വീര്യം കുടുതലും കൈകാര്യം ചെയ്യാൻ എളുപ്പവും: ആലപ്പുഴയിൽ ഹാഷിഷ് ഓയിലുമായി യുവാക്കൾ അറസ്റ്റിൽ
ആലപ്പുഴ: ഹാഷിഷ് ഓയിലുമായി കുമ്പളങ്ങി സ്വദേശികളായ രണ്ടു യുവാക്കളെ അർത്തുങ്കൽ പോലീസും ജില്ലാ ഡി എ എൻ എസ് എ എഫ് ഉം ചേർത്തല ഡി വൈ എസ് പി യുടെ പ്രത്യേക സ്ക്വാഡും ചേർന്ന്പിടികൂടി.
മാരകശേഷിയുള്ള മയക്കുമരുന്നായ 110 ഗ്രാം ഹാഷിഷ് ഓയിലാണ് 56 ചെറു ബോട്ടിലുകളിലാക്കിയ രീതിയിൽ ഇവർ സഞ്ചരിച്ചു വന്ന ബൈക്കിന്റെ ടൂൾ ബോക്സിനുള്ളിൽ നിന്നും കണ്ടെടുത്തത് യുവാക്കളിൽ ലഹരിയുപയോഗം വർധിക്കുന്ന സാഹചര്യത്തിൽ നിർദ്ദേശങ്ങൾ നൽകിയതനുസരിച്ച് പോലീസ് ജില്ലയിൽ ഉടനീളം മയക്ക് മരുന്ന് പരിശോധന ശക്തമായി നടത്തി വരികയായിരുന്നു.
ജില്ലയിലെ യുവാക്കളെയും വിദ്യാർത്ഥികളേയും ലക്ഷ്യംവച്ച് അന്യസംസ്ഥാനങ്ങളിൽ നിന്നുംമയക്കുമരുന്നുകൾ വൻ തോതിൽ കേരളത്തിലുടനീളം വിൽപ്പനയ്ക്ക് എത്തുന്നുണ്ടെന്ന് രഹസ്യ വിവരത്തിലൂടെ അറിവായതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു പരിശോധനയ്ക്ക് നിർദേശ്ശം നൽകിയത്.

നർക്കോട്ടിക് സെൽ ഡി വൈ എസ് പി എം കെ ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള ഡി എ എൻ എസ് എ എഫ് ടിമും, ചേർത്തല ഡി വൈ എസ് പി വിജയന്റെ നേത്വത്വത്തിലുള്ള അർത്തുങ്കൽ സർക്കിൾ ഇൻസ്പെക്ടറുടെ പ്രത്യേക സംഘവും നടത്തിയ പരിശോധനയിൽ എറണാകുളത്തുനിന്നും ബൈക്കിൽ ചേർത്തല, അർത്തുങ്കൽഭാഗത്ത് ചെറുകിട വിൽപ്പനയ്ക്കായി കൊണ്ടുവന്ന് അർത്തുങ്കൽ ഫിഷറിസ് ഹാർബറിൽ കെ എൽ 43 കെ 8155 ബുളളറ്റ് ബൈക്കിൽ ഇടപാടുകാരെ കാത്തു നിൽക്കവേയാണ്
ജോസഫ് ഷാൻജിൻ, - റിതിക്ക് ബി പി എന്നിവരെ അർത്തുങ്കൽ സി ഐ പി ജി മധു, എസ് ഐ ബസന്ത് , എ എസ് ഐ സത്യപ്രസാദ് സി പി ഒ സിബിക്ക് , വൈശാഖ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ്അംഗങ്ങളായ , എസ് സി പി ഒ സേവ്യർ , സി പി ഒമാരായ അനുപ് ,ജിതിൻ , ഗീരിഷ്,അബിൻ കുമാർ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്തതിൽ എറണാകുളത്തു നിന്നും വാങ്ങി ചേർത്തല, അർത്തുങ്കൽ, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽ വിൽക്കാൻ കൊണ്ടുവന്നതാണെന്നും ഒരു കുപ്പിക്ക് 7000 മുതൽ 10000 രൂപ വിലപറഞ്ഞുറപ്പിച്ച് കൊണ്ടുവന്നതാണെന്നും പോലീസിനോട് പറഞ്ഞു.
വീര്യം കുടുതലും കൈകാര്യം ചെയ്യാൻ എളുപ്പവുമായ തിനാലാണ് ഹാഷിഷ് ഓയിലിന് ചെറുപ്പക്കാരുടെ ഇടയിൽ പ്രിയമേറുന്നത്. ആന്ധ്ര പ്രദേശിൽ നിന്നും സംസ്ഥാനത്തിന്റെ പല ഭാഗത്തുള്ള രഹസ്യ കേന്ദ്രങ്ങളിൽ എത്തിച്ച് ചെറുബോട്ടിലുകളിലാക്കി നിറച്ച് ചില്ലറ വിൽപ്പനയ്ക്ക് എത്തിക്കുന്നു. ലഹരി കടത്തിന്റെയും ഇടപ്പാടു കാരുടെയും ഉറവിടത്തെക്കുറിച്ചു ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഊർജ്ജിതമായ അന്വേഷണം ആരംഭിക്കുന്നതിനായി നിർദ്ദേശ്ശങ്ങൾ നൽകി കഴിഞ്ഞു.












Click it and Unblock the Notifications