എഎം ആരിഫ് എംപിയുടെ വാഹനം അപകടത്തില്‍പ്പെട്ടു; നിര്‍ത്തിയിട്ട ലോറിക്ക് പിന്നിലിടിച്ചു
ആലപ്പുഴ: എ എം ആരിഫ് എം പിയുടെ വാഹനം അപകടത്തില്‍പ്പെട്ടു. ചേര്‍ത്തലയില്‍ വച്ചാണ് അപകടമുണ്ടായത്. നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിക്കുകയായിരുന്നു. അപകടത്തില്‍ എംപിയുടെ കാലിന് പരിക്ക് പറ്റിയിട്ടുണ്ട്.
അപകടത്തിന് ശേഷം കാറിനുള്ളില്‍ കുടുങ്ങിയ എം പിയെ അഗ്നിരക്ഷാ സേന എത്തിയാണ് പുറത്തെടുത്തത്. എം പിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. എംപി തന്നെയായിരുന്നു വാഹനം ഓടിച്ചിരുന്നത് എന്നാണ് വിവരം.

അതേസമയം, അപകടത്തിന് പിന്നാലെ എ എം ആരിഫ് പ്രതികരണവുമായി രംഗത്തെത്തി. ചേര്‍ത്തലയില്‍ വെച്ച് ഞാന്‍ യാത്ര ചെയ്ത കാര്‍ ഒരു ലോറിയുമായി ഇടിച്ച് ചെറിയൊരു അപകടം പറ്റിയെങ്കിലും വലിയ പരിക്കുകളൊന്നും ഇല്ലാതെ രക്ഷപെട്ടെന്ന് എം പി പറഞ്ഞു.
അപകട വിവരം അറിഞ്ഞ് നേരിട്ടും ഫോണിലൂടെയും ഒരുപാട് പേര്‍ ക്ഷേമാന്വേഷണം നടത്തിയത് അറിയുന്നുണ്ട്. രണ്ടു ദിവസത്തെ വിശ്രമത്തിനു ശേഷം ചേര്‍ത്തല കെ.വി.എം.ആശുപത്രിയില്‍ നിന്നും വീട്ടിലേയ്ക്ക് മടങ്ങുമെന്ന് എം പി അറിയിച്ചു.












Click it and Unblock the Notifications