ഇനി ആലപ്പുഴ കടപ്പുറത്ത് പ്ലാസ്റ്റിക് കുപ്പികൾ വലിച്ചെറിയാം....ഈ സഞ്ചിയിലേക്ക്, യുവ കൂട്ടായ്മയുടെ ശ്രമം, പിന്തുണയുമായി നഗരസഭയും
ആലപ്പുഴ: പ്ലാസ്റ്റിക്ക് നിർമ്മാർജനത്തിന്റെ ഭാഗമായി ബീച്ചിൽ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കാൻ സംവിധാനമൊരുക്കി യുവാക്കളുടെ കൂട്ടായ്മ. ബീച്ചിന്റെ വടക്കുഭാഗത്തായാണ് മിനറൽ വാട്ടർ, സോഫ്റ്റ് ഡ്രിങ്ക്സുകളുടെ കുപ്പികൾ ശേഖരിക്കാൻ കേന്ദ്രമൊരുക്കിയത്. ആലപ്പുഴ ബീച്ച് പ്രൊട്ടക്ഷൻ ടീമിന്റെ നേതൃത്വത്തിലാണ് പ്രവർത്തനം നടന്നത്.
ജനപ്രതിനിധികളെയും വിവിധ മേഖലകളിൽനിന്നുമുള്ള ചെറുപ്പക്കാരെയും സന്നദ്ധസംഘടനകളെയും സംഘടിപ്പിച്ചുകൊണ്ട് നടന്ന പ്രവർത്തനത്തിന്റെ ഭാഗമായാണ് ബീച്ചിൽ പ്ളാസ്റ്റിക് കുപ്പികൾ ശേഖരിക്കാൻ ജനകീയ കൂട്ടായ്മയിൽ സംവിധാനമൊരുക്കിയത്

ആലപ്പുഴ ബീച്ചില്‍ ഒരെണ്ണം ചെയ്തു തുടങ്ങാന്‍ കുറെ ചെറുപ്പക്കാര്‍ തയ്യാറായി രംഗത്തെത്തിയിരുന്നു. അതിനാവശ്യമായ അനുവാദവും സഹായവും നല്കി യുവാക്കളുടെ പ്രവർത്തനത്തെ പ്രോത്സാപ്പിക്കുകയിരുന്നു നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി. നീളമേറിയ ആലപ്പുഴ ബീച്ചിൽ പൂർണ്ണമായും മാലിന്യ നിർമ്മാർജനം നടപ്പാക്കണമെങ്കിൽ ഇതേ മാത്യകയിൽ 3 എണ്ണമെങ്കിലും വേണ്ടി വരുമെന്നാണ് യുവാക്കൾ പറയുന്നത്. ഡിടിപിസിയുടെ സഹകരണത്തോടെ പ്ളാസ്റ്റിക് നീക്കം ചെയ്യുന്നതിനും ഇടപെടല്‍ നടത്താന്‍ കഴിയും. പ്ളാസ്റ്റിക് മാലിന്യ രഹിത ഭൂമി എന്ന വാട്ട്സ് കൂട്ടായ്മയുടെ നേതൃത്വത്തിലും ഒരെണ്ണം നിര്‍മ്മിക്കും.
ഇതുപോലെയുളള സംവിധാനമൊരുക്കുമ്പോഴും ബീച്ചിലെത്തുന്ന പ്രിയപ്പെട്ടവരോട് യുവാക്കൾക്ക് ഒരു അഭ്യര്‍ത്ഥന മാത്രമാണുള്ളത്. പ്ളാസ്റ്റിക് ആയാലും ഏത് തരത്തിലുളള മാലിന്യമായാലും നമ്മളുടെ മാലിന്യം, നമ്മളുടെ ഉത്തരവാദിത്വം'' ആണ്. ആലപ്പുഴ ബീച്ചിൽ നിയന്ത്രണങ്ങളില്ലാതെയുള്ള മാലിന്യ സംസ്കാരം ബീച്ചിന്റെ ആകെ സൗന്ദര്യത്തെ സാരമായി ബാധിച്ചു വരുന്ന സാഹചര്യത്തിലും അധികാരികൾ കണ്ണടച്ച ഇടത്തിലേക്കാണ് ഇപ്പോൾ ഒരു കൂട്ടം യുവാക്കൾ കണ്ണും നട്ട് ഇറങ്ങിയിരിക്കുന്നത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications