ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എടിഎം കൗണ്ടറിലെ ക്യാമറയിൽ കറുത്ത പെയിന്റ് സ്പ്രേ ചെയ്തു, തുറവൂരിൽ എടിഎം കൗണ്ടറിൽ മോഷണശ്രമം!

  • By Desk
Google Oneindia Malayalam News

ചേർത്തല: തുറവൂരിൽ എ.ടി.എം കൗണ്ടറിൽ മോഷണശ്രമം. നഗരത്തിൽ വടക്കേ അങ്ങാടികവലയിലെ ഫെഡറൽ ബാങ്ക് എ.ടി.എം കൗണ്ടറിലാണ് മോഷണ ശ്രമം നടന്നത്. ഇന്നലെ പുലർച്ചെ 2.30 ഓടെയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. കാറിൽ മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് കൗണ്ടറിലെ ക്യാമറകളിൽ കറുത്ത പെയിന്റ് സ്പ്രേ ചെയ്ത ശേഷമാണ് മോഷണ ശ്രമം ആരംഭിച്ചത്. പരിസരത്ത് തെളിവുകൾ നശിപ്പിക്കാനായി മുളക് പൊടിയും വിതറിയിട്ടുണ്ട് .

<strong>രാഹുല്‍ ഗാന്ധിയുടെ ന്യായ് പദ്ധതി വിജയകരമാകുമോ? 3 സംസ്ഥാനങ്ങളിലെ കര്‍ഷക പ്രതികരണം ഇങ്ങനെ</strong>രാഹുല്‍ ഗാന്ധിയുടെ ന്യായ് പദ്ധതി വിജയകരമാകുമോ? 3 സംസ്ഥാനങ്ങളിലെ കര്‍ഷക പ്രതികരണം ഇങ്ങനെ

എന്നാൽ എ.ടി.എം മെഷീൻ കുത്തിപൊളിക്കാനുള്ള ശ്രമമെന്നും നടത്തിയതായി പരിശോധനകളിൽ കണ്ടെത്തിയിട്ടില്ല. പണമൊന്നും നഷ്ടപെട്ടിട്ടില്ലെന്ന് ബാങ്ക് അധികൃതരും പറഞ്ഞു. ബാങ്ക് അധികൃതരുടെ പരാതിയെ തുടർന്ന് പോലീസു ശാസ്ത്രീയ പരിശോധനാ വിദഗ്ദരുമെത്തി തെളിവുകൾ ശേഖരിച്ചു. സംഭവത്തിനു ശേഷവും കൗണ്ടറിൽ നിന്നും പലരും പണം പിൻവലിച്ചിട്ടുള്ളതിനാൽ കവർച്ചക്കെത്തിയയാളുടെ വിരലടയാളം കണ്ടെത്താനായില്ല.

ATM theft

അന്നേ ദിവസം രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനെ പൊലീസ് വിളിപ്പിച്ചു ചോദ്യം ചെയ്തു. മോഷ്ടാവിനെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെങ്കിലും സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

English summary
ATM theft case in Thuravoor at Cherthala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X