അമ്പലപ്പുഴയിൽ ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്; എം ലിജു വിജയിക്കും, ആലപ്പുഴയിലും സിപിഎമ്മിന് ഞെട്ടൽ
ആലപ്പുഴ: പുന്നപ്ര-വയലാര്‍ സമരങ്ങളുടെ വിപ്ലവ ഭൂമി ഉള്‍പ്പെടുന്ന മണ്ഡലമാണ് അമ്പലപ്പുഴ. സംസ്ഥാനത്തെ സിപിഎമ്മിന്റെ തലമുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന്റെ ജയപരാജയങ്ങള്‍ക്ക് വേദിയായ മണ്ഡലം കൂടിയാണ് അമ്പലപ്പുഴ. അതുകൊണ്ട് തന്നെ കേരള രാഷ്ട്രീയത്തില്‍ ഗ്ലാമര്‍ പരുവേഷമുള്ള മണ്ഡലവും ഇതു തന്നെ. എന്നാല്‍ ഇത്തവണ ആമ്പലപ്പുഴയില്‍ ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് നടക്കുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വേ പറയുന്നത്. മന്ത്രി സുധാകരന്റെ മണ്ഡലമായ ആമ്പലപ്പുഴയില്‍ ഇത്തവണ കോണ്‍ഗ്രസിന്റെ എം ലിജു വിജയിക്കുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വേ പറയുന്നത്.
കശ്മീരില്‍ 11 ജില്ലകളില്‍ 84 മണിക്കൂര്‍ നേരത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു; ചിത്രങ്ങള്‍ കാണാം

മൂന്ന് തവണ വിജയിച്ച മണ്ഡലം
ജി സുധകാരന്‍ മൂന്ന് തവണ മത്സരിച്ച് വിജയിച്ച മണ്ഡലമാണ് അമ്പലപ്പുഴ. ഇത്തവണ ലിജു ഇവിടെ വിജയക്കൊടി പാറിക്കുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വേ പറയുന്നത്. ഇത് സാധ്യമായാല്‍ യുഡിഎഫ് പോലും പ്രതീക്ഷിക്കാത്ത അട്ടിമറിയാണ് സംഭവിക്കുക. അമ്പലപ്പുഴയില്‍ ജി സുധാകരനെ മത്സരിപ്പാക്കാത്തത് പാര്‍ട്ടിക്ക് തിരിച്ചടിയാവമെന്ന് നേതൃത്വത്തിന് ബോധ്യമുണ്ടായിരുന്നു.

സുധാകരന്റെ ജനസമ്മിതി
സുധാകരനെ പോലുള്ള ഒരു നേതാവ് ഉണ്ടാക്കിയെടുത്ത ജനസമ്മിതി അതുപോലെ നിലനിര്‍ത്താന്‍ എച്ച് സലാമിന് സാധിക്കുമോ എന്ന സംശയം നേരത്തെ തന്നെ പല ജില്ലാ നേതാക്കളും ഉന്നയിച്ചിരുന്നു. ഏഷ്യാനെറ്റ് സര്‍വ്വേ ഫലവും ഇത് ശരിയാകുന്ന വിധത്തിലാണ്.

കോണ്‍ഗ്രസിന്റെ തന്ത്രം ഫലിച്ചു
ജി സുധാകരനും തോമസ് ഐസക്കും മത്സര രംഗത്തില്ലെന്ന അറിയിച്ചതോടെ സീറ്റ് വേണ്ടെന്ന് അറിയിച്ച പല കോണ്‍ഗ്രസ് നേതാക്കളും സീറ്റ് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. എന്നാല്‍ എം ലിജുവിനെ പോലുള്ള ഒരു നേതാവിനെ മത്സരിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ തന്ത്രം ഫലിച്ചെന്ന് വേണം പറയാന്‍.

ആലപ്പുഴയില്‍ യുഡിഎഫിന് മുന്‍തൂക്കം
ആലപ്പുഴയില്‍ യുഡിഎഫിന് മുന്‍ തൂക്കം ലഭിക്കുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വേ പറയുന്നത്. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ കെഎസ് മനോജിന് ആണ് സാധ്യതയെന്നാണ് ഏഷ്യാനെറ്റ് സര്‍വ്വേ പറയുന്നത്.

ആലപ്പുഴയില്‍ എന്ത് സംഭവിക്കും
ആലപ്പുഴ നഗരസഭ അധ്യക്ഷയായി സൗമ്യ രാജിനെ കൊണ്ടു വന്നതിന് പിന്നാലെ ജി സുധാകരനെതിരെയും ജില്ലാ സിപിഎം സെക്രട്ടറിയേറ്റിനെതിരെയും പരസ്യമായി രംഗത്തെത്തിയ മണ്ഡലമാണ് ആലപ്പുഴ. എന്നാല്‍ നിലവില്‍ പിപി ചിത്തരഞ്ജനെയാണ് മണ്ഡലത്തില്‍ സിപിഎം രംഗത്തിറക്കിയത്. തോമസ് ഐസക്കില്‍ നിന്നും ചിത്തരഞ്ജനിലേക്ക് എത്തുമ്പോള്‍ വിജയ സാധ്യത കുറവാണെന്ന് സിപിഎം നേതൃത്വം തന്നെ പറയുന്നുണ്ട്.

പോസ്റ്റ്‌പോള്‍ സര്‍വ്വേ പറയുന്നത്
ഇത്തവണ സിപിഎമ്മിന്റെ വിലയിരുത്തലുകള്‍ ഏകദേശം ശരിയാണെന്ന തരത്തിലുള്ള പ്രവചനങ്ങളാണ് എക്‌സിറ്റ് പോള്‍ സര്‍വ്വേ പറയുന്നത്. പിപി ചിത്തരഞ്ജനും കോണ്‍ഗ്രസിന്റെ ഡോ കെഎസ് മനോജും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നാണ് സര്‍വ്വേ പറയുന്നത്. ഇതില്‍ നേരിയ മുന്‍തൂക്കം കെഎസ് മനോജിനാണെന്നും സര്‍വ്വേ പ്രവചിക്കുന്നു.
ബോൾഡ് ആന്റ് ബ്യൂട്ടിഫുുൾ അനുപമ, നടിയുടെ ഫോട്ടോകൾ കാണാം












Click it and Unblock the Notifications