ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കർക്കിടത്തിൽ മഴ കനത്തു; ഗതാഗതത്തിനും വൈദ്യുതിക്കും ഭീഷണിയാകുന്ന മരങ്ങൾ മുറിച്ചു മാറ്റാതെ അധികൃതർ, ആലപ്പുഴയിൽ വൈദ്യുതി തടസ്സം പതിവ്

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: കർക്കിടകത്തിൽ മഴ കനത്തിട്ടും ഗതാഗതത്തിനും വൈദ്യുതിക്കും ഭീഷണിയാകുന്ന മരങ്ങൾ മുറിച്ചു മാറ്റാൻ അധികൃതർ തയ്യാറാവാത്തത് വലിയ അപകടങ്ങൾ ഉണ്ടാക്കുന്നു. ജില്ലയിൽ പലയിടങ്ങളിലും റോഡിനു കുറുകെ മരം വീണും വൈദ്യുതി ലൈനിനു മേൽ മരം വീണ സംഭവങ്ങളും ഉണ്ടായി. മരം വീണ് കഴിഞ്ഞു മാത്രമാണ് അധികരുടെ നിർദ്ദേശാനുസരണം ജീവനക്കാരും തൊഴിലാളികളുമെത്തി മരം മുറിച്ചു നീക്കുന്നത്.

ഷീലാ കപൂര്‍ പിന്നീട് ഷീലാ ദീക്ഷിത് ആയി; മരണം വരെ തിളങ്ങിനിന്ന കോണ്‍ഗ്രസ് നേതാവ്

താറുമാറായ ഗതാഗതം പിന്നീട് മണിക്കുറുകൾ ഓളം കഴിഞ്ഞാകും പുന:സ്ഥാപിക്കുക. വൈദ്യുതി ബന്ധത്തിന്റെ കാര്യവും മറ്റൊന്നല്ല. മുഹമ്മയിൽ ബോട്ട് ജെട്ടി റോഡിന് കുറുകെ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ പെയ്ത മഴയിൽ മുഹമ്മ ജങ്‌ഷന് കിഴക്ക് ഷാപ്പിന് സമീപം രാവിലെ 9.30ന് സ്വകാര്യ വ്യക്തിയുടെ അക്കേഷ്യ മരമാണ് റോഡിന് കുറുകെ വീണത്.

Tree


വൈദ്യുതി ലൈൻ പൊട്ടിവീണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ചേർത്തലയിൽനിന്ന് ഫയർഫോഴ്സ് എത്തി വെട്ടിമാറ്റി ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. ഉച്ചയ്ക്കുശേഷം പെയ്തവ്യാപക മഴയിൽ മുഹമ്മയിൽ പലയിടങ്ങളിൽ മരം വീണ് വൈദ്യുതിബന്ധം താറുമാറായി. വൈകീട്ട് 6.30ന് മുഹമ്മ കഞ്ഞിക്കുഴി റോഡിൽ റൗഡി മുക്കിന് സമീപം മരം വീണ് വൈദ്യുതി ലൈന് കേട്ട് പാടുണ്ടായി.

കൂറ്റുവേലിയിൽനിന്ന്‌ വരുന്ന മുഹമ്മ ഫീഡറും മംഗളാപുരത്തുനിന്ന് വരുന്ന കാവുങ്കൽ ഫീഡറും താറുമാറായതിനാൽ മുഹമ്മയിൽ മിക്കയിടങ്ങളിലും കറണ്ടില്ലായിരുന്നു. രാത്രിപത്തോടെയാണ് കെ.എസ്.ഇ.ബി. ജീവനക്കാർ വൈദ്യുതി പുനഃസ്ഥാപിച്ചത്.അതേ സമയം റോഡരികിലെ മരങ്ങൾ സമീപത്തുള്ള വീടുകളിൽ വീഴുന്ന സംഭവങ്ങളും ഉണ്ടായി. ഹരിപ്പാട് വീടിന് മുകളിലേക്ക് വീണ തേക്കുമരം അഗ്നിരക്ഷാസേന എത്തിയാണ് നീക്കം ചെയ്തത്.

ആർ.കെ.ജങ്ഷന് കിഴക്ക് അരയാകുളങ്ങര ക്ഷേത്രത്തിന് സമീപത്ത് വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. കനത്ത മഴയ്ക്കിടെ കടപുഴകിയ തേക്ക് അടുത്തുള്ള വീടിന്റെ മേൽക്കൂരയിൽ തങ്ങിനിൽക്കുകയായിരുന്നു. മുറ്റത്ത് കാർ നിർത്തിയിട്ടിട്ടുണ്ടായിരുന്നു. ലീഡിങ് ഫയർമാൻ മണിക്കുട്ടന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസംഘം മരം സുരക്ഷിതമായി മുറിച്ചുനീക്കി.

English summary
Authorities are not cutting down trees that threaten transportation and electricity
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X