Get Updates
Get notified of breaking news, exclusive insights, and must-see stories!

മാമ്പഴം വാങ്ങുന്നവരാണോ; ഇക്കാര്യം ഒന്നു ശ്രദ്ധിച്ചോ, ചിലപ്പോല്‍ രാസവസ്തുക്കള്‍ ഉപയോഗിച്ചിരിക്കാം

ആലപ്പുഴ: നാട്ടില്‍ മാമ്പഴക്കാലമാണ് ഇപ്പോള്‍. എന്നാല്‍ എല്ലാ വിപണികളിലും വിലസുന്നത് അന്യ ദേശങ്ങളില്‍ നിന്നും എത്തുന്ന മാങ്ങകളാണ്. നാടന്‍ മാങ്ങകള്‍ എവിടെയും കിട്ടാനില്ല. തത്തചുണ്ടന്‍, മൂവാണ്ടന്‍, കോട്ടുക്കോണം തുടങ്ങിയ നാടന്‍ ഇനങ്ങള്‍ ഇപ്പോള്‍ കിട്ടാനില്ല. ഇതിന് പകരം വരുന്ന മാങ്ങകളാകട്ടെ. ആന്ധ്ര, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള നീലം, സേലം, പ്രിയൂര്‍, കര്‍പ്പൂരം, മല്‍ഗോവ, മല്ലകി, സിന്ദൂരം, അല്‍ഫോന്‍സ എന്നീ ഇനങ്ങള്‍ വിപണിയില്‍ സുലഭവുമാണ്.

സംസ്ഥാനത്ത് നാടന്‍ മാങ്ങയുടെ ഉത്പാദനം കുറഞ്ഞത് മറുനാടന്റെ വരവ് വര്‍ദ്ധിപ്പിച്ചു. കനത്തചൂടും മഴകിട്ടാത്തതുമാണ് നാടന്‍ മാമ്പഴത്തിന് തിരിച്ചടിയായത്. ഇതോടെ കര്‍ഷകരും പ്രതിസന്ധിയിലായി. ചില സ്ഥലങ്ങളിൽ ഇപ്പോഴും മാങ്ങ പാകമാകാത്ത അവസ്ഥയുണ്ട്. മഴക്കാലത്തോടെ മാമ്പഴ വിപണി കൂടുതല്‍ സജീവമാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. മറുനാടന്‍ മാമ്പഴത്തിന് കിലോയ്ക്ക് 50മുതല്‍ 150രൂപ വരെയാണ് വില.

mango

അതേസമയം, കൃത്രിമമായി പഴുപ്പിച്ചെടുത്ത മാങ്ങകള്‍ വിപണിയില്‍ സുലഭമാണ്. കാത്സ്യം കാര്‍ബൈഡ് പോലുള്ള രാസവസ്തുക്കള്‍ ഉപയോഗിച്ചാണ് ഇത്തരം മാങ്ങകള്‍ വിപണിയിലേക്ക് എത്തുന്നത്. കുറഞ്ഞ വിലയ്ക്കാണ് ഇത്തരം മാങ്ങകള്‍ ലഭിക്കുന്നത്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കും.

കൃത്രിമമായി പഴുപ്പിക്കുന്ന ഫലങ്ങള്‍ കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്ക് ഇടയാക്കുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ കണ്ടെത്തിയിട്ടുണ്ട്. പഴങ്ങളിലെ രാസവസ്തുവിന്റെ അളവ് അനുസരിച്ചാണ് രോഗലക്ഷണം പ്രകടമാകുന്നത്. ക്ഷീണം, തളര്‍ച്ച, തലവേദന എന്നിവ അനുഭവപ്പെടാം. മാങ്ങ വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

സ്വാഭാവികമായി പാകമായ മാമ്പഴത്തിന് തവിട്ടുനിറത്തിലുള്ള പാടുകളാണുള്ളത്.എന്നാല്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ചവയ്ക്ക് വിളറിയതോ വെളുത്തതോ ഉള്ള പാടുകള്‍ ഉണ്ടാകും.

വാങ്ങുമ്പോള്‍ ചെറുതായി അമര്‍ത്തി നോക്കണം. മാമ്പഴം മൃദുവാകുമ്പോള്‍ സ്വാഭാവികമായി പഴുത്തതായി കണക്കാക്കാം. എന്നാല്‍ , അമര്‍ത്തുമ്പോള്‍ ചില സ്ഥലങ്ങളില്‍ കഠിനമാണെന്ന് കണ്ടാല്‍ അവ മാങ്ങ ശരിയായി പഴുക്കാത്തതും രാസവസ്തുക്കള്‍ ഉപയോഗിച്ചതാണെന്നും ഉറപ്പിക്കാം.

മാമ്പഴം വാങ്ങുമ്പോള്‍, അവ ഒരു ബക്കറ്റ് വെള്ളത്തില്‍ ഇട്ടശേഷം മുങ്ങുന്നത് ഏത് പൊങ്ങിക്കിടക്കുന്നത് ഏത് എന്ന് ശ്രദ്ധിക്കുക. വെള്ളത്തില്‍ മുങ്ങുന്ന മാമ്പഴം സ്വാഭാവികമായി പഴുത്തതാണ്. എന്നാല്‍ പൊങ്ങിക്കിടക്കുന്നവ രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ചതാണെന്ന് മനസിലാക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+