ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്വതന്ത്രന് നേരെ ആക്രമണം; കയ്യും കാലും തല്ലിയൊടിച്ചു
ആലപ്പുഴ: ആലപ്പുഴയില്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച യു ഡി എഫ് സ്വതന്ത്രന് നേരെ ഗുണ്ടാ ആക്രമണം. മുതുകുളം നാലാം വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച യു ഡി എഫ് സ്വതന്ത്രന്‍ ജി എസ് ബൈജുവിനെതിരെയാണ് ആക്രമണം ഉണ്ടായത്. വ്യാഴാഴ്ച രാത്രിയോടെയാണ് കല്ലുമൂടിന് കിഴക്ക് ഭാഗത്ത് വച്ച് ഒരു സംഘം ആക്രമിച്ചത്. കമ്പി വടിയും മറ്റുമായി ബൈക്കിലെത്തിയ സംഘം ബൈജുവിനെതിരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. തലയ്ക്കും വലതുകാലിനും ഇടത് കൈക്കും പരിക്കേറ്റിട്ടുണ്ട്. ബൈജുവിനെ ഹരിപ്പാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം യു ഡി എഫ് പ്രവര്‍ത്തകരെ കാണാനെത്തിയതായിരുന്നു അദ്ദേഹം. ബി ജെ പി അംഗമായിരുന്നു ബൈജു രാജിവച്ചതിന് ശേഷമാണ് യു ഡി എഫ് സ്വതന്ത്രനായി മത്സരിച്ചത്. 103 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബൈജു ജയിച്ചുകയറിയത്. ബൈജുവിന് 487 വോട്ടും എല്‍ ഡി എഫ് സ്ഥാനാര്‍ഥി മധുകുമാര്‍ 384 വോട്ടും നേടി. ബി ജെ പി സ്ഥാനാര്‍ഥി ജയേഷ് ജനാര്‍ദ്ദനന് കിട്ടിയത് 69 വോട്ട് മാത്രമായിരുന്നു.
അതേസമയം, സംഭവത്തിന് പിന്നില്‍ ബി ജെ പിയാണെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ ആരോപിച്ചു. മുതുകുളം പഞ്ചായത്തിലെ ഫലം അറിഞ്ഞ നാലാം വാര്‍ഡിലെ മെമ്പര്‍ ജി എസ് ബൈജുവിനെ ആക്രമിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ്സ് ശക്തമായി ആവശ്യപ്പെടുന്നെന്ന് കെ സുധാകരന്‍ പറഞ്ഞു.
ബി ജെ പിയുടെ വര്‍ഗീയ ഫാസിസ്റ്റ് നിലപാടുകളില്‍ മനം മടുത്ത് പാര്‍ട്ടി വിട്ട ബിജുവിന് പൂര്‍ണ്ണ പിന്തുണ ആലപ്പുഴയിലെയും മുതുകുളത്തെയും മുഴുവന്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും നല്‍കിയതാണ്. ശക്തമായ മത്സരത്തില്‍ നൂറിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച ബിജുവിനെ ജനാധിപത്യ മത്സരത്തില്‍ തോല്‍പിക്കാന്‍ കഴിയാത്ത ഭീരുക്കളാണ് ഇരുട്ടിന്റെ മറവില്‍ അദേഹത്തെ ആക്രമിച്ചിരിക്കുന്നത്.
ജനങ്ങള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധിക്കാണ് ബി ജെ പി ഗുണ്ടകളുടെ അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റതെന്ന് കെ സുധാകരന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കഴിയാതെ പോയാല്‍ വാളെടുക്കുന്ന സംസ്‌കാരം ഈ നാടിന് ചേര്‍ന്നതല്ല. പതിവു പോലെ പ്രതികളെ രക്ഷിക്കാന്‍ നോക്കിയാല്‍ ശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് കേരള പോലീസിനെ ഓര്‍മപ്പെടുത്തുന്നെന്ന് കെ സുധാകരന്‍ പറഞ്ഞു.












Click it and Unblock the Notifications