധിക ചുമതലകൂടി അദ്ദേഹത്തിനു നല്കി. സാമൂഹികനീതി വകുപ്പ് ഡയറക്ടർ ജാഫർ മാലിക്കാണ് മലപ്പുറം കളക്ടർ.

ലാൻഡ് ബോർഡ് സെക്രട്ടറി സി.എ. ലതയെ ലാൻഡ് റവന്യൂ കമ്മിഷണറായി നിയമിക്കും. ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണർ യു.വി. ജോസിനെ ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി മാറ്റിനിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+