സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം: ആലപ്പുഴയില്‍ 75 ആഴ്ച നീളുന്ന വിപുലമായ പരിപാടികള്‍
ആലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന 'സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം' പരിപാടിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. അഡീഷണല്‍ ജില്ല മജിസ്ട്രേറ്റ് ജെ. മോബിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ആലോചന യോഗത്തിലാണ് തീരുമാനം. 75 ആഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.

ജില്ലയില്‍ കരുവാറ്റ, ആറാട്ടുപുഴ, ആലപ്പുഴ, വയലാര്‍, കായംകുളം കൃഷ്ണപുരം എന്നിവിടങ്ങളിലാണ് പരിപാടികള്‍ സംഘടിപ്പിക്കുക. ജൂലൈ അവസാന വാരം ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ഏത്താപ്പ് സമരവും സ്വാതന്ത്ര്യവാഞ്ഛയും എന്ന വിഷയത്തില്‍ ആറാട്ടുപുഴ മംഗലത്ത് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ-തദ്ദേശസ്വയംഭരണ-ഉന്നതവിദ്യാഭ്യാസ വകുപ്പുകള്‍, കുമാരനാശാന്‍, തകഴി, കുഞ്ചന്‍നമ്പ്യാര്‍, എ.ആര്‍. സ്മാരക സമിതികള്‍, കുടുംബശ്രീ, ജില്ല ലൈബ്രറി കൗണ്‍സില്‍, സാക്ഷരത മിഷന്‍, നെഹ്റു യുവകേന്ദ്ര, യുവജനക്ഷേമ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി നടത്തുക.
ഗ്ലാമറസ് ലുക്കിൽ കുടുംബവിളക്ക് താരം; ശരണ്യ ആനന്ദിന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു
ഒക്ടോബര്‍ രണ്ടാംവാരം 'സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ കേരളത്തില്‍' എന്ന വിഷയത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് പരിപാടികള്‍ സംഘടിപ്പിക്കും. 2022 ഫെബ്രുവരി ആദ്യവാരം '1946 ലെ പുന്നപ്ര വയലാര്‍ സമരം' എന്ന വിഷയത്തില്‍ വയലാറിലും ഏപ്രില്‍ അവസാനവാരം ആലപ്പുഴ നഗരത്തിന്റെ ചരിത്രവും നഗര ശില്‍പി ദിവാന്‍ രാജ കേശവദാസും എന്ന വിഷയത്തില്‍ ആലപ്പുഴയിലും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ പരിപാടികള്‍ നടത്തും. അടുത്തവര്‍ഷം ജൂണില്‍ 'വിദേശാധിപത്യത്തിനെതിരേ ജനകീയ പ്രക്ഷോഭങ്ങള്‍' എന്ന വിഷയത്തില്‍ സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ ലളിതകലാ അക്കാദമിയുമായി ചേര്‍ന്ന് കായംകുളം കൃഷ്ണപുരത്ത് പരിപാടി സംഘടിപ്പിക്കും.
സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ ഉപജില്ലാ തലത്തില്‍ വിവിധ പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കും. അവകാശസംരക്ഷണം, സ്വാതന്ത്ര്യവാഞ്ഛ, സാമൂഹിക നീതി എന്നിവയുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയില്‍ സ്ത്രീകള്‍ നടത്തിയ പോരാട്ടങ്ങളെക്കുറിച്ചും സ്ത്രീകളുടെ പങ്കിനെക്കുറിച്ചും കുടുംബശ്രീയുടെ നേതൃത്വത്തില്‍ ചരിത്ര പുസ്തകം തയാറാക്കും. സി.ഡി.എസുകള്‍ വഴി ഇതിന്റെ വിവരശേഖരണം ഉള്‍പ്പടെയുള്ളവ നടത്തും. ചരിത്രകാരന്മാര്‍, കോളജുകളിലെ ചരിത്ര അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെ സേവനവും ഇതിനായി വിനിയോഗിക്കും. സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം വിളിച്ചോതി ഓഗസ്റ്റ് 14ന് രാത്രി ഏഴിന് ജില്ലയില്‍ എല്ലാ വീടുകളിലും 'സ്വാതന്ത്ര്യജ്യോതി' തെളിയിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് പരിപാടികള്‍ സംഘടിപ്പിക്കുക. 1926ലെ ഗാന്ധിജിയുടെ കരുവാറ്റ ഇംഗ്ളീഷ് സ്‌കൂള്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് ജവഹര്‍ ബാലഭവന്റെ നേതൃത്വത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.
കിടിലന്‍ ലുക്കില്‍ തിളങ്ങി ഉര്‍വ്വശി റൗട്ടേലയുടെ ഫോട്ടോഷൂട്ട്; എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍












Click it and Unblock the Notifications