ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇനി ആലപ്പുഴ കടപ്പുറത്ത് പ്ലാസ്റ്റിക് കുപ്പികൾ വലിച്ചെറിയാം....ഈ സഞ്ചിയിലേക്ക്, യുവ കൂട്ടായ്മയുടെ ശ്രമം, പിന്തുണയുമായി നഗരസഭയും

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: പ്ലാസ്റ്റിക്ക് നിർമ്മാർജനത്തിന്റെ ഭാഗമായി ബീച്ചിൽ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കാൻ സംവിധാനമൊരുക്കി യുവാക്കളുടെ കൂട്ടായ്മ. ബീച്ചിന്റെ വടക്കുഭാഗത്തായാണ് മിനറൽ വാട്ടർ, സോഫ്‌റ്റ്‌ ഡ്രിങ്ക്സുകളുടെ കുപ്പികൾ ശേഖരിക്കാൻ കേന്ദ്രമൊരുക്കിയത്. ആലപ്പുഴ ബീച്ച് പ്രൊട്ടക്ഷൻ ടീമിന്റെ നേതൃത്വത്തിലാണ് പ്രവർത്തനം നടന്നത്.

<strong><br> കശ്മീരില്‍ പുതിയ പോര്‍മുഖം! യുദ്ധം പാക് പിന്തുണക്കാരും ഖിലാഫത്തുകാരും തമ്മില്‍... പുതിയ സാധ്യത</strong>
കശ്മീരില്‍ പുതിയ പോര്‍മുഖം! യുദ്ധം പാക് പിന്തുണക്കാരും ഖിലാഫത്തുകാരും തമ്മില്‍... പുതിയ സാധ്യത

ജനപ്രതിനിധികളെയും വിവിധ മേഖലകളിൽനിന്നുമുള്ള ചെറുപ്പക്കാരെയും സന്നദ്ധസംഘടനകളെയും സംഘടിപ്പിച്ചുകൊണ്ട് നടന്ന പ്രവർത്തനത്തിന്റെ ഭാഗമായാണ് ബീച്ചിൽ പ്ളാസ്റ്റിക് കുപ്പികൾ ശേഖരിക്കാൻ ജനകീയ കൂട്ടായ്മയിൽ സംവിധാനമൊരുക്കിയത്

Plastic waste

ആലപ്പുഴ ബീച്ചില്‍ ഒരെണ്ണം ചെയ്തു തുടങ്ങാന്‍ കുറെ ചെറുപ്പക്കാര്‍ തയ്യാറായി രംഗത്തെത്തിയിരുന്നു. അതിനാവശ്യമായ അനുവാദവും സഹായവും നല്‍കി യുവാക്കളുടെ പ്രവർത്തനത്തെ പ്രോത്സാപ്പിക്കുകയിരുന്നു നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി. നീളമേറിയ ആലപ്പുഴ ബീച്ചിൽ പൂർണ്ണമായും മാലിന്യ നിർമ്മാർജനം നടപ്പാക്കണമെങ്കിൽ ഇതേ മാത്യകയിൽ 3 എണ്ണമെങ്കിലും വേണ്ടി വരുമെന്നാണ് യുവാക്കൾ പറയുന്നത്. ഡിടിപിസിയുടെ സഹകരണത്തോടെ പ്ളാസ്റ്റിക് നീക്കം ചെയ്യുന്നതിനും ഇടപെടല്‍ നടത്താന്‍ കഴിയും. പ്ളാസ്റ്റിക് മാലിന്യ രഹിത ഭൂമി എന്ന വാട്ട്സ് കൂട്ടായ്മയുടെ നേതൃത്വത്തിലും ഒരെണ്ണം നിര്‍മ്മിക്കും.

ഇതുപോലെയുളള സംവിധാനമൊരുക്കുമ്പോഴും ബീച്ചിലെത്തുന്ന പ്രിയപ്പെട്ടവരോട് യുവാക്കൾക്ക് ഒരു അഭ്യര്‍ത്ഥന മാത്രമാണുള്ളത്. പ്ളാസ്റ്റിക് ആയാലും ഏത് തരത്തിലുളള മാലിന്യമായാലും നമ്മളുടെ മാലിന്യം, നമ്മളുടെ ഉത്തരവാദിത്വം'' ആണ്. ആലപ്പുഴ ബീച്ചിൽ നിയന്ത്രണങ്ങളില്ലാതെയുള്ള മാലിന്യ സംസ്കാരം ബീച്ചിന്റെ ആകെ സൗന്ദര്യത്തെ സാരമായി ബാധിച്ചു വരുന്ന സാഹചര്യത്തിലും അധികാരികൾ കണ്ണടച്ച ഇടത്തിലേക്കാണ് ഇപ്പോൾ ഒരു കൂട്ടം യുവാക്കൾ കണ്ണും നട്ട് ഇറങ്ങിയിരിക്കുന്നത്.

English summary
Arranged to collect plastic bottles on the beach in Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X