ആലപ്പുഴയിൽ സിപിഎമ്മിന്റെ തുറുപ്പ് ചീട്ട്; എ.എം.ആരിഫ് സ്ഥാനാർത്ഥി
ആലപ്പുഴ: സി പി എം കേന്ദ്ര കമ്മിറ്റി അംഗം എം.എ.ബേബി, മന്ത്രി ജി.സുധാകരൻ, സി.എസ് സുജാത, മനു .സി.പുളിക്കൽ ജ2 പരാജയ സാധ്യതകളും ജാതി സമവാക്യങ്ങളും കൂട്ടികിഴിച്ചു. ഒടുവിൽ ആലപ്പുഴ ലോക്സഭാ മണ്ഡലം പിടിക്കാൻ തുറുപ്പുചീട്ടുമായി അരൂർ എംഎൽഎ എ.എം. ആരിഫ് ഇടുതുമുന്നണി സ്ഥാനാര്‍ഥിയാകും.
Read More : 'കൊല്ലപ്പെട്ട ഭീകരരുടെ മൃതദേങ്ങള്‍ അടക്കം ചെയ്യുന്നു! ഇനിയും തെളിവ് വേണോ?" യാഥാര്‍ത്ഥ്യം ഇങ്ങനെകെ.സി.വേണുഗോപാല്‍ എം.പി മല്‍സരിക്കുമോ എന്ന ചോദ്യമാണ് ആലപ്പുഴ മണ്ഡലത്തിലെ രാഷ്ട്രീയ സമസ്യ. പി സി വിഷ്ണുനാഥിനെ മത്സരിപ്പിക്കണമെന്ന ആവശ്യവും ഉയർന്നു വരുന്നുണ്ട്. ഒരു പതിറ്റാണ്ടുമുമ്പ് കൈവിട്ടുപോയ മണ്ഡലത്തില്‍ ചെങ്കൊടി കുത്താനുള്ള നിലമൊരുക്കുകയാണ് ഇടതുമുന്നണി. ശബരിമല വിഷയവും സജീവമായി ചര്‍ച്ചയാകുന്ന പാര്‍ലമെന്റ് മണ്ഡലങ്ങളിലൊന്നാണ് ആലപ്പുഴ എന്നതിനാല്‍ എന്‍ഡിഎയ്ക്കും ചെറുതല്ലാത്ത പ്രതീക്ഷയുണ്ട്.

പാര്‍ട്ടി ഉത്തരവാദിത്തങ്ങള്‍ ഏറെയുള്ളതിനാലാണ് കെ.സി.വേണുഗോപാല്‍ ഇത്തവണ മല്‍സരിക്കുമോ എന്ന കാര്യത്തില്‍ തീരുമാനം വൈകുന്നത്. കെ.സി തന്നെയാണെങ്കില്‍ ഹാട്രിക് ഉറപ്പാണെന്ന് കോണ്‍ഗ്രസ് ആത്മവിശ്വാസം പറയുന്നുണ്ട്. ഇതിനിടയിലേക്കാണ് ആരിഫ് എത്തുന്നത്. എന്നാൽ ഇതിനോടകം തന്നെ കെ സി വേണുഗോപാൽ സ്ഥാനാർഥിയും കൈപ്പത്തി അടയാളവുമായി യുഡിഎഫ് ചുവരെഴുത്തുകളും പോസ്റ്ററുകളും ആലപ്പുഴയിൽ ഉടനീളം പ്രചരണത്തിലുണ്ട്.












Click it and Unblock the Notifications