ജി സുധാകരന്റെ കാലത്തെ ദേശീയപാത പുനർനിർമ്മാണത്തിൽ അപാകത; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് എ.എം ആരിഫ്
ദേശീയ പാത 66ൽ ആലപ്പുഴ ജില്ലയിലെ അരൂർ മുതൽ ചേർത്തല വരെയുള്ള ഭാഗത്തിന്റെ നിർമാണത്തിൽ ക്രമക്കേണ്ട് ഉണ്ടായതായി ആരിഫ് ആരോപിക്കുന്നു
ആലപ്പുഴ: ജി സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കെ ദേശീയ പാത പുനർനിർമ്മാണത്തിൽ അപകതയുണ്ടായി എന്ന് ചൂണ്ടികാട്ടി ഇടത് എം.പി എ.എം ആരിഫ്. ആലപ്പുഴ സിപിഎമ്മിലെ പ്രശ്നങ്ങൾ കൂടുതൽ മറനീക്കി പുറത്ത് വരുന്നതിന്റെ സൂചനയാണിത്. ദേശീയ പാത പുനർനിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണമെന്നാണ് എ.എം ആരിഫ് ആവശ്യപ്പെടുന്നത്. ഇക്കാര്യം ചൂണ്ടികാട്ടി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് എ.എം ആരിഫ് കത്ത് നൽകി. ദേശീയ പാത 66ൽ ആലപ്പുഴ ജില്ലയിലെ അരൂർ മുതൽ ചേർത്തല വരെയുള്ള ഭാഗത്തിന്റെ നിർമാണത്തിൽ ക്രമക്കേണ്ട് ഉണ്ടായതായി ആരിഫ് ആരോപിക്കുന്നു.

സാരിയിൽ ഗ്ലാമറസ് ലുക്കിൽ റിതു മന്ത്ര; ബിഗ് ബോസ് താരത്തിന്റെ ഫോട്ടോഷൂട്ട് വൈറൽ
Recommended Video
2019ൽ ജർമ്മൻ സാങ്കേതിക വിദ്യ ഉപയോഗിച്ചായിരുന്നു ദേശീയ പാതയുടെ പുനർനിർമ്മാണം നടക്കുന്നത്. മൂന്ന് വര്‍ഷം ഗ്യാരണ്ടിയോടെ നിര്‍മിച്ച റോഡിന് നിലവാരം ഇല്ലെന്നും റോഡില്‍ ഉടനീളം കുഴികള്‍ രൂപപ്പെടുന്നെന്നും മന്ത്രി മുഹമ്മദ് റിയാസിന് നൽകിയ കത്തിൽ ആരിഫ് പറയുന്നു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിനും ആരിഫ് കത്ത് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ആലപ്പുഴയിലെത്തിയെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് നേരിട്ടെത്തിയാണ് കത്ത് നൽകിയത്. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് ആരിഫ് കത്തിൽ ആവശ്യപ്പെടുന്നു.
അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും. അമ്പലപ്പുഴ വിഷയം പ്രധാന ചർച്ചയാകുമെന്നാണ് റിപ്പോർട്ട്. തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട വീഴ്ച സംഭവിച്ചുവെന്ന ആരോപണത്തിൽ സംസ്ഥാന സമിതി അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. ഈ അന്വേഷണ സംഘം ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എളമരം കരീമും,കെജെ തോമസുമാണ് അന്വേഷണം നടത്തിയത്. ജി സുധാകരനെതിരായ പരാതികളാണ് ഇവർ അന്വേഷിച്ചത്.
അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരായ നേതാക്കളിൽ ഭൂരിഭാഗവും സുധാകരനെതിരെ മൊഴി നൽകിയതായാണ് റിപ്പോർട്ട്. ഇന്ന് അന്വേഷണ സംഘം സംസ്ഥാന സമിതിക്ക് മുന്നിൽ വെച്ചാൽ തിങ്കൾ,ചൊവ്വ ദിവസങ്ങളിൽ ചേരുന്ന സംസ്ഥാന സമിതിയും വിഷയം ചർച്ചചെയ്യും. നടപടികൾ സംബന്ധിച്ച് സംസ്ഥാന സമിതിയിലാകും അന്തിമ തീരുമാനമുണ്ടാവുക.
ഇതിനിടയിലാണ് ആരിഫിന്റെ പരാതിയും ചർച്ചയാകുന്നത്. വികസന പ്രവർത്തനങ്ങളിലെ വീഴ്ച എന്നതിലുപരി സംഘടന വിഷയം എന്ന രാഷ്ട്രീയ തലം കൂടി പരാതിയ്ക്കുണ്ട്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ സിപിഎം നിലപാടും നിർണായകമാകും. മുൻമന്ത്രിയും സിപിഎം സംസ്ഥാന സമിതി അംഗവുമായ ജി സുധാകരുമായി ബന്ധപ്പെട്ട് സ്ഥാനാർഥി നിർണയം മുതൽ തന്നെ പ്രാദേശിക തലത്തിൽ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ഇത് പരസ്യ പ്രസ്താവനകളിലേക്കും വഴിതെളിച്ചു.
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications