Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓമനക്കുട്ടന്‍റെ മകള്‍ക്ക് എംബിബിഎസ് അഡ്മിഷന്‍; ഈ കമ്യൂണിസ്റ്റ് മനസ്സുകളെ തകര്‍ക്കാനാവില്ല; എംപി

ആലപ്പുഴ: കോട്ടയം മെഡിക്കല്‍ കോളേജില്‍ എംബിബിഎസിന് അഡ്മിഷന്‍ നേടിയ സിപിഎം പ്രാദേശിക നേതാവ് ഓമനക്കുട്ടന്‍റെ മകള്‍ സുഹൃതിയെ അഭിനന്ദിച്ച് എംപി എഎം ആരിഫ്. ചേർത്തലയിലെ പ്രളയ ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമൊരുക്കാൻ സാധനങ്ങൾ എത്തിക്കുന്നതിനായി,70 രൂപാ ഓട്ടോറിക്ഷാ കൂലി പിരിച്ചതിനെ തുടര്‍ന്ന് 'അഴിമതിക്കാരന്‍' എന്ന രീതിയില്‍ മാധ്യമങ്ങള്‍ അടക്കം മുദ്രചാര്‍ട്ടിയ വ്യക്തിയായിരുന്നു ഓമനക്കുട്ടന്‍. ജീവിത സാഹചര്യങ്ങളോട് ഏറ്റുമുട്ടി വിജയം കൈവരിക്കാൻ ഓമനക്കുട്ടൻ്റെ നിശ്ചയദാർഢ്യവും കരുത്തും മകൾക്കും കൈവരട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെന്ന് എഎം ആരിഫ് അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

Recommended Video

cmsvideo
    Comrade omanakuttan's daughter got MBBS admission . | Oneindia Malayalam
     ഓമനക്കുട്ടന്‍

    ഓമനക്കുട്ടന്‍

    മാധ്യമ വിചാരണകൾക്ക് തളർത്താനാവില്ല ഈ മനസ്സുകളെ..
    ചേർത്തലയിലെ പ്രളയ ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമൊരുക്കാൻ സാധനങ്ങൾ എത്തിക്കുന്നതിനായി,70 രൂപാ ഓട്ടോറിക്ഷാ കൂലി സ്വരൂപിച്ചതിനെ 'ദുരിതാശ്വാസ ക്യാമ്പിൽ CPIM നേതാവിൻ്റെ പണപ്പിരിവ് ' എന്ന തലക്കെട്ടോടെ വാർത്തകൾ ആവർത്തിച്ചാവർത്തിച്ച് നൽകി ക്രൂരമായ മാധ്യമ വിചാരണയ്ക്ക് ഇരയാക്കിയ ഓമനക്കുട്ടൻ്റെ മുഖം കേരളം മറന്നു കാണില്ല.

    ആ കമ്യൂണിസ്റ്റുകാരൻ്റെ മകൾ

    ആ കമ്യൂണിസ്റ്റുകാരൻ്റെ മകൾ

    സഖാവ് ഓമനക്കുട്ടൻ ഇന്ന് വീണ്ടും വാർത്തകളിൽ നിറയുകയാണ്. ദാരിദ്ര്യത്തിലും പട്ടിണിയിലും കഴിയുമ്പോഴും, തൻ്റെ നാട്ടിലെ പാവങ്ങളുടെ ദുരിതത്തിന് ആശ്വാസം നൽകാൻ മുന്നിൽനിന്ന ആ കമ്യൂണിസ്റ്റുകാരൻ്റെ മകൾ, ആ കുടുംബത്തിൻ്റെയും, നാടിൻ്റെയും ദുരിതമകറ്റാൻ ഒരു ഡോക്ടർ ആകാൻ പോകുകയാണ്.സർക്കാർ മെഡിക്കൽ കോളേജിൽ MBBS ന് അഡ്മിഷൻ ലഭിച്ച സുകൃതിയെ നേരിൽ പോയി കണ്ട് അഭിനന്ദനം അറിയിച്ചു.

    എല്ലാ പിന്തുണയും

    എല്ലാ പിന്തുണയും

    എല്ലാ പിന്തുണയും സഹായവും സഖാവ് ഓമനക്കുട്ടൻ്റെ കുടുംബത്തിന് വാഗ്ദാനം ചെയ്തു, വ്യാജവാർത്ത സൃഷ്ടിച്ചവരും അത് നിരന്തരം പ്രചരിപ്പിച്ചവരിൽ പലരും ഇന്നുമതിൽ ഖേദം പ്രകടിപ്പിക്കാൻ പോലും തയ്യാറായിട്ടില്ല. മലയാള മനോരമ ഓമനക്കുട്ടൻ്റെ കുടുംബത്തിലെ ഈ.നേട്ടം,വാർത്തയാക്കിയിട്ടുണ്ട്. മറ്റുള്ളവർ ഇത് കാണാൻ പോലും തയ്യാറായിട്ടില്ല.

    ഒരു കാര്യം മനസ്സിലാക്കുക

    ഒരു കാര്യം മനസ്സിലാക്കുക


    ഒരു കാര്യം മനസ്സിലാക്കുക. മലയാളമാധ്യമങ്ങൾക്ക് തകർക്കാനാവില്ല ഈ കമ്യൂണിസ്റ്റ് മനസ്സുകളെ. ജീവിത സാഹചര്യങ്ങളോട് ഏറ്റുമുട്ടി വിജയം കൈവരിക്കാൻ ഓമനക്കുട്ടൻ്റെ നിശ്ചയദാർഢ്യവും കരുത്തും മകൾക്കും കൈവരട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. അതിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു,

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+