ആലപ്പുഴയില്‍ രണ്ട് പൊലീസുകാര്‍ക്ക് നേരെ ആക്രമണം; ഒരാളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു, ആശുപത്രിയില്‍ ചികിത്സയില്‍
ആലപ്പുഴ: ജില്ലയില്‍ രണ്ടിടങ്ങളിലായി പൊലീസുകാര്‍ക്ക് നേരെ ആക്രമണം. ആക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ആലപ്പുഴ സൗത്ത് സ്റ്റേഷന്‍ പരിധിയിലും കുത്തിയതോടുമാണ് സംഭവം. ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ സിപിഒ സജേഷ്, കുത്തിയതോട് പൊലീസ് സ്റ്റേഷനിലെ സിപിഒ വിജേഷ് എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇവരില്‍ സിപിഒ വിജേഷിന് കുത്തേറ്റിട്ടുണ്ട്.

സഹോദരന്മാര്‍ തമ്മിലുള്ള തര്‍ക്കം അന്വേഷിക്കാന്‍ എത്തിയതായിരുന്നു കുത്തിയതോട് സ്‌റ്റേഷനിലെ സിപിഒ വിജേഷ്. ഇവിടെ നിന്നും അദ്ദേഹത്തിന് കുത്തേല്‍ക്കുകയായിരുന്നു. വധശ്രമ കേസിലെ പ്രതിയെ പിടികൂടാന്‍ എത്തിയതായിരുന്നു സൗത്ത് സ്റ്റേഷനിലെ സിപിഒ സജേഷ്.
തുടര്‍ന്ന് പ്രതിയായ ലിനോജ് സജേഷിനെ ആക്രമിക്കുകയായിരുന്നു. സജേഷിനെ പ്രതി വെട്ടിപ്പരിക്കേല്‍പ്പിച്ചു. 24ഓളം തുന്നലുകളാണ് സജേഷിനുള്ളത്. സംഭവത്തിന് പിന്നാലെ പ്രതിയെ പൊലീസ് പിടികൂടി. ആക്രമണത്തിനിരയായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.












Click it and Unblock the Notifications