ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വടിവാളുമായി ഹൗസ് ബോട്ട് ജീവനക്കാർക്കെതിരെ ആക്രമണം; സംഭവമിങ്ങനെ..

Google Oneindia Malayalam News

ആലപ്പുഴ: ആലപ്പുഴ പുന്നമടയിൽ ഹൗസ് ബോട്ട് ജീവനക്കാരെ വടിവാൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേല്പിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ. ആലിഞ്ചുവട് സ്വദേശികളായ ജോബ് ജോസഫ്, വൈശാഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിനോദ സഞ്ചാരികളെ ഹൗസ് ബോട്ട് സവാരിക്ക് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട തർക്കം ആണ് ആക്രമണത്തിന് പിന്നിൽ.

ഹൗസ് ബോട്ട് സവാരിക്ക് എത്തുന്ന വിനോദസഞ്ചാരികളെ ബോട്ട് ഉടമകളെ ഭീഷണിപ്പെടുത്തി മറ്റുബോട്ടുകളിലേക്ക് നിർബന്ധിച്ച് കൊണ്ടുപോകുന്ന രീതി ആലപ്പുഴയിലുണ്ടെന്ന ആരോപണം ഉണ്ട്. സമാനമായ തർക്കമാണ് അക്രമണത്തിന് പിന്നിലുമെന്ന് പൊലീസ് പറഞ്ഞു. ജോബ് ജോസഫ്, വൈശാഖ് എന്നിവർ ബോട്ട് ജീവനക്കാരെ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

news

ഫിറോസ് കുന്നംപറമ്പലിന് ഡോക്ടറേറ്റ്? ഹോണററി ഡോക്ടറേറ്റ് ലഭിച്ചെന്ന് ഫിറോസ്ഫിറോസ് കുന്നംപറമ്പലിന് ഡോക്ടറേറ്റ്? ഹോണററി ഡോക്ടറേറ്റ് ലഭിച്ചെന്ന് ഫിറോസ്

തലനാരിഴയ്ക്കാണ് ഹൗസ് ബോട്ട് ജീവനക്കാരൻ ആക്രമി സംഘത്തിന്റെ ആക്രമണത്തിൽ നിന്നും രക്ഷപെട്ടത്. പുന്നമട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘമാണ്‌ ഹൗസ് ബോട്ട് മേഖലയെ തകർക്കുന്ന ഇത്തരം പ്രവണതകൾക്ക് പിന്നിലെന്നു ബോട്ട് ഉടമകൾ ആരോപിക്കുന്നു.

'ദ്രൗപതി എന്റെ യഥാര്‍ത്ഥ പേരല്ല';യഥാര്‍ത്ഥ പേരും പിന്നിലെ കഥയും വെളിപ്പെടുത്തി രാഷ്ട്രപതി'ദ്രൗപതി എന്റെ യഥാര്‍ത്ഥ പേരല്ല';യഥാര്‍ത്ഥ പേരും പിന്നിലെ കഥയും വെളിപ്പെടുത്തി രാഷ്ട്രപതി

പിന്നെയും സാരി.. സാരിയില്‍ നിങ്ങളെപ്പോലെ സുന്ദരി വേറാരുമില്ല..ലക്ഷ്മി നക്ഷത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
ജോ ബൈഡന് ബാധിച്ചത് ഒമിക്രോണിന്റെ പകർച്ചാവ്യാധി കൂടിയ വകഭേദം |*Covid-19

ഹൗസ് ബോട്ട് ജീവനക്കാരുടെ പരാതിയിൽ ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ ഹൌസ് ഓഫീസർ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.പുന്നമടയിൽ ഇത്തരം ആക്രമണം നടത്തുന്നവർക്കെതിരെ പൊലീസ് നീരിക്ഷണം ശക്തമാക്കിയിട്ടുണ്ട്.

English summary
Attack against houseboat employees, Two people arrested in alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X