• search
  • Live TV
ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ആലപ്പുഴയിലെ ജനങ്ങളോടുള്ള അവഹേളനം, ഉദ്ഘാടനത്തിൽ നിന്നും ഒഴിവാക്കിയതിനെതിരെ എഎം ആരിഫ് എംപി

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന പരിപാടിയിൽ നിന്നും മന്ത്രിമാരെയും ആലപ്പുഴ എംപിയായ തന്നെയും ഒഴിവാക്കിയതിനെതിരെ പ്രതിഷേധവുമായി എഎം ആരിഫ് എംപി. ആലപ്പുഴയിലെ ജനങ്ങളോടുള്ള അവഹേളനമാണ് ഇതെന്ന് എംപി ഫേസ്ബുക്കിൽ കുറിച്ചു.

എഎം ആരിഫിന്റെ പ്രതികരണം പൂർണരൂപം: ' 2021ജനുവരി 28 ന് ഉൽഘാടനം ചെയ്യപ്പെടുന്ന ആലപ്പുഴ ബൈപ്പാസ് ആലപ്പുഴക്കാരുടെ ചിരകാല സ്വപ്നമാണ്, എന്ന് മാത്രമല്ല, കേരളത്തിലെ റോഡ് യാത്രക്കാർക്കെല്ലാം സന്തോഷം തരുന്ന ദീർഘകാലത്തെ കാത്തിരിപ്പിൻ്റെ അവസാനമാണ്. ആലപ്പുഴക്കാരുടെ കേരളീയരുടെ ഈ സന്തോഷ നിമിഷത്തിൽ ഞാനും നിങ്ങൾക്കൊപ്പമുണ്ട്. 2016 വരെ മന്ദഗതിയിൽ പോയിരുന്ന, നിർമ്മാണ പ്രവർത്തനങ്ങൾ ശ്രീ. പിണറായി വിജയൻ്റെ നേതൃത്വത്തിൽ ഇടതു മുന്നണി സർക്കാർ അധികാരത്തിൽ വന്നതോടെ അതിവേഗം പുരോഗമിച്ചിരുന്നു.

പദ്ധതിക്ക് പണത്തിൻ്റെ തടസ്സമില്ലാതെ ധനമന്ത്രി ശ്രീ. TM തോമസ് ഐസക്കും, നിശ്ചിത സമയത്ത് പൂർത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ ജി സുധാകരനും ജാഗരൂകരായതിനാൽ മുടക്കമില്ലാതെ പദ്ധതി പൂർത്തീകരണത്തിലേക്കെത്തി വരികയായിരുന്നു. 2018 അവസാനത്തോടെ രണ്ട് റെയിൽ പാളങ്ങൾക്കിടയിൽ കുടുങ്ങിയ ബൈപ്പാസ് നിർമ്മാണത്തിൽ കുതിരപ്പന്തിയിലും മാളികമുക്കിലും R0B കൾക്ക് തടസ്സമായത് സാങ്കേതികമായ ചില കാര്യങ്ങൾ മൂലമായിരുന്നു, നീണ്ട രണ്ടു വർഷം നഷ്ടമായ ആ കാലത്ത് ആലപ്പുഴ MP എന്ന നിലയിൽ എത്താൻ കഴിയുകയും, ROB യുടെ സാങ്കേതിക തടസ്റ്റങ്ങൾ തീർത്ത് 2020 ജനുവരിയോടെ ആദ്യ മേൽപ്പാലത്തിൻ്റെ ഗർഡർ സ്ഥാപിച്ചു കൊണ്ട്, നിലച്ചുപോയ ബൈപ്പാസ് പൂർത്തീകരണത്തിലേക്ക് എത്തിക്കുവാൻ കഴിഞ്ഞു എന്നതിൽ ചാരിതാർത്ഥ്യമുണ്ട്.

റെയിൽവേ മന്ത്രിയും, റെയിൽവേ ബോർഡു ചെയർമാനും, സാങ്കേതിക വിദഗ്ധരുമായി പലകുറി ഡൽഹിയിൽ വച്ച് ആശയവിനിമയം നടത്തി കേന്ദ്ര സംസ്ഥാന തലത്തിലെ ഉദ്യോഗസ്ഥരെയും മന്ത്രിയെയും ഒരു മേശയ്ക്ക് ഇരുവശവും ഇരുത്തി ചർച്ച നടത്തിക്കാനും അതുവഴി പ്രശ്ന പരിഹാരമുണ്ടാക്കുവാനും കഴിഞ്ഞു എന്നതിനാലാണ് 2021 തുടക്കത്തിൽ തന്നെ പദ്ധതി പൂർത്തീകരണത്തിനായത്. ശ്രീ പിണറായി വിജയൻ്റെ ഇടപെടലുകളും, അകമഴിഞ്ഞ പിന്തുണയും ഈ സ്വപ്ന പദ്ധതിയുടെ പൂർത്തീകരണത്തിന് വളരെയധികം സഹായിച്ചു. 28 ന് നടക്കുന്ന ഉൽഘാടന ചടങ്ങിൽ ആലപ്പുഴയുടെ പ്രതിനിധി ആയ MP പങ്കെടുക്കണമെന്ന് കാണിച്ച്‌ ബഹുമാന്യനായ കേന്ദ്ര മന്ത്രി ശ്രീ. നിതിൻ ഗഡ്ഗരി എനിക്ക് നേരത്തേ തന്നെ ക്ഷണക്കത്തയച്ചിരുന്നു.

മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും, ശ്രീ നിതിൻ ഗഡ്ഗരിയും, നിർവ്വഹിക്കുന്ന ഉൽഘാടന ചടങ്ങിൽ നിന്ന് ആലപ്പുഴ MP യെയും, മുൻ MP യെയും, ജില്ലയിൽ നിന്നുള്ള മന്ത്രിമാരെയും, ഒഴിവാക്കിയതായി ചില വാർത്തകൾ കണ്ടു. അത് ശരിയാണെങ്കിൽ അത് തെറ്റായ സമീപനമാണ്. അതിനിടയാക്കിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണവും നടപടിയും ഉണ്ടാകണം. അത് സംബന്ധിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിക്ക് പരാതി നൽകി. ജനാധിപത്യ സംവിധാനത്തിൽ ജനപ്രതിനിധികളെ മാറ്റി നിർത്താൻ ശ്രമിക്കുന്നത് തെറ്റായ നടപടിയാണ്. ആലപ്പുഴയിലെ തിരഞ്ഞെടുക്കപ്പെട്ട MP എന്ന നിലയിൽ എന്നോടും, മറ്റുള്ളവരോടും, കാണിക്കുന്ന സമീപനം ആലപ്പുഴയിലെ ജനങ്ങളോടുള്ള അവഹേളനമാണ്. അത് ഉണ്ടാകരുത്.

English summary
AM Arif MP protests against not including in Alappuzha Bypass inauguration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X