ആലപ്പുഴയിലെ വിഗ്രഹ നിര്‍മ്മാണ ശാലയ്ക്ക് നേരെ ആക്രമണം; രണ്ട് കോടിയുടെ വിഗ്രഹം കവര്‍ന്നു
ആലപ്പുഴ: ചെങ്ങന്നൂരിലെ വിഗ്രഹനിര്‍മ്മാണ ശാല ആക്രമിച്ച് രണ്ട് കോടി രൂപ വിലമതിക്കുന്ന വിഗ്രഹം കവര്‍ന്നു. 60 കിലോയോളം തൂക്കമുള്ള പഞ്ചലോഹ വിഗ്രഹമാണ് കവര്‍ന്നത്. ഇന്നലെ രാത്രി ഒമ്പതരയോടെ ബൈക്കിലെത്തിയ സംഘം തൊഴിലാളികളെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം വിഗ്രഹവുമായി കടന്നുകളുയുകയായിരുന്നെന്ന് ഉടമകള്‍ പറഞ്ഞു.

ലണ്ടനിലെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാന്‍ നിര്‍മ്മിച്ച 60 കിലോ വരുന്ന അയ്യപ്പവിഗ്രഹമാണ് ആക്രമികള്‍ കവര്‍ന്നത്. അതേസമയം, ഈ സ്ഥാപനത്തില്‍ മുമ്പ് ജോലി ചെയ്തിരുന്ന ആളുകളുടെ നേതൃത്വത്തിലാണ് മോഷണം നടന്നതെന്നാണ് സൂചന. ഇവിടെയുണ്ടായിരുന്ന തൊഴില്‍ തര്‍ക്കമാണ് ഇതിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.
സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ എത്രയും വേഗം കണ്ടെത്തുമെന്നും പൊലീസ് വ്യക്തമാക്കി.പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.












Click it and Unblock the Notifications