കത്തി കാട്ടി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം, അരൂരില്‍ രണ്ട് പേര് അറസ്റ്റില്‍; രണ്ട് പേര് ഒളിവില്‍
ആലപ്പുഴ: ഇതര സംസ്ഥാന ദമ്പതിമാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേര് അറസ്റ്റില്‍. സംഭവത്തില്‍ പൊലീസ് തിരയുന്ന നാല് പേരില്‍ രണ്ട് പേരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. ചന്തിരൂരില്‍ വാടകവീട്ടില്‍ താമസിക്കുന്ന നിരക്കശ്ശേരില് സന്‍വര്‍ (29), ഫോര്‍ട്ടുകൊച്ചി മാളിയേക്കല്‍ വീട്ടില്‍നിന്ന് അരൂരില്‍ വാടകവീട്ടില്‍ താമസിക്കുന്ന സനോജ് (23) എന്നിവരെയാണ് പൊലീസ് ഇപ്പോള്‍ പിടികൂടിയത്.

Recommended Video
ആരൂരിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന അസം സ്വദേശികളെയാണ് ആക്രമി സംഘം പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ആറ് മാസം മുമ്പ് വിവാഹം കഴിഞ്ഞ ദമ്പതികള്‍ ചന്തിരൂരിലെ ഒരു വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. വീട്ടിലെത്തിയ ആക്രമി സംഘം യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഇപ്പോള്‍ പിടിയിലായവര്‍ കഞ്ചാവ് കേസിലും മറ്റ് കേസുകളിലും പ്രതികളാണ്. രണ്ട് പേരെയും റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. മറ്റ് രണ്ട് പേര് ഇപ്പോഴും ഒളിവില്‍ കഴിയുകയാണ്. ഇവരെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് അരൂര്‍ എസ്ഐ അറിയിച്ചു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications