ആലപ്പുഴയിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം; റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന 20 ലധികം വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു!!
ആലപ്പുഴ: ആലപ്പുഴ നഗരത്തില്‍ റോഡരികിൽ നിർത്തിയിട്ടിരുന്ന ഇരുപതിലധികം വാഹനങ്ങൾ സാമൂഹ്യ വിരുദ്ധര്‍ രാത്രിയിൽ അടിച്ചു തകര്‍ത്തു. നഗരം സുരക്ഷാ ക്യാമറകളുടെ വലയിലാണെന്ന് പൊലീസ് അവകാശപ്പെടുമ്പോഴും നഗര മധ്യത്തില്‍ രാത്രിയില്‍ നടത്തിയ അഴിഞ്ഞാട്ടത്തില്‍ പ്രതികളെപ്പറ്റി സൂചന പോലും ലഭിച്ചിട്ടില്ലെന്നാണ് ഇതുവരെ കിട്ടുന്ന വിവരം.
തീരദേശ പാതയിൽ വാടയ്ക്കൽ മുതൽ മാളിക മുക്ക് വരെയുള്ള റോഡരികിൽ നിർത്തിയിട്ടിരുന്ന ;കാറുകളും,ഓട്ടോകളും ട്രാവലറുകളുമാണ് രാത്രി ഒന്നരയ്ക്ക് ശേഷം പിക്കപ്പ് വാനിലെത്തിയ സംഘം വാഹനങ്ങൾ അടിച്ചു തകര്‍ക്കുകയായിരുന്നുവെന്ന് പ്രദേശത്ത് സ്ഥാപിച്ചിരുന്ന ക്യാമറാദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. എന്നാൽ പിക്കപ്പ് വാനിന്റെ ലൈറ്റ് ഓഫ് ചെയ്തതിനാലും പ്രദേശത്ത് ഇരുട്ടായിരുന്നതിനാലും ദൃശ്യങ്ങൾ അവ്യക്തമാണ്.

സാമൂഹ്യവിരുദ്ധരാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ജില്ലാ പൊലീസ് മേധാവിയടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിനു മുന്‍പും സ്ഥലത്ത് ഇത്തരത്തില്‍ വാഹനങ്ങല്‍ക്ക് നേരെ അക്രമണം ഉണ്ടായിട്ടുണ്ട്. അന്ന് ആലപ്പുഴ ബീച്ച് സന്ദര്‍ശനത്തിനെത്തിയ ടൂറിസ്റ്റ് ബസുകളുടെ ചില്ലുകളാണ് പരക്കെ ആക്രമിച്ചത്












Click it and Unblock the Notifications