ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രോഗികൾക്ക് ആശ്വാസമേകി അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിങ് സെന്റർ, പ്രതിദിനം എത്തുന്നത് 600ലധികം രോഗികൾ

Google Oneindia Malayalam News

ആലപ്പുഴ: പ്രതിദിനം 600ലധികം രോഗികള്‍ എത്തുന്ന ദേശീയപാതയ്ക്ക് സമീപമുള്ള അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് ട്രെയിനിങ് സെന്റര്‍ കോവിഡിന്റെ പശ്ചാത്തലത്തിലും പ്രവര്‍ത്തന മികവിനാല്‍ രോഗികള്‍ക്ക് ആശ്വാസമായി മാറുകയാണ്. പകര്‍ച്ചവ്യാധി വിമുക്ത പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടത്തിയ ഈ ആരോഗ്യകേന്ദ്രത്തിന്റെ മുഖച്ഛായ തന്നെ മാറിയിരിക്കുന്നു.

alappuzha

കോവിഡ് കൂടി കണക്കിലെടുത്ത് രോഗി സൗഹൃദ ആരോഗ്യ കേന്ദ്രമാക്കി ഇതിനെ മാറ്റിയിട്ടുണ്ട്. കോവിഡ് ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ജനറല്‍ ഒ.പി, ജീവിത ശൈലി രോഗ ഒ.പി, ഫീവര്‍ ഓപ്പി എന്നിങ്ങനെ മൂന്നായി തിരിച്ച് രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിലാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന് അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. കാരള്‍ പിന്‍ഹെയ്റോ പറഞ്ഞു.

ഒ.പി ചീട്ട് എടുക്കുന്നത് മുതല്‍ മരുന്നു വാങ്ങുന്നത് വരെ രോഗികളെ സഹായിക്കാനായി പ്രത്യേകം ജീവനക്കാരുമുണ്ട്. ലാബില്‍ പരിശോധനയ്ക്ക് എത്തുന്നവര്‍ക്ക് സമയനഷ്ടം ഉണ്ടാകാത്ത രീതിയിലാണ് പരിശോധനാ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. എല്ലാ വ്യാഴാഴ്ചയും പോസ്റ്റ് കോവിഡ് ക്ലിനിക് പ്രവര്‍ത്തിക്കുന്നതിനോടൊപ്പം ആഴ്ചയിലൊരു ദിവസം കോവിഡ് പരിശോധനയും ഇവിടെ നടത്തുന്നുണ്ട്.

28 ഓളം ഔഷധ ചെടികളുള്ള ഔഷധ സസ്യതോട്ടവും 82ഓളം ഫലവൃക്ഷ തൈകളും ഇവിടെ നട്ടുപിടിപ്പിച്ചിട്ടുണ്ട്. 5000 ലിറ്റര്‍ മഴ സംഭരണിയും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ആശുപത്രിക്ക് വെളിയില്‍ സജ്ജീകരിച്ചിരിക്കുന്ന കുടിവെള്ള സംവിധാനം യാത്രക്കാര്‍ക്കും രോഗികള്‍ക്കും ഒരുപോലെ സഹായമാണ്. ആരോഗ്യവകുപ്പിന്റെ മികച്ച ആശുപത്രികള്‍ക്കുള്ള ശുചിത്വ കായകല്‍പ അവാര്‍ഡിനായി ജില്ലയില്‍ നിന്നും പരിഗണയിലുള്ള ഏക പ്രാഥമികാരോഗ്യ കേന്ദ്രമാണിതെന്ന അംഗീകരവും അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് ട്രെയിനിങ് സെന്ററിനുണ്ട്.

Recommended Video

cmsvideo
Pinarayi vijayan government will continue for next five years says survey

English summary
Ambalapuzha Urban Health Training Center provides relief to patients
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X