പതിനാലുകാരിയ്ക്ക് നേരെ ഓട്ടോ ഡ്രൈവറുടെ കടന്നു പിടിത്തം; കുരുക്കിലാക്കി പോക്സോ കോടതി
പതിനാലുകാരിയ്ക്ക് നേരെ ഓട്ടോ ഡ്രൈവറുടെ കടന്നു പിടിത്തം; കുരുക്കിലാക്കി പോക്സോ കോടതി
ആലപ്പുഴ: പൊതു സ്ഥലത്ത് പതിനാലുകാരിയെ ലൈംഗിക അതി ക്രമത്തിന് ഇരയാക്കിയ ഓട്ടോ ഡ്രൈവര്‍ക്ക് ശിക്ഷ വിധിച്ച് കോടതി. മൂന്ന് വര്‍ഷത്തേക്കാണ് തടവ് ശിക്ഷ വിധിച്ചത്. ആലപ്പുഴ പോക്സോ കോടതി ജഡ്ജ് എ.ഇജാസ് ആണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. 2016 മെയ് ഏഴാം തീയതിയാണ് സംഭവം നടന്നത്. മുത്തശ്ശിയോടൊപ്പം ബാങ്കിലെത്തിയ പതിനാലുകാരിയുടെ സ്വകാര്യ ഭാഗത്ത് ഓട്ടോ ഡ്രൈവര്‍ കടന്നു പിടിക്കുകയായിരുന്നു.
രാമങ്കരി പൊലീസ് 302/16 ക്രൈം നമ്പറില്‍ രജിസ്റ്റർ ചെയ്ത കേസില്‍ പറയുന്നത് ഇങ്ങനെയാണ്. 2016 മെയ് ഏഴാം തീയതി കിടങ്ങറ കാനറാ ബാങ്കിൽ പണമിടപാടു നടത്താൻ മുത്തശിക്കൊപ്പം എത്തിയതായിരുന്നു പെണ്‍കുട്ടി. മുത്തശ്ശി ബാങ്കിൽ പോയ സമയം ഇളയ കുട്ടിയുമായി ബാങ്കിന് മുകളിലേക്കുള്ള ഗോവണിപ്പടിയിൽ നിൽക്കവേ ബാങ്കിലേക്ക് ആളിനേയും കൊണ്ടുവന്ന ഓട്ടോറിക്ഷാ ഡ്രൈവർ പുത്തൻ കളത്തിൽ പ്രിൻസ് ഫിലിപ്പോസ് (40) പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയുടെ സ്വകാര്യ സ്ഥലത്ത് കടന്നു പിടിക്കുകയായിരുന്നു.

കുട്ടി വിവരം വീട്ടിലറിയിച്ചതോടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് ഫിലിപ്പോസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിചരണയില്‍ പ്രതി കുറ്റക്കാരനെന്നു കണ്ടെത്തി. തുടര്‍ന്ന് കോടതി പ്രതിക്ക് മൂന്നു വർഷം തടവും 25,000/- രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ ഒടുക്കാത്ത പക്ഷം മൂന്നു മാസം കൂടി തടവുശിക്ഷയനുഭവിക്കണം. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്. സീമ ഹാജരായി.
അതേസമയം, വൈക്കം ഉദയനാപുരത്ത് വൈക പ്രയാറിൽ മകന്റെ മർദനത്തിൽ പെട്ട് അമ്മ മരിച്ചു. മദ്യ ലഹരിയിൽ മകൻ ബൈജു മന്ദാകിനിയെ മർദ്ദിക്കുകയായിരുന്നു. ചെളിയില്‍ ചവിട്ടി താഴ്ത്തിയാണ് കൊലപ്പെടുത്തിയത്. അമ്മയും മകനും തമ്മിലുണ്ടായ തര്‍ക്കത്തിനിടയിലായിരുന്നു സംഭവം. ശ്വാസ തടസം നേരിട്ട മന്ദാകിനിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചിരുന്നു.എന്നാൽ ഇവരുടെ ജീവൻ രക്ഷിക്കാനായില്ല. മദ്യപിക്കാൻ പണം നൽകാതിരുന്നതാണ് മർദ്ദനത്തിന് കാരണമെന്നാണ് വിവരം. ഒഴുവിൽ സുരേന്ദ്രന്റെ ഭാര്യയാണ് മരണപ്പെട്ട മന്ദാകിനി.
എന്നാൽ, വടക്കഞ്ചേരി തച്ചനടിയിൽ കുടുംബ വഴക്കിനെ തുടർന്ന് ഉണ്ടായ അടിപിടിയിൽ തലക്ക് അടിയേറ്റ് നാല്പതുകാരൻ മരിച്ചു. തമിഴ്നാട് സ്വദേശിയായ അബ്ബാസാണ് മരിച്ചത്. ഭാര്യയുടെ ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
തമിഴ്നാട് ആനമല സ്വദേശിയായ അബ്ബാസിന് ഭാര്യവീട്ടില്‍ വച്ചാണ് തലയ്ക്ക് പരിക്കേറ്റത്. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. അബ്ബാസ് മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇന്നലെയും വഴക്കുണ്ടായി. ഭാര്യ ഉള്‍പ്പടെയുള്ള സ്ത്രീകളെ മര്‍ദ്ദിച്ചു. അബ്ബാസ് ഗ്യാസ് സിലിണ്ടര്‍ എടുത്ത് എറിഞ്ഞു. തിരിച്ചടിയിലാണ് തലയ്ക്ക് പരിക്കേറ്റത്.
തൃശൂര്‍ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ആനമലയിലുള്ള ബന്ധുക്കളെത്തിയശേഷം പോസ്റ്റ്മാര്‍ട്ടം നടത്തി മൃതദേഹം വിട്ടുനല്‍കും. അബ്ബാസ് മരിച്ചതിന് പിന്നാലെ ഭാര്യയുടെ ബന്ധുവിനെ വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുഹമ്മദ് ഷാഹിറാണ് പിടിയിലായത്.
അതേസമയം, ട്യൂഷന്‍ ക്ലാസിന് പോവുകയായിരുന്ന പതിനഞ്ചുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ. മൂഴിക്കൽ റൂട്ടിലോടുന്ന റാണിയ ബസിന്‍റെ ഡ്രൈവർ മൂഴിക്കൽ ചേന്നം കണ്ടിയിൽ ഷമീർ (34) ആണ് പിടിയിലായത്. വ്യാഴാഴ്ച അതിരാവിലെയാണ് സംഭവം. രാവിലെ റാണിയ ബസ്സിൽ ട്യൂഷൻ ക്ലാസിലേക്ക് പോകവെയാണ് പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായത്. ബസ്സിൽ മറ്റു യാത്രക്കാരില്ലാത്ത തക്കം നോക്കി ഡ്രൈവര്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ബസ് നിര്‍ത്തുകയായിരുന്നു. കുട്ടി ഇറങ്ങേണ്ട മലബാർ കൃസ്ത്യൻ കോളേജ് സ്റ്റോപ്പില്‍ ഡ്രൈവര്‍ ബസ് നിര്‍ത്തിയില്ല. പകരം കല്ലായി റോഡിൽ നിന്നും മാറി ആനിഹാൾറോഡിൽ ബസ്നിർത്തി കുട്ടിയെ ഡ്രൈവർ കടന്നു പിടിക്കുകയായിരുന്നു.












Click it and Unblock the Notifications