ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഓട്ടോയിൽ പോയ സഹോദരി തിരികെ എത്തിയില്ല; തർക്കം... ആലപ്പുഴയിൽ ഓട്ടോ ഡ്രൈവർ കുത്തേറ്റ് മരിച്ചു!

  • By Desk
Google Oneindia Malayalam News

എടത്വാ: ഓട്ടോയില്‍ പോയ സഹോദരി തിരികെ എത്താഞ്ഞതിനെ ചൊല്ലിയുള്ള തര്‍ക്കം ഓട്ടോ ഡ്രൈവര്‍ കുത്തേറ്റ് മരിച്ചു. തലവടി കളങ്ങര അമ്പ്രയില്‍ പുത്തന്‍പറമ്പില്‍ അനില്‍ (40) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പന്ത്രണ്ട് മണിയോട് കൂടിയാണ് സംഭവം. രാവിലെ ഓട്ടോയില്‍ കയറിപ്പോയ പെണ്‍കുട്ടി രാത്രി വൈകിയും വീട്ടിലെത്താഞ്ഞതിനെ ചൊല്ലി സഹോദരനും സുഹൃത്തും അനിലിന്റെ വീട്ടിലെത്തി ചോദ്യംചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

<strong>മുനമ്പം മനുഷ്യക്കടത്ത്: ശ്രീകാന്തൻ താമസിച്ചത് കൊടുങ്ങല്ലൂരിലെ ഹോട്ടലിൽ, ഒരുമാസത്തോളമെടുത്താണ് അഭയാര്‍ഥി സംഘത്തെ കടത്തിയതെന്ന സംശയം ബലപ്പെടുത്തുന്നു, വിശദാന്വേഷണത്തിനു പോലീസ് </strong>മുനമ്പം മനുഷ്യക്കടത്ത്: ശ്രീകാന്തൻ താമസിച്ചത് കൊടുങ്ങല്ലൂരിലെ ഹോട്ടലിൽ, ഒരുമാസത്തോളമെടുത്താണ് അഭയാര്‍ഥി സംഘത്തെ കടത്തിയതെന്ന സംശയം ബലപ്പെടുത്തുന്നു, വിശദാന്വേഷണത്തിനു പോലീസ്

ഓട്ടോയില്‍ കയറിയ പെണ്‍കുട്ടിയെ തിരികെ അമ്പ്രയില്‍ പാലത്തില്‍ ഇറക്കിയെന്ന് അനില്‍ പറഞ്ഞെങ്കിലും സഹോദരനും സുഹൃത്തും വിശ്വസിക്കാതെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. വെട്ടേറ്റ അനിലിനെ എടത്വാ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചശേഷം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. അനിലിന്റെ ശരീരത്ത് ആറോളം കുത്തും, അഞ്ചോളം വെട്ടും ഏറ്റിട്ടുള്ളതായാണ് പ്രാധമിക നിഗമനം.

Crime

വെട്ടേറ്റ അനിലിന്റെ അലര്‍ച്ചകേട്ട് ഓടിയെത്തിയ ഭാര്യ സന്ധ്യയ്ക്കും വെട്ടേറ്റിരുന്നു. ഇവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സന്ധ്യ ഏഴ് മാസം ഗര്‍ഭിണിയാണ്. കൊലപാതകത്തിന് ശേഷം ഒളിവില്‍പോയ പെണ്‍കുട്ടിയുടെ സഹോദരന്‍ കൊച്ചുപറമ്പില്‍ കെവിന്‍ (19), ഇരുപ്പൂട്ടില്‍ചിറ അമല്‍ (അപ്പു22) എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ആലപ്പുഴയില്‍ നിന്നെത്തിയ ഫിംഗര്‍ പ്രിന്റ് വിദഗ്ദരും, ഡോഗ് സ്‌ക്വോഡും പരിശോധന നടത്തി. എടത്വാ എസ്.ഐ സിസില്‍ ക്രിസ്റ്റില്‍ രാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കാണാതായ പെണ്‍കുട്ടി ഇന്നലെ പുലര്‍ച്ചേ തിരികെ എത്തിയെന്ന് സൂചനയുണ്ട്.

English summary
Auto Driver killed in Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X